സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കുള്ള പഠന വിഭവങ്ങള്‍ ഒരു കുടക്കീഴിലൊരുക്കി വിദ്യാദാന്‍ 2.0
ന്യൂഡൽഹി: സി.ബി.എസ്.ഇ വിദ്യാർഥികളുടെ കരിക്കുലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഉള്ളടക്കങ്ങൾ ഒറ്റ കുടക്കീഴിലൊരുക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ‘വിദ്യാദാൻ 2.0’ എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ കീഴിൽ സി.ബി.എസ്.സി കരിക്കുലത്തെ സംബന്ധിക്കുന്ന വിഷയങ്ങളിൽ വ്യക്തികളും സ്ഥാപനങ്ങളും തയ്യാറാക്കിയ വിവരങ്ങൾ ലഭിക്കും. ‘വിദ്യാദാൻ’ എന്ന പേരിൽ നേരത്തെ സി.ബി.എസ്.ഇ വിദ്യാർഥികൾക്കായി പഠന വിഭവങ്ങൾ ലഭ്യമാക്കിയിരുന്നു. ഇതിന്റെ അടുത്ത ഘട്ടമാണ് വിദ്യാദാൻ 2.0.
ഒന്നു മുതൽ 12 വരെയുള്ള സി.ബി.എസ്.ഇ വിദ്യാർഥികൾക്കായി ആവശ്യത്തിന് വിവരങ്ങൾ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദ്യാദാനിന്റെ ആദ്യഘട്ടത്തിൽ ആറു മുതൽ ഒൻപത് വരെയുള്ള വിദ്യാർഥികൾക്കായി 10,000 ത്തോളം ഉള്ളടക്കങ്ങൾ ലഭ്യമാക്കിയിരുന്നു
ഇനി വിദ്യാദാൻ 2.0 വഴി അധ്യാപകർക്കും സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്ത് ഉള്ളടക്കങ്ങൾ അപ്ലോഡ് ചെയ്യാം. വിഡിയോകൾ, ക്വിസ്സുകൾ, നോട്സ് തുടങ്ങി പല തരം ഉള്ളടക്കങ്ങൾ അധ്യാപകർക്ക് അപ്ലോഡ് ചെയ്യാം. ഉള്ളടക്കങ്ങൾ പ്രദാനം ചെയ്യാൻ താൽപര്യമുള്ളവർ മേയ് 10-ന് മുൻപായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ശേഷം മേയ് 16നും 26നും ഇടയ്ക്ക് ഉള്ളടക്കങ്ങൾ അപ്ലോഡ് ചെയ്യണം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS