EducationFeature

കുഞ്ഞാമൻ സാർ പറയാൻ ബാക്കിവെച്ചതെന്താവും?!


ചില വ്യക്തികൾ ചരിത്രം തകർക്കും ചിലർ ചരിത്രം വളച്ചൊടിക്കും ചിലർമാത്രം ചരിത്രം സൃഷ്ഠിക്കും. കുഞ്ഞാമൻ സാർ ഇതിൽ മൂന്നാമൻ ആയിരുന്നു.

നിലവിലെ വ്യവസ്തികളോട് അദ്ദേഹം തർക്കിച്ചിരുന്നില്ല. വ്യവസ്ഥിതീകളെ മാറ്റാൻ കഴിയുന്നവരുടെ നിസ്സംഗതയെ അദ്ദേഹം മുഖം നോക്കാതെ എതിർത്തിരുന്നു.

കാലം മാറിയിട്ടും മാറാതെ നിൽക്കുന്ന അയിത്തതെ, ജാതീയതയെ വിദ്യാഭ്യാസം കൊണ്ടു മാത്രം മാറ്റാൻ കഴില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം. രാഷ്ട്രീയം അദ്ദേഹത്തിന് എന്നും വ്യവസ്ഥിതികളോടൊപ്പം സഞ്ചരിക്കുന്ന തമാശയായെ തോന്നിയിട്ടുള്ളൂ.

ദളിത്‌ നേതാവ് മായാവതി നീട്ടിയ രാജ്യസഭംഗം വേണ്ടെന്നു വച്ചതും ഈ ഒരു നിലപാടുകൊണ്ടാവാം.

കുട്ടിക്കാലവും കൗമാരവും യൗവനവും തനിക്കു നൽകിയ പരിഹാസവും അപഹാസ്യവും അല്പം പോലും തളർത്താത്ത കുഞ്ഞാമൻ അറിവുകൊണ്ട് നേടാൻ കഴിയാത്തതെന്തെന്നു വിശ്വസിച്ചിരുന്നു ഒരു കാലത്ത്.

അറിവിനുമപ്പുറം തന്നെയാണ് ജാതിയും ജാതി ചിന്തകളുമെന്ന് മനസ്സിലായപ്പോൾ രാഷ്ട്രീയം കൊണ്ട് നേരിടാമെന്ന ചിന്ത അദ്ദേഹത്തെ ഇടതു പക്ഷ ചിന്തകനാക്കിയിരുന്നു.

പിന്നീട് അധികാരം എല്ലാ തത്വശാസ്ത്രങ്ങളെയും നിഷ്പ്രബമാക്കുമെന്ന യഥാർഥ്യത്തിനു മുന്നിൽ എല്ലാ പക്ഷത്തോടും എതിർപ്പു പ്രകടിപ്പിച്ചിരുന്നു അദ്ദേഹം.

ഈ നിസ്സംഗത എഴുപതിനാലു വയസ്സിൽ ജീവിക്കാനുള്ള ആഗ്രഹം മതിയാക്കി എന്തൊക്കെയോ പറയാതെ പറഞ്ഞ് എവിടെയോ പറന്നു പോയിരിക്കുന്നു.

സാറുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതുപോലുള്ള ഒരു സ്കോളറെ അധികമൊന്നും ഞാൻ കണ്ടിട്ടില്ല.

ഒന്നിനെയും പേടിയില്ലാത്ത പ്രകൃതം. നൊബേൽ സമ്മാനം കിട്ടിയ ഇക്കണോമിക്സ് തിയറി ലേല സിദ്ധാന്തത്തെക്കുറിച്ച് ഞാനെഴുതിയ കലാകൗമുദിയിലെ ലേഖനത്തെക്കുറിച്ച് എന്നോട് വിളിച്ചന്വേഷിച്ചിരുന്നു.

ലേല സിദ്ധാന്തത്തെക്കുറിച്ച് വിവരിച്ചതിനപ്പുറം അതിലെ മാനവികതയായിരുന്നു അദ്ദേഹം എടുത്തു പറഞ്ഞത്.

അദ്ദേഹത്തിന്റെ ഓരോ എഴുത്തുകളും നമ്മുടെ വ്യവസ്ഥിതീകൾക്കെതിരെ ഇടതും വലതും നോക്കാതെയുള്ള ശകാരമായിരുന്നു. ജീവിതം പഠിപ്പിച്ച പാഠങ്ങളിൽ കരുത്തനായ മാഷ് ആരെ തോൽപ്പിക്കാനാണ് ഈ കടുംകൈചെയ്തത് എന്നറിയില്ല.

മാറാത്ത വ്യവസ്ഥിതീകളിൽ നിന്ന് സ്വയം മാറി നിൽക്കാൻ തീരുമാനിച്ചോ അതോ വ്യവസ്തികകൾ മാറിയാലും മനുഷ്യൻ മാറില്ലെന്ന തോന്നലോ, എന്താണെന്ന് അറിയാൻ ഇനിയും കാലം കുറേ ദൂരം സഞ്ചരിക്കേണ്ടി വരും.

അക്ഷരം പഠിപ്പിക്കേണ്ട അധ്യാപകൻ ജാതിപ്പേര് വിളിച്ചപ്പോൾ ഇനിയെന്നെ അങ്ങിനെ വിളിക്കരുത് സാർ എനിക്കൊരു പേരുണ്ടെന്ന് പറഞ്ഞതിന് അഹങ്കാരി എന്നുപറഞ്ഞ് കവിളത്തു കിട്ടിയ അടി, അതും കൊണ്ട് വീട്ടിലെത്തിയ കുഞ്ഞാമനെ കണ്ട് നമ്മൾ സഹിക്കുകയല്ലാതെ എന്താക്കും മക്കളെ എന്ന്‌ കരഞ്ഞ അമ്മ, അതെ അറിവ് കൊണ്ട് സ്വയം പഠിച്ചു അധ്യാപകനും വാഗ്മിയുമായ കുഞ്ഞാമൻ.

ജീവിതം കൊണ്ട് കിട്ടിയ ഉൽക്കരുത്തിനെ വാക്കുകൊണ്ടും വിരലുകൊണ്ടും അനീതിക്കെതിരെ, ജാതീയതക്കെതിരെ ഇടതു വലതു ഭേദമില്ലാതെ പ്രതികരിച്ചിരുന്നപ്പോൾ എത്രയെത്ര പേർ നിശബ്ദരായി പോയിരുന്നു.

ലോകം അറിയുന്ന ഇക്കണോമിക്സ് പണ്ഡിതനായ, ടാറ്റാ സ്കൂളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ യു ജിസിയുടെ മെമ്പറുമായ കുഞ്ഞാമനെ എന്തു കൊണ്ട് നമ്മുടെ സർക്കാരിന് ഒരു യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ ആക്കാൻ കഴിഞ്ഞില്ല എന്നതിനുത്തരവും ആരായിരുന്നു കുഞ്ഞാമൻ എന്നതിന്റെ തെളിവായിരുന്നു.

Be the Best Whatever you be എന്ന കവിതയിൽ പറഞ്ഞപോലെ പൈൻ മരമാവാൻ കഴിഞ്ഞില്ലെന്നു വരാം പക്ഷെ കുറ്റിച്ചെടിയാകൂ, നല്ല കുറ്റിച്ചെടി എന്ന കവിതയെ അന്വർത്ഥമാക്കുന്ന, ആയിരം പൈൻ മരങ്ങൾ ഒരു കാറ്റിൽ നിലം പതിച്ചാലും മണ്ണിനോടോട്ടി നിൽക്കുന്ന കുറ്റിചെടി പിടിച്ചു നിൽക്കും ഏത് വമ്പൻ പ്രതിസന്ധിയെയുമെന്ന ജീവിതസത്യം പറഞ്ഞ കുഞ്ഞാമൻ,

എന്തേ മടുത്തുപോയി ഈ ലോകത്തോട്, എന്തൊക്കെയോ പറയാതെ പറയുന്നു ഈ വിയോഗം.

ആഷിക്ക് കെ പി

4.2 6 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

16 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Safa
10 months ago

അർത്ഥവത്തായ വാക്കുകൾ
ചിന്തകളെ ഉണർത്തുന്നു…….

വളരെ നന്നായിട്ടുണ്ട് 👍

ഡോ.ഇസ്മയിൽ മരിതേരി
10 months ago

ധീരനായ ഒരു മനുഷ്യന്റെ എളിമയും പോരാട്ടവീര്യവുംസൗഹൃദങ്ങളിൽ അദ്ധേഹം സൂക്ഷിച്ച ഊഷ്‌മളതയും കൂടുതൽ ഹൃദ്യമായി അവതരിപ്പിച്ചത്‌ നന്നായി .

കുഞ്ഞാമൻ എന്ന പ്രതിഭാശാലിയെ വ്യക്തിപരമായി അടുത്തറിഞ്ഞ ആഷിഖ്‌ സാറിന്റെ കുറിപ്പ്‌ വായിച്ചപ്പോൾ പതിവ്‌‌ ഓർമ്മക്കുറിപ്പുകളിൽ നിന്നും വേറിട്ട ഒരു
വായനാനുഭവമായത്‌ മാറിയെന്ന് അറിയിക്കട്ടെ.

Muneer
10 months ago

Very Nice words

ഫസൻ മരയ്ക്കാർ
10 months ago

കുഞ്ഞാമൻ സാറില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാൻ വയ്യ

Manoj
10 months ago

കുഞ്ഞാമൻ സാറിനെപ്പറ്റി ആഴത്തിൽ പഠിക്കാനും അദ്ദേഹത്തിൻ്റെ ആശയങ്ങളെപ്പറ്റി ചിന്തിക്കാനും പ്രേരണ ന ൽകുന്ന ലേഖനം.. ആഷിക് സർ ആനുകാലിക വിഷയങ്ങളിൽ താങ്കൾ കാണിക്കുക താത്പര്യം വളരെ അഭിനനാനാർഹം.. തുടരുക.

Habeebu Rahiman T V
10 months ago

അറിയില്ലായിരുന്നു കുഞ്ഞാമൻ എന്ന മഹാപ്രതിഭയെ കുറിച്ച്. ജാതി വെറിയൻമാരാൽ ക്രൂശിക്കപ്പെട്ടവൻ, ഉച്ചനീചത്വങ്ങളുടെ ബലിയാട്, കഠിനവും സാഹസികവുമായ വിദ്യാഭ്യാസ കാലഘട്ടം ഇങ്ങനെ നിരവധി അനവധി വെല്ലുവിളികളെ അതിജീവിച്ചാണ് കുഞ്ഞാമൻ സാർ ജീവിതത്തിലൂടെ കടന്നുവന്നത്.

അയിത്തം കേരള പ്രബുദ്ധതയിൽ ഇല്ലെങ്കിലും വിവാഹങ്ങളിലും ബന്ധങ്ങളിലും ഇന്നും അത് രഹസ്യമായി നിലനിൽക്കുന്നു. ഇത്തരം കപടമായ വ്യവസ്ഥിതികളോടുള്ള അമർഷവും രോഷവും ആവാം അദ്ദേഹം പ്രകടിപ്പിച്ചത് അമർഷവും രോഷവും ആവാം അദ്ദേഹം പ്രകടിപ്പിച്ചത്.

നല്ലൊരു വ്യക്തിത്വത്തെ മനസ്സിലാക്കാനും അറിയാനും ആഷിക് സാറിൻറെ ഈ ലേഖനത്തിലൂടെ കഴിഞ്ഞു എന്നുള്ളത് സന്തോഷം നൽകുന്നു.

Muneer VC
10 months ago

വിലമതിക്കുന്നു, അംഗീകരിക്കുന്നു.

Roshni m g
10 months ago

ഇപ്പോഴും വായിച്ചു തീർക്കാൻ കഴിയാതെ ആ പുസ്തകം എന്നെ നോക്കുന്നു… എതിര്… നോവ് തന്നൊരു പുസ്തകം… തന്റെ സ്കൂൾ ജീവിതവും കോളേജ് കാലഘട്ടവും എല്ലാമെല്ലാം ഹൃദയത്തെ കീറി മുറിച്ച ഓർമകളായിരുന്നു… ഇപ്പോൾ അദ്ധേഹത്തിന്റെ മരണവും 🙏🏻

Dr manoj kumar T
10 months ago

കുഞ്ഞാമൻ സാർ പറയാൻ ബാക്കി വെച്ചതെന്താവും എന്ന ആഷിക് കെ.പി സാറിന്റെ ലേഖനം വളരെ ഹൃദ്യമായിരുന്നു. കുഞ്ഞാമൻ സാറിന്റെ ജീവിത ദരശനങ്ങൾ ഭാവി തലമറയ്ക്ക് നല്ല ചില മാതൃക നൽകുന്നു എന്നുള്ള ലേഖകന്റെ കണ്ടെത്തൽ തീർത്തും ശരിയാണ്. അറിവിനപ്പുറമാണ് ജാതിയും ജാതി ചിന്തകളും എന്നുളള കണ്ടെത്തൽ സാമാന്യവൽക്കരണത്തിന് യോജിക്കുമോ എന്ന് സംശയിക്കുന്നു 

ഡോ.മനോജ് കുമാർ റ്റി റ്റി.

Abdul Majeed
10 months ago

മനുഷ്യൻ എത്ര വളർന്നാലും അവൻറെയുള്ളിലെ ജൈവികമൃഗം ഒരു പരിണാമത്തിനും വിധേയമാകുന്നില്ല എന്നാണ് കുഞ്ഞാമൻ എന്ന മഹദ്ശ്രീ വ്യക്തിയെകുറിച്ചുള്ള ശ്രീ. ആഷിക്കിന്റെ സ്മരണാഞ്ജലി വായിച്ചപ്പോൾ തോന്നിയത്.
നമ്മുടെ ജീവിതവും വ്യവസ്ഥിതിയും നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളുടെ – അവ പുരോഗമനത്തിന്റെ ഏതു സ്റ്റിക്കറുകളിൽ അവതരിച്ചാൽ പോലും- തെരഞ്ഞെടുപ്പുകൾ ആവശ്യമായിവരുന്ന ഘട്ടങ്ങളിൽ പലപ്പോഴും കഴിവിനോ അർഹതക്കോ സമൂഹ നന്മക്കോ ഉപരിയായി മറ്റു പരിഗനകൾക്ക് മുൻഗണന ലഭിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ശ്രീ. കുഞ്ഞാമൻ എന്ന പോരാളിയെ, സ്കോളറെ, യഥാർത്ഥ ജനാധിപത്യ വാദിയെ ഉൾക്കൊള്ളാൻ നമുക്കു കഴിയാതെ പോയതിലെ യുക്തി വേറെങ്ങും ചികയേണ്ടതില്ല!

അനീതികൾക്ക് മൂക സാക്ഷികളാനും കുറ്റബോധം തീണ്ടിയ ജാള്യതയോടെ ആ മഹാ മനീഷിക്ക്
ആദരാഞ്ജലികൾ അർപ്പിക്കാനേ ഇപ്പോൾ കഴിയുന്നുള്ളൂ.
ശ്രീ. ആഷിക്കിന്റെ ഓർമ്മക്കുറിപ്പ് സന്ദർഭോചിതം എന്നതിനൊപ്പം ഇത്തരം ചിന്തകൾക്ക് പ്രചോദകവുമായി.

സുബൈദ
Reply to  Abdul Majeed
10 months ago

കുഞ്ഞാമൻ സാറിനെ കൂടുതൽ വായിച്ചു. ആഷിഖ് സാറിൻ്റെ സന്ദർ ഭോചിതമായ കുറിപ്പ്.നല്ല എഴുത്ത്.,

Balaji
10 months ago

നല്ല എഴുത്ത്

Rafeeq.M
10 months ago

Definitely, he has kept an armful of thoughts, dreams, concepts, and hopes for us, for the next generation.

Hearty condolences…

Great work Ashik sir.👍🏻👍🏻

Muhammad Musthafa
10 months ago

മാനുഷിക വികാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന,നടമാടിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിക്കെതിരെ വാളെടുത്ത് അഹോരാത്രം യുദ്ധം ചെയ്ത ഈ മഹാമനുഷിയെ പൊതുസമൂഹം ഇത്ത്രത്തോളം പാർശ്വവൽ ക്കരിചു എന്നത് വേദനാജനകം തന്നെ. മാനുഷിക മൂല്യങ്ങൾ തൻ്റെ ഏഴുത്കളിൽ എപ്പോഴും ഉയർതതിപ്പിടിക്കുന്ന ആഷിക് സാറിൻ്റെ എഴുത്തുകൾ എല്ലായ്പോഴും നല്ല നിലവാരം പുലർത്താറുണ്ട്, ഈ എഴുത്തും അതിനൊരു ഉദാഹരണം തന്നെയാണ്…

Wahab Kp
10 months ago

ഇങ്ങനേയും ഒരു മനുഷ്യൻ നമ്മുടെ നാട്ടിൽ ജീവിച്ചിരുന്നു..,!!
അവഹേളനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ബൗദ്ധികമായി ഉന്നതിയിൽ എത്തിയവൻ..!
എന്നാൽ ഉന്നതസ്ഥാനമാനങ്ങൾ നിരസിച്ചവൻ !
ഒടുവിൽ ആരുടേയും ഔദാര്യം പറ്റാതെ മരണം വരിച്ചവൻ..
അതാണ് കുഞ്ഞാമൻ!
കുഞ്ഞാമന്റെ മനസ്സിനോളം എത്തുകില്ല ഒരു വരേണ്യ വർഗ്ഗ നേതാവിന്റെയും സ്ഥാനം..!!

ആഷിക്ക്, അദ്ദേഹം അർഹിക്കും വിധം താങ്കൾ ഒരു ലേഖനത്തിലൂടെ ആദരവ് നൽകി.. ഇത് പോലുള്ള വരല്ലേ ശരിക്കും ആദരവിന് അർഹരായവർ..!

-വഹാബ് കെ പി

Muhamed Ameen
10 months ago

കേരളം കണ്ട ഏറ്റവും ബുദ്ധിമനായ സാമ്പത്തിക ശാസ്ത്രജൻ. ഈ നിരസിക്കപ്പെട്ട വ്യക്‌തിത്വത്തെ ഉയർത്തികാട്ടാൻ നിങ്ങൾ കാണിച്ച തത്പര്യം പ്രശംസ അർഹിക്കുന്നു. സാർ സ്വയം അവസാനിപ്പിച്ചു എന്ന് കേട്ടത് സങ്കടപ്പെടുത്തി.
Thanks for writing Sri Ashik K P

Back to top button
16
0
Would love your thoughts, please comment.x
()
x