അതിഥി തൊഴിലാളികളുടെ മടക്കം: ട്രെയ്ൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്തേക്കു മടക്കിക്കൊണ്ടുവരുവാനുള്ള യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അമെരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു മാത്രം 151 കോടി രൂപ ചെലവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളികളോടുള്ള ഈ അവഗണന അസഹനീയമാണെന്നും സോണിയ ഗാന്ധി തുറന്നടിച്ചു.
ഒരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി)കള്‍ ഈ ചെലവ് വഹിക്കുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. തൊഴിലാളികൾ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. അവരുടെ കഠിനാധ്വാനവും ത്യാഗവുമാണ് രാഷ്ട്രത്തിന്റെ അടിത്തറ. ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തങ്ങളുടെ കുടുംബത്തെ കാണാനായി ഭക്ഷണമോ മരുന്നോ പണമോ യാത്രാ സൗകര്യമോ ഇല്ലാതെ കിലോമീറ്ററുകളോളം കാൽനടയായി യാത്ര ചെയ്യുകയാണ്. ഈ അവസ്ഥ 1947ലെ വിഭജനത്തിന് ശേഷം ആദ്യമായാണ് രാജ്യം അഭിമുഖീകരിക്കുന്നത്.
വാർത്താ കുറിപ്പിൽ സോണിയ ഗാന്ധി വ്യക്തമാക്കി. അതിഥി തൊഴിലാളികളെ സഹായിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും റെയ്ല്‍വേ മന്ത്രാലയത്തിനോടും തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യത്തോട് മുഖം തിരിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS