ഡൽഹി: 24 മണിക്കൂറിൽ 13 മരണം
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് 13 പേർ മരിച്ചു.ഇതോടെ മൊത്തം മരണസംഖ്യ 86ആയി. ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത ശേഷം ഏറ്റവും കൂടുതൽ പേർ മരിച്ച ദിവസമാണ് കടന്നുപോയത്.
406 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 7,639 ഉം ആയി. 2,512 പേർ സുഖം പ്രാപിച്ചു. 5,041 പേർ ചികിത്സയിലാണെന്നും ഡൽഹി സർക്കാർ പുറത്തുവിട്ട ആരോഗ്യ ബുള്ളറ്റിൻ വ്യക്തമാക്കി. സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളും നടപടികളും സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ തേടിയിട്ടുണ്ട്.
അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 3604 കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 70756 ആയി ഉയര്‍ന്നു. ഇതില്‍ 46008 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 22454 പേര്‍ രോഗവിമുക്തരായി.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS