
ജിദ്ദ;അബ്ദുറഹിമാൻ സാഹിബും അദ്ദേഹത്തിന്റെ പത്രമായ അൽ അമീനും ഉയർത്തി പിടിച്ച മാനുഷിക മൂല്യങ്ങളും നീതി ബോധവും, അതിലേറെ അചഞ്ചലമായ പോരാട്ട വീര്യവും ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങൾ കിടയിലും കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകുന്നതാണ് എന്ന് ഒ ഐ സി സി ജിദ്ദ- കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ പരിപാടിയും തിരഞ്ഞെടുപ്പു പ്രചാരണ കൺവെൻഷനും ഉത്ഘാടനം ചെയ്തത് കൊണ്ട് മുൻ കെ പി സി സി ജനറൽ സെക്രട്ടറി കെ സി അബു അഭിപ്രായപ്പെട്ടു. നിർഭയനായ പോരാളിയായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, ബഹുജനാവേഷത്തിന്റെയും ദേശീയതയുടെയും സമര മുന്നേറ്റമായി കേരളത്തിലെ കോൺഗ്രസിനെ പരിവർത്തിപ്പിച്ചത് അബ്ദുറഹിമാൻ സാഹിബായിരുന്നു വെന്നും അദ്ദേഹം അനുസ്മരിച്ചു. കേരളം കണ്ടതിൽ വെച്ച് ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് വിജയനെന്നും, പഞ്ചായത്ത് തിരഞ്ഞെപ്പിൽ പ്രവാസ ലോകത്ത് യു ഡി എഫിന്റെ വിജയത്തിനായി എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്നും മുൻ കോഴിക്കോട് ഡി സി സി പ്രസിഡന്റുകൂടിയായ അബൂ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചു വിലങ്ങിടാൻ പിണറായി സർക്കാർ ഇറക്കിയ “118 എ” എന്ന ഓഡിനൻസ്, സോഷ്യൽ മീഡിയയിലും മറ്റുമായി നടന്ന ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ നിരുപാധികം പിൻവലിക്കാം എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചെങ്കിലും, മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ പിണറായി വിജയൻറെ വാക്കുകൾ വിശ്വാസത്തിലെടുക്കുക പ്രയാസമാണ് എന്ന് ചടങ്ങിൽ സംസാരിച്ച റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ . നിയമ ഭേദഗതി പിൻവലിച് സർക്കാർ ഉത്തരവിറക്കുന്നത് വരെ പ്രവാസ ലോകത്തും സൈബർ ഇടങ്ങളിലും ഭരണ ഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായുള്ള ഈ പോരാട്ടത്തിന് ഒ ഐ സി സി നേതൃത്വം നൽകുമെന്നു മുനീർ പറഞ്ഞു.
സൂം ഓൺലൈൻ വഴി സംഘടിപ്പിച്ച കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് അനിൽ മുഹമ്മദ് അമ്പലപ്പള്ളി അധ്യക്ഷം വഹിച്ചു . യു ഡി എഫ് സ്ഥാനാർഥികളായി മത്സരിക്കുന്ന മുൻ ഒഐസിസി ഭാരവാഹികളായ പി പി ആലിപ്പു (വേങ്ങര), ജമാൽ നാസർ (പരപ്പനങ്ങാടി) ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ, ഇക്ബാൽ പൊക്കുന്ന്, സമദ് കിണാശ്ശേരി, സക്കിർഹുസ്സൈൻ എടവണ്ണ,ശ്രീജിത്ത് ഭാസ്കരൻ കണ്ണൂർ,മഹിളാ വേദി പ്രസിഡന്റ് ലൈല സക്കിർ, പ്രിൻസാദ് പയ്യാനക്കൽ, ഷിനോയ് കടലുണ്ടി, അബ്ദുറഹിമാൻ അമ്പലപ്പള്ളി, നജീബ് മുല്ലവീട്ടിൽ, ശങ്കർ എളങ്കൂർ, മമ്മദ് പൊന്നാനി, തുടങ്ങിയവർ സംസാരിച്ചു. ഉമ്മർകോയ ചാലിൽ സ്വാഗതവും അബുബക്കർ സിദ്ദിഖ് നന്ദിയും പറഞ്ഞു