
ഇന്നലെ രാജ്യസഭയിൽ ബി.ജെ.പി ഒരു ബില്ല് പാസ്സാക്കിയിട്ടുണ്ട്, FCRA (Foreign Contribution Regulation Act). 2010 ൽ പാർലമെന്റ് പാസ്സാക്കിയ നിയമത്തിന് ഭേദഗതി വരുത്തുകയാണ്. ഇനി മുതൽ രാജ്യത്ത് പ്രവർത്തിക്കുന്ന സാമൂഹ്യ-സന്നദ്ധ സംഘടനകൾക്ക് വിദേശത്ത് നിന്നുള്ള ഫണ്ട് സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവും. കേന്ദ്രസർക്കാരിന് ‘ഇഷ്ടമില്ലാത്ത’ സംഘടനകൾക്ക് അഞ്ചു പൈസ പുറത്തു നിന്ന് സ്വീകരിക്കാൻ പറ്റില്ല.
വികസനത്തിന്റെയും ജീവകാരുണ്യത്തിന്റെയും പേരിൽ വിദേശത്ത് നിന്ന് വരുന്ന പണം നമ്മുടെ രാജ്യസുരക്ഷയെ ബാധിക്കില്ലേ അത് നിയന്ത്രിച്ചത് നന്നായില്ലേ എന്ന് ആർക്കും തോന്നിപ്പോകും, കാര്യം വേറെയാണ്.
ഫോറീൻ കോണ്ട്രിബ്യുഷൻ റെഗുലേഷൻ ( FCR) നിയമ ഭേദഗതി ജനാധിപത്യവിരുദ്ധമാണ്. ഭരിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള സംഘങ്ങളെ നിലനില്‍ക്കാന്‍ അനുവദിക്കുകയും അല്ലാത്തവരെ സ്വാഭാവികമരണത്തിലേക്ക് തള്ളുകയും ചെയ്യുന്ന ഒരു നിയമമാണിത്. സങ്കടപ്പെടുന്നവര്‍ക്കും അശരണര്‍ക്കും പ്രത്യേകിച്ചും ജീവകാരുണ്യ രംഗത്തും വിവിധ മേഖലകളിലും സ്തുതീര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരവധി സംഘങ്ങളുണ്ട്.
ഒരു സംഘത്തിന്റെ് പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് പരാതികിട്ടിയാല്‍ ഒരു ഹൃസ്വ അന്വേഷണം നടത്തുകയും അതിലൂടെ ഏത് സംഘത്തിനും അവര്‍ക്കുള്ള ധനസഹായം നിര്‍ത്തല്‍ ചെയ്യുവാനും തുടര്‍നടപടികള്‍ സ്വീകരിക്കുവാനും ഗവണ്‍മെന്റിന് സാഹചര്യം ഒരുക്കുന്ന വളരെ പ്രാകൃതമായ ഒരു നിയമമാണിത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും ക്രൂരവുമാണ്. ഗവണ്‍മെന്റിന് ഈ നിയം അമിതാധികാരം നല്‍കുന്നു. ഇത് തികച്ചും തെറ്റായ ഒരു നീക്കമാണെന്നും ഗവണ്‍മെന്റ് ഈ ബില്ലില്‍ നിന്നും പിന്തിരിയണമെന്നും ലോകസഭയിലെ ചർച്ചയിൽ പങ്കെടുത്ത് ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവിശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതേ ബിജെപി 2016 ൽ ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്, അതനുസരിച്ച് രാഷ്ട്രീയപ്പാർട്ടികൾക്ക് വിദേശ ഫണ്ട് സ്വീകരിക്കാം..! ലോകത്തെ മിക്ക രാജ്യങ്ങളും രാഷ്ട്രീയപ്പാർട്ടികൾ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനെ വിലക്കിയിട്ടുണ്ട്, കാരണം ഭരണ വ്യവസ്ഥയിൽ നേരിട്ട് ഇടപെടുന്ന രാഷ്ട്രീയക്കാരെ വിദേശ രാജ്യങ്ങൾക്ക് പണം കൊടുത്ത് സ്വാധീനിക്കാനുള്ള സാഹചര്യമുണ്ടായാൽ അത് രാജ്യസുരക്ഷയെ ബാധിക്കും.
ബിജെപിയുടെ പ്രശ്നം രാജ്യ സുരക്ഷയല്ല. വരും വർഷങ്ങളിൽ രാജ്യത്തെ ന്യുനപക്ഷങ്ങളെയും സാധാരണക്കാരെയും സർക്കാർ ശ്വാസം മുട്ടിച്ച് കൊല്ലാൻ പോവുകയാണ്, അവർക്കുള്ള ആനുകൂല്യങ്ങൾ തടയുകയും പട്ടിണിക്കിടുകയും ചെയ്യും. വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ന്യുനപക്ഷ വിഭാഗങ്ങൾ പുറത്താക്കപെടും ആ സമയത്ത് വിദേശത്ത് നിന്നുള്ള സഹായങ്ങൾ സ്വീകരിച്ചു കൊണ്ട് സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുന്നതിന് തടയിടുകയാണ്.
ന്യുനപക്ഷങ്ങൾക്ക് ശ്വാസം കിട്ടാൻ ഇടയുള്ള ദ്വാരങ്ങൾ ഓരോന്നായി അടക്കുകയാണ്, അതിൻ്റെ ഭാഗമാണ് ഇന്നലെ രാജ്യസഭാ പാസ്സാക്കിയ FCRA.