Middle EastPravasi

മൂന്ന് വർഷത്തെ ഖത്തർ ഉപരോധം ‘ആഴ്ചകൾക്കുള്ളിൽ’ അവസാനിക്കും: യുഎസ്

മിഡില്‍ഈസ്റ്റ് കാര്യ യു.എസ് നയതന്ത്രജ്ഞരെ ഉദ്ദരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് നടത്തിയ ചര്‍ച്ചകളില്‍ അനുനയത്തിന്റെ സൂചനകളുണ്ട്. ഉപരോധ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ക്കെതിരെ ഈ ജൂലൈയില്‍ ഖത്തറിന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍നിന്നും അനുകൂല വിധി ലഭിച്ചിരുന്നു.

ഖത്തറിനെതിരായി സൗദി അറേബ്യ സഖ്യരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് അമേരിക്ക. മൂന്നുവര്‍ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക ശക്തമായ ഇടപെടലാണ് നടത്തിവരുന്നത്.

Top US diplomat for Middle East expresses cautious optimism that three-year siege of Qatar by Arab states may soon end.

Posted by Al Jazeera English on Wednesday, September 9, 2020

Advertisement

ഞങ്ങള്‍ ഇപ്പോള്‍ വാതില്‍ തുറന്നിടാന്‍ പോകുന്നു. സംഭാഷണത്തില്‍ കുറച്ചുകൂടി വഴക്കം കണ്ടെത്തുന്നു. അതിനാല്‍ ഇരുപക്ഷങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതന്നും ഷെന്‍കര്‍ പറഞ്ഞു. ഈ ശ്രമങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുള്‍പ്പെടെ ഉയര്‍ന്ന തലത്തില്‍ വാഷിങ്ടണ്‍ പങ്കാളിയാണെന്ന് ഷെന്‍കര്‍ വിശദീകരിച്ചു.

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x