News

മഞ്ചേരി നഗരസഭയോടാണ്; ഭിന്നശേഷിക്കാരെ ഇങ്ങനെ പരിഹസിക്കരുത് !

നജീബ് മൂടാടി

ചിത്രത്തിൽ കാണുന്നത് കുട്ടികൾക്ക് കളിക്കാനുള്ള സ്ലൈഡല്ല.

മഞ്ചേരി നഗരസഭ 15 ലക്ഷം രൂപ ചെലവ് ചെയ്തുണ്ടാക്കിയ പൊതു ശൗചാലയത്തിലേക്ക് ഭിന്നശേഷിക്കാർക്ക് ‘സുഗമമായി’ കയറിച്ചെല്ലാൻ വേണ്ടി ഉണ്ടാക്കിയ റാംപാണ്!.

ഇതിന്റെ പ്ലാൻ വരച്ചവർക്കോ അനുമതി നൽകിയവർക്കോ ഉണ്ടാക്കിയവർക്കോ ‘റാംപ്‌’ എന്നാൽ എന്താണ് എന്നോ എന്തിനാണ് എന്നോ വല്ല ധാരണയും ഉണ്ടോ എന്നറിയില്ല.

റാംപ് ഉണ്ടാക്കണം എന്ന നിയമം ഉണ്ട് അതുകൊണ്ട് അങ്ങനെ ഒരു സാധനം ഉണ്ടാക്കി എന്നല്ലാതെ ഇത് മനുഷ്യർക്ക് ഉപകരിക്കാൻ ഉള്ളതാവണം എന്ന് ആർക്കാണ് നിർബന്ധം.

നഗരമധ്യത്തിൽ ഇക്കണ്ട ആളുകളുടെ ഒക്കെ മുന്നിൽ ഇങ്ങനെ ഒരു സംഗതി പണി കഴിപ്പിച്ചിട്ടും അത് ചൂണ്ടിക്കാട്ടാൻ ആരും ഉണ്ടായില്ല എന്നതിൽ ആശ്ചര്യം തോന്നണ്ട.

ഭിന്നശേഷികാക്ക് വേണ്ടി പ്രത്തേകം നിര്‍മിച്ച വഴി കണ്ടോ….Posted by Badaruzaman Edathodi on Friday, 22 October 2021

ഭിന്നശേഷിക്കാരുടെ കാര്യത്തിൽ അധികൃതരുടെ ആയാലും പൊതുസമൂഹത്തിന്റെ ആയാലും മനോഭാവം ഒന്നാണ്.

ഈ ലോകം അവർക്ക് വേണ്ടി കൂടിയുള്ളതാണ് എന്ന് അംഗീകരിക്കാൻ, വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ ആർക്കും വലിയ താൽപര്യമില്ല. അല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു നിർമ്മിതി ഉണ്ടാവുമായിരുന്നില്ലല്ലോ.

അല്ലേലും ഈ നടക്കാൻ കഴിയാത്തവരൊക്കെ വീട്ടിൽ ഇരുന്നാൽ പോരെ എന്നാണല്ലോ നമ്മുടെ പൊതു സമൂഹത്തിന്റെ പോലും ന്യായം.

അങ്ങനെ ഒരു അവസ്‌ഥ വരുന്നത് വരെ എല്ലാം തികഞ്ഞവരാണല്ലോ നമ്മൾ. ശരിക്കും ഈ നാട്ടിലെ ഭിന്നശേഷിക്കാരായ, ചലനശേഷി നഷ്ടപ്പെട്ട മനുഷ്യരെ അപമാനിക്കുന്നതാണ് ഇത്തരം നിർമ്മിതികൾ.

മാനുഷിക ബോധം ഉള്ള ഓരോരുത്തരും പ്രതികരിക്കാനും പ്രതിഷേധിക്കാനും മുന്നോട്ട് വരണം.

ഈ അവകാശനിഷേധവും പരിഹാസവും, ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്ന രീതിയിൽ അധികൃതരുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ വാർത്ത കൂടുതൽ പേരിൽ എത്തിക്കണം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x