Pravasi

വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള സാമ്പത്തിക വരവിൽ 23% കുറവ് ഉണ്ടാവുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ്

വിവിധ രാജ്യങ്ങളിലുള്ള തൊഴിലാളികൾ ഉൾപ്പെടെ പ്രവാസി ഇന്ത്യക്കാർ ഇന്ത്യയിലേക്ക് അയക്കുന്ന തുകയിൽ 2020 വർഷം 23 ശതമാനം കുറവുണ്ടാകുമെന്ന് ലോക ബാങ്കിന്റെ റിപ്പോർട്ട്. കഴിഞ്ഞവർഷത്തെ 8300 കോടി ഡോളറിൽനിന്ന് (6.14 ലക്ഷം കോടി രൂപ) ഈ വർഷമിത് 6400 കോടി ഡോളർ (4.90 ലക്ഷം കോടി രൂപ) ആയി കുറയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ ആഗോള സാന്പത്തിക മാന്ദ്യമാണ് പ്രവാസി നിക്ഷേപം കുറയാൻ കാരണമാകുക.

എണ്ണ വിപണിയിലെ പ്രതിസന്ധി

ഗൾഫ് രാജ്യങ്ങളിൽ പ്രധാന വരുമാന സ്രോതസ്സായ എണ്ണമേഖലയെ ഒന്നാകെ കോവിഡ് ഉലച്ചുകഴിഞ്ഞു. ഉത്പാദിപ്പിക്കുന്ന എണ്ണ സംഭരിക്കാൻ സൗകര്യമില്ലെന്നതാണ് വലിയ വെല്ലുവിളി. നിലവിലെ സംഭരണികൾ മുഴുവൻ നിറഞ്ഞുകിടക്കുന്നതിനാൽ അടുത്ത ആറുമാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ അസംസ്കൃത എണ്ണയുടെ വിൽപ്പന ഈ രാജ്യങ്ങളിൽ വളരെ കുറവായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് ഗൾഫ് രാജ്യങ്ങളിൽ വൻ തൊഴിൽ പ്രതിസന്ധിക്ക് വഴിവെച്ചേക്കാം.

അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് സംഹാരതാണ്ഡവമാടുകയാണ്. ഈ മേഖലയിലെ രാജ്യങ്ങളിലെല്ലാം സന്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലായിക്കഴിഞ്ഞു. ഈ സാഹചര്യങ്ങൾ വിലയിരുത്തുന്പോൾ ആഗോള തലത്തിൽ പ്രവാസി നിക്ഷേപത്തിൽ 20 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്.

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇതിന്റെ പ്രതിഫലനമുണ്ടാകും. പ്രവാസി നിക്ഷേപത്തിൽ ഇന്ത്യയിൽ 23 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് ലോകബാങ്കിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റങ്ങളെയും പ്രവാസി നിക്ഷേപങ്ങളെയും കുറിച്ചുള്ള പഠനറിപ്പോർട്ടിൽ പറയുന്നു. അടുത്തകാലത്ത് പ്രവാസി നിക്ഷേപത്തിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരിക്കുമിതെന്നാണ് വേൾഡ് ബാങ്ക് പ്രസിഡന്റ് ഡേവിസ് മൽപാസ് പറയുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ശന്പളത്തിൽ കാര്യമായ കുറവുണ്ടാകും.

വികസ്വര രാജ്യങ്ങളുടെ വരുമാനത്തിൽ പ്രവാസി നിക്ഷേപത്തിന് വലിയ പങ്കുണ്ട്. ഇത് കുറയുന്നത് ആ രാജ്യങ്ങളുടെ സന്പദ് വ്യവസ്ഥയിലും പ്രതിഫലിക്കും. പ്രവാസി നിക്ഷേപത്തിൽ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിൽ പ്രവാസി നിക്ഷേപത്തിലുള്ള കുറവ് ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ വലിയ രീതിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x