ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ കണക്ക് പുറത്ത് വിടണം: ഐ എസ് എം
കോഴിക്കോട്: ന്യൂനപക്ഷങ്ങൾക്ക് സംസ്ഥാനത്ത് നാളിതുവരെ ലഭിച്ചിട്ടുള്ള ആനുകൂല്യങ്ങളുടെ കണക്ക് സമുദായം തിരിച്ച് സർക്കാർ പുറത്തുവിടണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകൾ അനധികൃതമായി പലതും നേടിയിരിക്കുന്നുവെന്ന് പ്രചാരണം നടത്തി സംസ്ഥാനത്തെ മതസൗഹാർദം തകർക്കാനുള്ള ശ്രമം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രി കാണാതിരിക്കരുത്.
ഓരോ മതവിഭാഗത്തിന്റെയും സർക്കാർ ജോലിയിലെ പ്രാതിനിധ്യവും അവർക്ക് സർക്കാറിൽ നിന്ന് ലഭിച്ചുകൊണ്ടിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളുടെയും വിശദ വിവരം എത്രയും പെട്ടെന്ന് പ്രസിദ്ധപ്പെടുത്താൻ തയ്യാറാകണം.
സംസ്ഥാനത്തെ നിലവിലെ സംവരണ മാനദണ്ഡ പ്രകാരം ജോലി ലഭിക്കാത്ത സമുദായങ്ങളുടെ ബാക്ക്ലോഗ് വിവരങ്ങളും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സർക്കാർ തയ്യാറാക്കണമെന്നും ഏതെങ്കിലും ന്യൂനപക്ഷ മതവിഭാഗത്തിന് അർഹമായത് ലഭിച്ചിട്ടില്ലെങ്കിൽ ഉടനടി അത് നൽകാനുള്ള സംവിധാനമൊരുക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
ഡോ. ഫുക്കാറലി അധ്യക്ഷത വഹിച്ചു. ഡോ. അൻവർ സാദത്ത്, ഷാനിഫ് വാഴക്കാട്, അബ്ദുസ്സലാം മുട്ടിൽ, ഫൈസൽ മതിലകം, യൂനുസ് നരിക്കുനി, ജലീൽ വൈരംങ്കോട്, അബ്ദുൽ ജലീൽ വയനാട്, മുഹ്സിൻ തൃപ്പനച്ചി, അഫ്താഷ്, ഷമീർ ഫലാഹി, ജാബിർ വാഴക്കാട്, ഫിറോസ് കൊച്ചി, ഐ വി ജലീൽ, ഷാനവാസ് പറവന്നൂർ എന്നിവർ സംസാരിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS