
ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു; പരിശോധനയില്‍ കോവിഡ് പോസിറ്റീവ്
കണ്ണൂര്‍: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വിളയാങ്കോട് അലക്യംപാലത്തെ വാവാട്ടുതടത്തില്‍ അമല്‍ ജോ അജി (19) ആണ് മരിച്ചത്. മൃതദേഹ പരിശോധനയ്ക്ക് മുന്നോടിയായി നടത്തിയ മൃതദേഹ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
കഴിഞ്ഞ ഞായറാഴ്ച സുഹൃത്തിന്റെ പിറകിലിരുന്ന് യാത്രചെയ്യവെ ഏഴിലോട് എടാട്ട് ദേശീയപാതയില്‍ ബൈക്ക് മറിഞ്ഞാണ് അപകടം. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വെച്ചായിരിക്കാം അമലിന് രോഗം പിടിപെട്ടതെന്ന് സംശയിക്കുന്നു.
കോട്ടയം ദര്‍ശന മെഡിക്കല്‍ പ്രവേശനപരീക്ഷാ പരിശീലനകേന്ദ്രത്തില്‍ വിദ്യാര്‍ഥിയാണ്. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് നീറ്റ് പരീക്ഷയെഴുതാനുള്ള പരിശീലനത്തിലായിരുന്നു അമല്‍. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.ടി. അസി സ്റ്റന്റ് അജി ലൂക്കോസിന്റയും പരിയാരം വൊക്കേഷനല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മോളി അജിയുടെയും മകനാണ്. സഹോദരങ്ങള്‍: ഏയ്ഞ്ചല്‍ മേരി പ്ലസ് ടു വിദ്യാര്‍ഥിനി, മാടായി ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), അനുഗ്രഹ മരിയ (എട്ടാംതരം രം വിദ്യാര്‍ഥിനി, പയ്യന്നൂര്‍ സെയ്ന്റ് മേരീസ് ഹൈസ്‌കൂള്‍).