‘ടീം തോറ്റ് പുറത്തായതിന് കാരണം ദളിതർ’; ഇന്ത്യൻ വനിതാ ഹോക്കി താരത്തിൻ്റെ വീട് അക്രമിച്ചതിൽ വ്യാപക പ്രതിഷേധം
ആബിദ് അടിവാരം
വന്ദനാ കത്താരിയയെ അറിയാമോ…?
ഉത്തരാഖണ്ഡിലെ റോഷനാബാദുകാരിയാണ്. ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ഒളിംപ്ക്സിൽ ഹാട്രിക് നേടി മിന്നുന്ന വിജയം സമ്മാനിച്ച താരമാണ്.
ഒളിംപ്ക്സ് ഹോക്കിയിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. 200 ലേറെ അന്താരാഷ്ട്ര മൽസരങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.
2014 ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ടീമിൽ വന്ദനയുമുണ്ടായിരുന്നു. വന്ദനക്ക് ഒരു വിശേഷണം കൂടിയുണ്ട്, വന്ദന ദലിതാണ്. അതാണ് അവരുടെ ഒരിക്കലും ‘മായാത്ത’ വിശേഷണം.
ടോകിയോയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം അർജൻ്റീനയോട് തോറ്റ് പുറത്തായപ്പോൾ ഉത്തരാഖണ്ഡിൽ വന്ദനയുടെ വീടിനു നേരെ ആക്രമണം നടന്നു.
ദലിതുകളെ ടീമിലെടുത്തത് കൊണ്ടാണ് ഇന്ത്യ പരാജയപ്പെട്ടതെന്ന് ജാതി വെറിയൻമാർ ആർത്തു കൂവി. ദലിതുകളെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത മനുസ്മൃതി അടിസ്ഥാനമാക്കിയാവണം ഇന്ത്യയുടെ ഭരണഘടന എഴുതേണ്ടത് എന്ന് ഭരണഘടനാ നിർമാണ സഭക്ക് കത്തെഴുതിയ RSS ഇന്ത്യ ഭരിക്കുമ്പോൾ ദലിതുകൾ കൂക്കുവിളി നേരിടുന്നതും കൊല്ലപ്പെടുന്നതും സ്വാഭാവീകം മാത്രമാണ്.
കയ്യിൽ RSS സമ്മാനിച്ച ചരടും കെട്ടി നീണ്ട കുറിയും വരച്ച് ‘ഹിന്ദുത്വ’ത്തിന്റെ ബലിദാനികളാവാൻ നടക്കുന്ന ദലിത് ചെറുപ്പക്കാർ ഇത് വല്ലതും അറിയുന്നുണ്ടോ..?
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS