നമ്മുടെ ഒക്കെ ഭക്ഷണ ശീലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വിഭവം ആണ് ചിക്കൻ. അത് കൊണ്ട് തന്നെ അനുദിനം പുതിയ പരീക്ഷണങ്ങൾക്ക് വിധേയമാവുന്ന ചിക്കൻ വിഭവങ്ങൾ നമ്മൾക്ക് എന്നും പ്രിയപ്പെട്ടത് ആണ്.
UAE ആസ്ഥാനമായി പ്രവർത്തിക്കുന്ന Motherly_Served തയ്യാറാക്കിയ Lemon Garlic Chicken എന്ന സ്പെഷ്യൽ ചിക്കൻ വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ആവശ്യമായ സാധനങ്ങൾ
- ചിക്കൻ – 1/2 kg
- ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്- 2 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടേബിൾ സ്പൂൺ
- മല്ലിപൊടി – 3/4 ടേബിൾ സ്പൂൺ
- വറുത്ത ജീരകം പൊടിച്ചത്- 1/2 ടേബിൾ സ്പൂൺ
- നാരങ്ങ നീര്- 3 ടേബിൾ സ്പൂൺ
- ഉപ്പ് ആവിഷയത്തിന്
എല്ലാം നന്നായി ചേർത്തതിന് ശേഷം അതിലേക്ക് 10-12 എണ്ണം ബദാമും അണ്ടിപ്പരിപ്പും അരച്ചെടുത്തത് ചേർക്കുക.
എന്നിട്ട് 15 മുതൽ 20 മിനുട്ട് marinate ചെയ്ത് വെക്കുക.
കൂടാതെ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നീളത്തിൽ അരിഞ്ഞു എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. അത് അവിടെ മാറ്റി വെക്കുക.
20 മിനുട്ടിന് ശേഷം marinate ചെയ്തത് തുറന്ന പത്രത്തിൽ medium തീയിൽ പാചകം ചെയ്യുക.
വെന്ത് വരാറാകുമ്പോൾ അതിലേക്ക് കുറച്ചു കൂടി നാരങ്ങ നീരും ഉണക്ക ഉലുവയുടെ ഇലയും ചേർക്കുക. കൂടാതെ നേരത്തെ വറുത്തെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയ്യും ചേർക്കുക.
ഉപ്പിന്റെ അളവ് ഉറപ്പ് വരുത്തുക. പാകമായി എന്ന് തോന്നുമ്പോൾ അടുപ്പിൽ നിന്ന് എടുത്തു വെക്കുക. സ്വാദിഷ്ടമായ Lemon Garlic Chicken തയ്യാർ.
അബുദാബിയിൽ ഉള്ളവർക്ക് Motherly_served ഹോം ഡെലിവറി സംവിധാനം ഉപയോഗിക്കാവുന്നത് ആണ്. ഈ വിഭവം അടക്കം ഒട്ടനവധി വിഭവങ്ങൾ ഓർഡർ ചെയ്യുന്നതിനും തയ്യാറാക്കുന്ന വിധം പരിചയപ്പെടുന്നതിനും Motherly_served ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
https://www.instagram.com/motherly_served/
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS