മീഡിയാവൺ ചാനലിൻ്റെ സംപ്രേഷണം കേന്ദ്രം വീണ്ടും തടഞ്ഞു
മീഡിയാവണിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണം മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാകാരണങ്ങളാണ് വിലക്കിനു കാരണമെന്നാണ് കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന വിവരമെന്നും ഇതുസംബന്ധിച്ച വിശദീകരണം തങ്ങൾക്കു ലഭിച്ചില്ലെന്നും മീഡിയാവൺ അറിയിച്ചു.
വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടിക്കെതിരേ നിയമ നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് മീഡിയാവൺ മാനേജിങ് ഡയറക്ടർ പ്രമോദ് രാമൻ അറിയിച്ചു.
2020 മാർച്ച് ആറിനാണ് ഇതിനുമുമ്പ് മീഡിയാവണിന് കേന്ദ്രം സംപ്രേഷണ വിലക്കേർപ്പെടുത്തിയത്. വടക്കുകിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയായിരുന്നു നടപടി.
ഏഷ്യാനെറ്റിനെതിരേയും നടപടി ഉണ്ടായിരുന്നെങ്കിലും ഇതുടൻ തന്നെ പിൻവലിക്കപ്പെട്ടു. പ്രതിഷേധമുയർന്നതോടെ പതിനാല് മണിക്കൂറുകൾക്ക് ശേഷം രാവിലെ 9:30ന് സംപ്രേഷണ വിലക്ക് നീക്കുകയായിരുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS