വുഹാൻ: ആശങ്കയിലാഴ്ത്തി വീണ്ടും പുതിയ കേസുകൾ

കോവിഡ്-19 ന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിൽ നിന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് ആരോഗ്യ മേഖലയിൽ വീണ്ടും ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച 17 പുതിയ കേസുകൾ ചൈനയില്‍ റിപ്പോർട്ട് ചെയ്തിരുന്നു.
പുതുതായി കണ്ടെത്തിയ കേസുകളിൽ ഏഴുപേര്‍ വിദേശ യാത്രകളുമായി ബന്ധപ്പെട്ട് പകര്‍ന്നതാണെങ്കില്‍ 10 പേരില്‍ പ്രാദേശിക പകര്‍ച്ചയുടെ ഭാഗമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഫെബ്രുവരിയിൽ ചൈനയില്‍ റിപോര്‍ട്ട് ചെയ്തിരുന്ന, പ്രതിദിനം ആയിരക്കണക്കിന് കേസുകള്‍ കണക്കിലെടുക്കുമ്പോൾ ഈ കണക്കുകൾ ഭയാനകമായി തോന്നുന്നില്ലെങ്കിലും, ഏപ്രിൽ 28 ന് ശേഷം അണുബാധ ചൈനയില്‍ വീണ്ടും ഉയരുന്നതായ് ഇത് അടയാളപ്പെടുത്തുന്നു.
കോവിഡ് -19 രോഗമുക്തി ആഘോഷിച്ച വുഹാനിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ആശങ്കാജനകമായതാണ്. മാർച്ച് 11 നാണ് വുഹാൻ ഒരു ദിവസം അഞ്ച് പുതിയ കേസുകളില്‍ 8 രോഗികളെ അവസാനമായി റിപ്പോർട്ട് ചെയ്തത്. അതിനു ശേഷം നഗരത്തിന് ഏർപ്പെടുത്തിയ 76 ദിവസത്തെ യാത്രാ നിയന്ത്രണങ്ങൾ നീക്കിയിരുന്നു. പുതിയ രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായപ്പോൾ, രാജ്യത്തൊട്ടാകെയുള്ള കൊറോണ വൈറസ് നടപടികൾ ക്രമേണ ഇളവ് വരുത്തിയ ബീജിംഗ് കൊറോണ വൈറസിന്റെ കാര്യത്തിൽ അപായപെടേണ്ടതില്ലെന്ന് പ്രഖ്യാപിച്ചു.
എന്നാല്‍ ഹുബെയ്ക്ക് പുറമെ, വടക്കുകിഴക്കൻ ജിലിൻ പ്രവിശ്യയിലെ ഷുലാനിൽ അണുബാധകൾ വർദ്ധിച്ചിട്ടുണ്ട്, അവിടെ പുതിയ കേസുകളെല്ലാം ഒരൊറ്റ സ്ത്രീയിൽ നിന്നുണ്ടായതാണെന്ന് വിശ്വസിക്കപ്പെടുന്നു. രോഗത്തിന്റെ രണ്ടാമത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ ആശങ്കാകുലരായ പ്രാദേശിക അധികാരികൾ കഴിഞ്ഞയാഴ്ച നിയന്ത്രണങ്ങള്‍ ചെറിയ നിലയില്‍ ഉയര്‍ത്തിയിട്ടുണ്ട്.
കോവിഡ് പാൻഡെമിക് ആരംഭിച്ചതുമുതൽ ചൈനയിൽ മൊത്തം 82,918 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിൽ 4,633 പേര്‍ മരിച്ചു.