റിലീസ് ഓർഡറിൽ ലഖ്നൗവ് കോടതി ഒപ്പുവെച്ചു; സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനായേക്കും
കേരളത്തിലെ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ജാമ്യത്തിൽ വിട്ടയക്കാനുള്ള ഉത്തരവിൽ ലഖ്നൗവിലെ സെഷൻസ് കോടതി ഇന്ന് ഒപ്പുവച്ചു.
ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം ജയിൽ മോചിതനായേക്കും.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി (പിഎംഎൽഎ) ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ കോടതിയിൽ നിന്ന് ഇറങ്ങാൻ സാധ്യമാവുന്നത്.
ഹത്റാസിൽ ക്രമസമാധാന ലംഘനം നടത്തിയെന്നാരോപിച്ച് ആണ് ആദ്യം അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് യുഎപിഎ പ്രകാരം കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീം കോടതി മറ്റെല്ലാ കേസുകളിലും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു, എന്നിരുന്നാലും, പിഎംഎൽഎയുടെ കേസ് ഉള്ളത് കൊണ്ട് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS