
മദ്രാസ് പ്രസിഡൻസിയിൽ വെറും 3% മാത്രമുള്ള ബ്രാഹ്മണർ അധികാരത്തിന്റെ സർവ്വ മേഖലകളും കൈയടക്കി വെച്ചതിനെതിരെയുള്ള പടപ്പുറപ്പാടായിരുന്നു ഇവി.രാമസ്വാമി നായ്ക്കർ എന്ന മനുഷ്യനെ തമിഴ് മക്കളുടെ ‘പെരിയാർ’ ആക്കി മാറ്റിയത്..
കോൺഗ്രസ് നേതാവായിരുന്ന ‘പെരിയാർ’ കടുത്ത നിരീശ്വരവാദിയും അതിന്റെ പ്രചാരകനുമായിരുന്നു.., എന്തുകൊണ്ടോ അദ്ധേഹത്തിന്റെ മറ്റു രാഷ്ട്രീയ വീക്ഷണങ്ങളൊക്കെയും തമിഴ് ജനത നെഞ്ചേറ്റിയെങ്കിലും ‘നിരീശ്വരവാദം’ അത്ര ക്ലച്ച് പിടിച്ചില്ല.,
കോൺഗ്രസ് നേതാവായിരുന്ന വിവിഎസ് അയ്യരുടെ മേൽനോട്ടത്തിൽ തിരുനെൽവേലിയിൽ കോൺഗ്രസ്സ് പാർട്ടിയുടെ സഹായത്തോടെ ‘ഗുരുകുലം’ പ്രവർത്തിച്ചിരുന്നു, കുട്ടികളിൽ രാജ്യസ്നേഹം വളർത്താനും ഗാന്ധിയൻ ആദർശങ്ങളിലേക്ക് കുട്ടികളെ അടുപ്പിക്കാൻ വേണ്ടിയാണു ആ സ്ഥാപനം എന്നാണു
എന്നാൽ ഇവിടെയും ബ്രാഹ്മണരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നതായി ആരോപണമുയർന്നു. ബ്രാഹ്മണരല്ലാത്ത വിദ്യാർത്ഥികളെ എല്ലാ കാര്യങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന ഏർപ്പാടും അവിടെ നിലനിന്നിരുന്നു. രണ്ടുവിഭാഗം കുട്ടികൾക്കും ആഹാരം കഴിക്കാനുള്ള പാത്രങ്ങളിൽപ്പോലും വിവേചനം കാണിച്ചു. മറ്റു കുട്ടികളെ ബ്രാഹ്മണ കുട്ടികളോട് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ ബ്രാഹ്മണ കുട്ടികൾക്ക് പ്രത്യേകമായിട്ടാണ് ഭക്ഷണം വിളമ്പി.
ഈ വിവേചനത്തിനെതിരെ പെരിയാർ ശക്തമായി പ്രതിഷേധിച്ചു., അദ്ധേഹം കോൺഗ്രസ് വിട്ടു, സ്വാഭിമാന പ്രസ്ഥാനം രൂപീകരിച്ചു. ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ശക്തമായ പ്രചാരണങ്ങളാരംഭിച്ചു. ബ്രാഹ്മണരെയും അവർ പൂജാരികളായ ക്ഷേത്രങ്ങളെയും ബഹിഷ്കരിക്കാൻ അദ്ധേഹം ആഹ്വാനം ചെയ്തു. തമിഴ്ജനത അവരുടെ വിമോചന നായകന്റെ വാക്കുകൾ ശിരസ്സാവഹിച്ചു..
സവർണ്ണ-ബ്രാഹ്മണ മേൽക്കൊയ്മ തകർത്ത് തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റത്തിനു അടിത്തറ പാകി. സവർണ്ണ ബ്രാഹ്മണ മേധാവിത്വത്തിനായി വിടുപണി ചെയ്യുന് സംഘപരിവാറുകൾക്ക് പെരിയാരോട് തീർത്താൽ തീരാത്ത കലിപ്പുണ്ടാവാൻ വേറെ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലൊ..