
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദി മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ ആശയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പഴയ സിംഹങ്ങളെ പുതിയ പേരില്‍ വിറ്റു എന്നാണ് അദ്ദേഹം കുറിച്ചത്.
കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി മോദി സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തിന് ഊന്നല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മേക്ക് ഇന്‍ ഇന്ത്യയുടെ ചിഹ്നം സിംഹമായിരുന്നു.