FeatureNews

ഡാനിഷ് സിദ്ദിഖിയും അദ്നാൻ ആബിദിയും; മറച്ചു വെക്കാൻ ശ്രമിച്ച കാലഘട്ടത്തെ പകർത്തിയവർ

Sreekanth Sivadasan

“…അദ്നാന്‍ ആബിദിക്കൊപ്പം പുലിറ്റ്സര്‍ സമ്മാനം കിട്ടിയപ്പോഴാണ് ഡാനിഷ് സിദ്ദീഖിയുടെ പേര് ശ്രദ്ധിക്കുന്നത്. കുറേ കാലം ദല്‍ഹിയില്‍ ജേർണലിസ്റ്റായി ജീവിച്ചാല്‍ ആബിദിയെ കാണാതിരിക്കാനോ പരിചയപ്പെടാതിരിക്കാനോ പറ്റിയില്ല….’

കഴുത്തില്‍ മിക്കവാറും ഹിര്‍ബാവി കാഫിയ എന്ന അറേബ്യന്‍ ഷാളും മുഖത്ത് തെളിഞ്ഞ ചിരിയും അസാധ്യമായ ഊര്‍ജ്ജവുമായി മിക്കവാറും വാര്‍ത്താമേഖലകളില്‍ ആബിദിയെ കാണും.

എത്ര ആദ്യം നമ്മളെത്തിയിട്ടുണ്ട് എന്ന് കരുതിയാലും അതിലും മുന്നേ ആബിദി എത്തിയിട്ടുണ്ടാകും. ആബിദി അവിടെ എത്താന്‍ വൈകുന്നുണ്ടെങ്കില്‍ അതിനൊറ്റ അര്‍ത്ഥമേ ഉള്ളൂ, ഇതിലും പ്രധാനപ്പെട്ട വാര്‍ത്ത സംഭവിക്കുന്ന മറ്റൊരിടം ഉണ്ട്.

ഡാനിഷ് സിദ്ദിഖി മരിച്ചപ്പോൾ ശ്രീജിത് ദിവാകരൻ ( Sreejith Divakaran ) എഴുതിയ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്.

ഇതു വായിക്കുന്ന പലർക്കും ഇപ്പോൾ ഡാനിഷ് ആരാണെന്നു അറിയുണ്ടാവും. ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മികച്ച ഫോട്ടോ ജേർണലിസ്റ്റുകളിൽ ഒരാളാണ് ഡാനിഷ്.

അയാൾ ജീവിച്ച കാലഘട്ടത്തിൽ ഏതൊരു പ്രധാനപ്പെട്ട വാർത്തയും നിങ്ങൾ കാണുമ്പോൾ അയാൾ പകർത്തിയൊരു ഫോട്ടോയും അതിനോടൊപ്പം ഉണ്ടാവും.

ചിലപ്പോഴൊക്കെ ഒരു investigative journalist നെ പോലെ മറ്റു മാധ്യമങ്ങളോ, സർക്കാരോ മറച്ചു വെക്കാൻ ശ്രമിക്കുന്ന നേർ ചിത്രങ്ങൾ പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ അദ്ദേഹത്തിന് ആയിട്ടുണ്ട്.

ഡൽഹി കലാപ കാലഘട്ടത്തിലും കൊറോണ migrant crisis ലും 2021 ലെ രണ്ടാം കൊറോണ തരംഗത്തിന്റെ സമയത്തുമെല്ലാം അയാളുടെ ചിത്രങ്ങൾ വഴി മാത്രം നമ്മളറിഞ്ഞ സത്യങ്ങൾ ഉണ്ട്. പക്ഷെ താലിബാന്റെ വെടിയേറ്റു അയാൾ മരിച്ചപ്പോൾ മാത്രമാണ് അയാളുടെ പേരു പലരും കേട്ടു തുടങ്ങിയതെന്ന് തോന്നുന്നു.

journalist കൾ അല്ലാത്തവരും വാർത്താ മേഖലയുമായി ബന്ധമില്ലാത്തവരും അയാളെ ശ്രദ്ധിക്കാൻ കാരണം ആവുന്നത് അയാളുടെ ചിത്രങ്ങളെക്കാൾ അയാളുടെ മരണമായിരുന്നു.

പക്ഷെ അദ്നാൻ അബിദി ആരാണ്? വാർത്തകളെക്കാൾ മുന്നേ അവിടെയെത്താൻ കെൽപ്പുള്ള, എന്നെ പോലെയുള്ള അനേകം യുവ മാധ്യമ വിദ്യാർത്ഥികളെ സങ്കോചം ഒന്നുമില്ലാതെ കാറിൽ മുഹറത്തിന്റെ (മുഹറം shia muslims ന്റെ ആചാരമാണ്) പാട്ടുകൾ വെച്ചു ഫോട്ടോ എടുക്കാൻ ഒപ്പം ക്ഷണിക്കുന്ന, ഒപ്പം നടക്കുമ്പോൾ എവിടെ എങ്ങനെ പെരുമാറണം, എവിടെ ചെന്നു നിൽക്കണം എന്നു പറഞ്ഞു തരുന്ന അദ്നാൻ ഭായ് ആരാണ്?

ഒരുപാട് ഫോട്ടോജേർണലിസ്റ്റുകളെ കേരളത്തിലും ഡൽഹിയിലും കണ്ടിട്ടുണ്ട്. അവരെല്ലാം എല്ലാവർക്കും കിട്ടുന്ന ഷോട്ടുകൾ തന്നെ എടുക്കാൻ തിക്കും തിരക്കും കൂട്ടുന്നത് കണ്ടിട്ടുണ്ട്. ആ കൂട്ടത്തിൽ നിന്നു പൊതുവെ മാറി നിൽക്കുന്ന രണ്ടു പേരാണ് അദ്നാനും ഡാനിഷും.

രാത്രി ഒന്നരക്കു അദ്നാന് Pulitzer കിട്ടിയെന്നു അറിഞ്ഞപ്പോൾ തന്നെ ഞാൻ അദ്നാനെ വിളിച്ചിരുന്നു “oh fuck off man. I didn’t do anything. I need to sleep” എന്നു ചിരിച്ചു കൊണ്ട് അയാൾ പറയുമ്പോ ഞാനിവിടെ തൊണ്ടകാറി congratulations എന്നു പറയുകയായിരുന്നു.

പിറ്റേ ദിവസം കാലത്ത് വേറെ പ്രത്യേക വികാരങ്ങൾ ഒന്നുമില്ലാതെ ഇന്ത്യ കണ്ട ഏറ്റവും മികച്ച photojournalist കളിൽ ഒരാളായ അദ്നാൻ ഒരു ചായയും, badi ഗോൾഡും (kings cigeratte നു ഡൽഹിയിൽ പറയുന്ന പേര് ) വലിച്ചു തെരുവുകളിൽ ഉണ്ടാവും.

But his achievement is so under reported. Pulitzer Prize എന്നു വെച്ചാൽ ജേർണലിസത്തിലെ ഓസ്‌കാർ ആണ്.

2018 ൽ Rohigyan Crisis coverage നു Pulitzer നേടി കൊണ്ട് പുലിസർ ആദ്യമായി കിട്ടുന്ന ഇന്ത്യക്കാരായി മാറിയവരാണ് അദ്നാൻ ആബിദിയും ഡാനിഷ് സിദ്ദീഖിയും.

2020 ൽ അദ്നാന് രണ്ടാമത്തെ pulitzer കിട്ടുന്നത് 2019 ലെ Hong Kong Protest cover ചെയ്തതിനായിരുന്നു.

2022 ൽ കോവിഡ് കവറേജിനു pulitzer കിട്ടുമ്പോൾ ലോകത്തു തന്നെ 3 തവണ ഫോട്ടോ ജേർണലിസത്തിൽ pulitzer കിട്ടുന്ന രണ്ടാമത്തെ വ്യക്തിയും ആദ്യത്തെ ഇന്ത്യനും ആയി അയാൾ മാറി കഴിഞ്ഞിരിക്കുന്നു.

മാധ്യമ സ്വാതന്ത്ര്യം അനുദിനം കുറഞ്ഞു വരുന്ന ഒരു രാജ്യത്തിൽ, ജേർണലിസ്റ്റുകളെ കോനിഷ്ട്ടു ചോദ്യങ്ങൾ ചോദിക്കുന്ന റിപ്പോർട്ടർമാരായി മാത്രം ചിത്രീകരിക്കുന്ന സിനിമകൾ വരുന്ന, ജേർണലിസ്റ്റ് എന്നു പറയുമ്പോൾ ഗോസ്വാമിമാരെ മാത്രം ഓർമ വരുന്ന പൊതുജനമുള്ള നാട്ടിൽ, സത്യം എഴുതിയതിനു വെടി വെച്ചും, കത്തിച്ചും കുത്തിയും 100 പരം മാധ്യമ പ്രവർത്തകർ തൊണ്ണൂറുകൾക്കു ശേഷം കൊല്ലപ്പെട്ട രാജ്യത്തിൽ നിന്നു three Pulitzers within a span of 5 years is a big thing.

ഒരു living legend എന്നു വിശേഷിപ്പിക്കാവുന്ന ആളാണ് അദ്നാൻ. ഡാനിഷ് സിദ്ദിഖിയെ പോലെ മരണത്തിനു ശേഷം മാത്രമല്ല ചിലരെ ഒക്കെ അറിയേണ്ടത്. അവരുടെ ഭാഷ ആ ക്യാമറയാണ്, അവരുടെ നിലപാട് അവരുടെ ചിത്രങ്ങളും.

മുൻകാലങ്ങളിൽ ഉള്ള ഫോട്ടോ ജേണർണലിസ്റ്റുകളെക്കാൾ ethically യും morally യും ഒരുപാട് മുന്നിലാണ് ഇവരെന്നും തോന്നിട്ടുണ്ട്.

And i’m sure there is more to come from him ❤️

Sreekanth Sivadasan

2 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x