കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കേരളം ഒരുങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സോളാര്‍ എന്ര്ജിക്കൊപ്പം കാറ്റില്‍ നിന്ന് 1700 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു.
ചെറുകിട സ്വകാര്യകമ്പനികള്‍ നടത്തിയ ചെറുകിട പദ്ധതികളാണ് ഇതുവരെ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അതിനു പകരം പഠനം നടത്തി മികച്ച പദ്ധതിയിലേക്കാണ് നീങ്ങുന്നത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്‍ഡ് എനര്‍ജി(എന്‍ഐഡബ്ല്യുഇ)യുടെ പ്രാഥമിക വിലയിരുത്തലില്‍ ഇത് കഴിയുമെന്നാണ് തെളിയിക്കുന്നത്. 100 മീറ്റര്‍ ഉയരത്തില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചാലുള്ള സാധ്യതയാണിത്. 20 മീറ്റര്‍ ഉയരത്തിലുള്ള കാറ്റാടി യന്ത്രങ്ങളില്‍ നിന്ന് 800 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
കേരളത്തില്‍ കാറ്റില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അനുയോജ്യമായ മേഖലകള്‍ കണ്ടെത്താന്‍ സര്‍ക്കാരിനു കീഴിലുള്ള അനെര്‍ട്ട് എന്ഐഡബ്ല്യുഇയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയാറാക്കും. യൂണിറ്റിനു ശരാശരി 3 രൂപയാണു കാറ്റില്‍ നിന്നുള്ള വൈദ്യുതിയുടെ നിര്‍മാണച്ചെലവ്. വനമേഖലയിലും കടല്‍ത്തീരത്തും കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിനു പരിസ്ഥിതി, തീരദേശ അനുമതി ഉള്‍പ്പെടെയുള്ള കടമ്പകളുണ്ട്. നേരത്തെ രാമക്കല്‍മേട്, അട്ടപ്പാടി, പാലക്കാട്, പൂവാര്‍, വിഴിഞ്ഞം, പൊന്മുടി ഉള്‍പ്പെടെ15 സ്ഥലങ്ങള്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ അനുയോജ്യമെന്നു കണ്ടെത്തിയിരുന്നു പക്ഷെ മികച്ച രീതിയില്‍ പദ്ധതികള്‍ നടന്നിരുന്നില്ല.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS