IndiaOpinion

ഇത്തവണ ഭീകരവാദികൾ മലേഷ്യയിൽ നിന്നാണ്..!

പ്രതികരണം / ആബിദ് അടിവാരം

മലേഷ്യയിൽ നിന്നുള്ള മുസ്ലിം ഭീകരവാദികൾ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നു എന്നാണ് ജനം ടിവി വാർത്ത.

കർഷക സമരം തുടങ്ങിയപ്പോൾ പാകിസ്ഥാൻ അവരുടെ അതിർത്തി സേനക്ക് മുന്നറിയിപ്പ് കൊടുത്തു, “ഡൽഹിയിൽ സമരം നടക്കുന്നു ശ്രദ്ദിക്കണം ഇന്ത്യ അതിർത്തിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്”. ഗോദ്രയിൽ ട്രെയിനിന് തീവെച്ച് സ്വന്തക്കാരെ കൊന്ന് കലാപത്തിന് തിരികൊളുത്തിയത് മുതൽ ഇലക്ഷൻ ജയിക്കാൻവേണ്ടി പുൽവാമയിൽ പട്ടാളക്കാരെ കുരുതികൊടുത്തത് വരെ നെറികേടുകളുടെ നെറ്റിപ്പട്ടം ചാർത്തുന്ന ഹീനരായ മനുഷ്യരാണ് രാജ്യം ഭരിക്കുന്നത് എന്ന് ലോകത്തിനു മുഴുവനും അറിയാം.

കഴിഞ്ഞ ദിവസങ്ങളിലായി ചൈനയും പാകിസ്ഥാനുമാണ് കർഷക സമരത്തിന് പിന്നിലെന്ന് ബിജെപി നേതാക്കൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിനെ ഇന്ത്യയിലെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും വരെ ട്രോളുന്ന സാഹചര്യമുണ്ട്. ഇനിയിപ്പോൾ ഭീകാരാക്രമണം സംഘടിപ്പിച്ചാൽ അത് പാകിസ്താന്റെ തലയിലിട്ടാൽ ജനം ചിരിക്കും, ചൈനയെ പേരെടുത്ത് പറയാൻ ധൈര്യവുമില്ല. പിന്നെ ഇറക്കുമതിക്ക് പറ്റിയ അടുത്ത രാജ്യമാണ് മലേഷ്യ, മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്, അവിടെ സാകിർ നായിക്ക് ജീവിക്കുന്നുണ്ട്, അറബിയിൽ ഒരു സംഘടനയുടെ പേരുണ്ടാക്കി ഭീകരവാദം ചമയ്ക്കാൻ എളുപ്പമാണ്.

എന്നാൽ മലേഷ്യയിലെ സ്ഥിതി എന്താണ്….?

മലേഷ്യൻ ജനസംഖ്യയുടെ വെറും 6.3 ശതമാനം മാത്രം വരുന്ന ഹിന്ദുക്കൾ ഏറ്റവും സുരക്ഷിതമായാണ് അവിടെ ജീവിക്കുന്നത്, മതത്തിന്റെ പേരിൽ ഒരു വിധ ആക്രമണവും ഹിന്ദുക്കൾക്കെതിരെ ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല, ഹിന്ദു ജനവിഭാഗം എല്ലാ വിധ സുരക്ഷിതത്വവും സൗകര്യങ്ങളും അനുഭവിക്കുന്നുമുണ്ട്, ഹിന്ദുക്കളുടെ ആരാധനാ മൂർത്തിയായ മുരുകന്റെ കൂറ്റൻ പ്രതിമയുണ്ട് മലേഷ്യയിൽ, ലോകത്തിൽ മൂന്നാമത്തെ ഏറ്റവും വലിയ പ്രതിമയാണിത്, (ഒന്നാമത്തേത് ഇന്തോനേഷ്യയിലും രണ്ടാമത്തേത് നേപ്പാളിലുമാണ്), ഇതൊക്കെ പുരാതന കാലത്ത് പൂർവീകർ ഉണ്ടാക്കിയതാണെന്ന് തള്ളണ്ട 2006 ലാണ് ഈ പ്രതിമ പണി തീർത്തത്.

പ്രസിദ്ധമായ ശ്രീ സുന്ദരപാണ്ട്യൻ ക്ഷേത്രം ഉൾപ്പടെ നൂറുകണക്കിന് ക്ഷേത്രങ്ങളുണ്ട് മലേഷ്യയിൽ, ഒരു പൊട്ടാസ് പോലും ഒരു ക്ഷേത്രത്തിനെതിരെയും എറിഞ്ഞ ചരിത്രമില്ല. വെറും 6 ശതമാനം വരുന്ന ഹിന്ദുക്കളുടെ തൈപൂസം ഉത്സവം രാജ്യത്ത് ദേശീയ അവധി ദിവസമാണ്. 15 ശതമാനം വരുന്ന മുസ്ലിംകളെ ഉൾപ്പെടുത്താതെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രി സഭകൾ ഉണ്ടാക്കിയവരാണ് ഇന്ത്യയിലെ ‘ലോകാ സമസ്തക്കാർ’, മലേഷ്യയിൽ ഹിന്ദുക്കൾക്ക് പ്രാതിനിധ്യം ഇല്ലാത്ത ഒരു മന്ത്രിസഭയും ഉണ്ടായിട്ടില്ല.

നിരവധി ഹിന്ദു സംഘടനകളാണ് മലേഷ്യയിൽ പ്രവർത്തിക്കുന്നത്, മതത്തിന്റെ പേരിൽ ഒരു മതക്കാർക്കും വിവേചനം നേരിടേണ്ടി വരാത്ത അക്രമം നേരിടേണ്ടി വരാത്ത രാജ്യം.

മലേഷ്യയിൽ വർഗീയ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിച്ച ഏക തീവ്രവാദി സംഘടന ആർഎസ്എസ് സപ്പോർട്ട് ചെയ്ത ഹിന്ദു റൈറ്റ് ആക്ഷൻ ഫോഴ്സ് ആയിരുന്നു, 2008 ൽ ആ സംഘടന നിരോധിക്കപ്പെട്ടു.

ആ മലേഷ്യയിൽ നിന്നാണ് ഇവിടെയുള്ള ഹിന്ദുക്കളോടൊന്നും പരാതിയില്ലാത്ത ഒരു ഭീകരവാദി സംഘടന ഇന്ത്യയിലെ ഹിന്ദുക്കളെ ആക്രമിക്കാൻ പോകുന്നത്.! ഇന്ത്യയിൽ ജീവിക്കുന്നവർ സൂക്ഷിക്കേണ്ട സമയമാണ്, കർഷക സമരത്തിൽ നിന്ന് ശ്രദ്ദ തെറ്റിക്കാൻ ഒരു ഭീകരാക്രമണം ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്. അതിൻ്റെ ഭാഗമാണ് ജനം ടിവി അടക്കം ഹിന്ദുവർഗീയ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന മലേഷ്യയുമായി ബന്ധപ്പെട്ട വാർത്ത.

ചാണകപുഴുക്കളല്ലാത്ത ഹിന്ദുക്കൾക്ക് കാണാൻ വേണ്ടി മലേഷ്യയിലെ ചില ക്ഷേത്രങ്ങുളുടെ ചിത്രങ്ങൾ ഇതിൽ കൊടുത്തിട്ടുണ്ട്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x