Kerala

‘കലക്ടർ ബ്രോ’ മാധ്യമപ്രവർത്തകയോട് ലൈംഗിക ചുവയോടെ പെരുമാറിയതായി പരാതി

കേരളം/ഡെസ്ക്

ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തിനോട് മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.പി. പ്രവിത വാട്സാപ്പിലൂടെ വിശദാംശം അന്വേഷിച്ചപ്പോൾ ലൈംഗിക ചുവയുള്ള മറുപടി ലഭിച്ചതായി പരാതി.

ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഇത്തരത്തിലാണ് സ്ത്രീകളോട് പെരുമാറുന്നതെങ്കിൽ ഈ നാട്ടിൽ പൊതു ജനങ്ങൾക്കിടയിൽ നടക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് കയ്യും കണക്കുമുണ്ടാവുമോ?.

അധികാരസ്ഥാനത്തിരിക്കുന്ന “ബ്രോ” കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകയോട് ഇമ്മാതിരി മെസ്സേജുകൾ അയച്ചിട്ടും എന്താണാവോ ഒരു മാധ്യമങ്ങളും ശിവശങ്കരൻ IASൻ്റെ അണ്ണാക്കിൽ മൈക്ക് കുതിക്കേറ്റാനും, മൂപ്പരുടെ കാറിൻ്റെ പിന്നാലെ ഓടിയതു പോലെയും ബ്രോയുടെ പിന്നാലെ ക്യാമറയും തൂക്കി ഓടാത്തത്.

എം കെ രാഘവനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫേസ്ബുക്കിൽ കുന്നംകുളത്തിൻ്റെ മാപ്പ് ഇട്ടതോടു കൂടി അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

ഉയർന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകയോട് ഇങ്ങനെയാണ് ബിഹൈവ് ചെയ്യുന്നതെങ്കിൽ സംസ്ഥാന സർക്കാർ ആവിശ്യമായ ഇടപെടൽ നടത്തേണ്ടതുണ്ട്. മാധ്യമ പ്രവർത്തകക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രശാന്തിനെതിരെ വനിതാ കമ്മീഷൻ സ്വമേതയാ കേസെടുക്കേണ്ടതുണ്ട്.

ഇനിയെങ്കിലും മാധ്യമങ്ങളും, ജനങ്ങളും ബ്യൂറോക്രാറ്റുകളെ സൂപ്പർമാൻമാരാക്കുന്ന പരിപാടി നിർത്തേണ്ടതാണ്.

എന്നാൽ വിവാദത്തിനെ തുടർന്ന് ആ മെസ്സേജ് അയച്ചത് പ്രശാന്ത് അല്ലാ എന്നും അത് താൻ ആയിരുന്നു എന്നും പ്രശാന്തിൻ്റെ ഭാര്യയുടെ ഫെയ്സ്ബൂക്ക് പോസ്റ്റിൽ അവകാശപ്പെടുന്നുണ്ട്.

ഉച്ചക്ക് പ്രശാന്ത് ഊണ് കഴിക്കുമ്പോൾ എന്റെ കയ്യിലായിരുന്ന ഫോണിലേക്ക് വന്ന ഈ ചാറ്റിന് മറുപടി ഇട്ടത് ഞാനായത് കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത് എന്നും മനസ്സ് സ്വസ്ഥമായിരിക്കാൻ പ്രശാന്തിനെ ഫോണിൽ നിന്നും വാർത്തകളിൽ നിന്നും പരമാവധി മാറ്റി നിർത്താനാണ് എന്റെ ശ്രമമെന്നും അവർ ആ പോസ്റ്റിൽ പറയുന്നു.

ഒരു വ്യക്തി ഒരു വാർത്തയോട് പ്രതികരിക്കണോ വേണ്ടയോ എന്ന് ഒരു ലേഖകനോ ലേഖികയോ തീരുമാനിക്കുന്ന നാടല്ല ഇത് എന്നും മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് മാതൃഭുമിയിലെ തന്നെ മുതിർന്ന ലേഖകരോട് ഉൾപ്പെടെ പ്രശാന്ത് പറഞ്ഞിട്ടുള്ളതാണെന്ന് എനിക്കറിയാമെന്നും അവർ കൂട്ടിച്ചേർത്തു.

അച്ചടക്കമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറയാനുള്ളത് പറയേണ്ടവരോട് രേഖാമൂലം പറയുമെന്നും പെഴ്സണൽ വാട്ട്സാപ്പ് വഴി ഒരു IAS ഉദ്യോഗസ്ഥനെയും വീട്ടിലിരിക്കുന്നവരെയുമൊക്കെ ബന്ധപ്പെടാനും ചോദ്യം ചെയ്യാനും അവർ ആവശ്യപ്പെടുന്ന രീതിയിൽ ഉത്തരം കൊടുത്തില്ലെങ്കിൽ അപമാനിച്ച് വാർത്ത കൊടുക്കാനുമാണ് ശ്രമിക്കുന്നത് എന്നും അവർ ആരോപിച്ചു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x