സേവാ വാഹിനിയുടെ ആംബുലൻസിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം കേരളത്തിൽ വലിയ ചർച്ചയൊന്നുമായില്ല. മാധ്യമങ്ങൾ കണ്ടഭാവം നടച്ചിട്ടില്ല.
സംഘപരിവാറിനെ ഈ രീതിയിൽ തന്നെയാണ് ദേശീയ തലത്തിലടക്കം എക്കാലവും നോർമലൈസ് ചെയ്തിട്ടുള്ളത്. ആർഎസ്എസ് നടത്തുന്ന ഭീകരാവാദ പ്രവർത്തനങ്ങൾ ചർച്ച ചെയ്യേണ്ടതോ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയോ ആർക്കുമില്ല. പ്രത്യേകിച്ച് മാധ്യമങ്ങൾക്ക്.
ഈ സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്വമേധയാ കസ്റ്റഡിയിൽ എടുത്തതല്ല. അക്രമ ശ്രമത്തിനിടെ ആളുകൾ പിടികൂടി പോലീസിന് കൈമാറിയതാണ്.
ആരും ചർച്ച ചെയ്യാത്തത് കൊണ്ട് തന്നെ കേസെടുത്തോ വിട്ടയച്ചോ എന്നൊന്നും അറിയില്ല. അല്ലെങ്കിലും ആർഎസ്എസ് നടത്തുന്ന ഭീകരാവാദ പ്രവർത്തനങ്ങളൊക്കെ രാജ്യത്തിന് വേണ്ടിയാണെന്ന പൊതുബോധം ഇവിടെ രൂപപെട്ടിട്ട് കാലങ്ങൾ ഏറെയായി.
നിങ്ങൾ തന്നെ മനസ്സിൽ ഒന്ന് ആലോചിച്ചു നോക്കുക.
ഒരു മുസ്ലിം സംഘടനയുടെ ആംബുലൻസിൽ നിന്നാണ് തോക്ക് കണ്ടെത്തുന്നതെങ്കിൽ എന്തായിരിക്കും ഇവിടെ മാധ്യമ ആഘോഷം..? എങ്ങനെയായിരിക്കും ചർച്ച..? എങ്ങനെയായിരിക്കും അന്വേഷണം…?
പോലീസ് രചനകളിൽ ഇതുവരെ കാണാത്ത ബോംബിന്റെയും പൊട്ടാത്ത തോക്കിന്റെയും കഥകൾ പറഞ്ഞു വിവിധ ജയിലുകളിൽ മുസ്ലിം ചെറുപ്പകാരെ തളച്ചിട്ട കേരളത്തിൽ എത്ര നിസ്സാരമായാണ് ആർഎസ്എസ് ഊരിപ്പോവുന്നത്. എത്ര ലാഘവത്തോടെയാണ് സമൂഹം ഒഴിഞ്ഞുമാറുന്നത്.
മുസ്ലിം ലീഗിന് കീഴിലുള്ള ഒരു ആംബുലൻസിൽ നിന്നും പാൻമസാല കണ്ടെത്തിയെന്ന ആരോപണം രണ്ടു ദിവസം ചർച്ച ചെയ്ത വാർത്ത പ്രാധാന്യം പോലും ആർഎസ്എസിന് കീഴിലുള്ള ആംബുലൻസിൽ നിന്നും തോക്കു കണ്ടെത്തിയാൽ ഉണ്ടാവില്ല. ഇവിടെ ഇങ്ങനെയാണ്. ഇവിടെയുള്ള മതേതരത്വം കളവാണ്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS