ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവങ്ങൾ തീർത്ത ഡോ. കെ അബ്ദുറഹിമാൻ വിടവാങ്ങി
ആരോഗ്യ മത വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ പുതിയ ചിന്തകളും സംഭാവനകളും സമർപ്പിച്ച് നവോത്ഥാനത്തിന് നേതൃത്വം നൽകിയ Dr. K അബ്ദുൾ റഹിമാൻ അന്തരിച്ചു.
അരീക്കോട് പരേതരായ കൊല്ലത്തൊടി അബൂബക്കർ ഖദീജ എന്നിവരുടെ മകനായി
1948 മാർച്ച് 1നാണ് ജനനം.
കോഴിക്കോട് കെയർ ഹോം ചെയർമാൻ, KNM മർക്കസുദ്ദ’അവ ട്രഷറർ, പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി, നിച്ച് ഓഫ് ട്രൂത്ത്, ഐ എം ബി, മഞ്ചേരി ഇസ്‌ലാഹീ കാംപസ്,
നോബിൾ പബ്ലിക് സ്കൂൾ, എയ്സ് പബ്ലിക് സ്കൂൾ, ഗുഡ് ഡീഡ്സ് ട്രസ്റ്റ് (GD Trust) എന്നിവയുടെ സ്ഥാപകൻ
എന്നിങ്ങനെ ധാരാളം പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.
ദീർഘകാലം മഞ്ചേരി കൊരമ്പയിൽ ഹോസ്പിറ്റലിലും കോഴിക്കോട് മിംസ്, മെയ്ത്ര ഹോസ്പിറ്റലുകളിലും സീനിയർ ഫിസിഷ്യനായി സേവനം ചെയ്തു.
വ്യത്യസ്തമായ ആശയങ്ങളുടെയും അർപ്പണബോധത്തിന്റെയും അസാമാന്യമായ ആർജ്ജവത്തിന്റെയും ഇച്ഛാശക്തിയുടെയും കരുത്തിൽ നവോത്ഥാനത്തിന്റെ പുതിയൊരു മാതൃകയായിരുന്നു ഡോക്ടറുടെ ജീവിതം.
മലപ്പുറം ജില്ലയിൽ പെയിൻ ആന്റ് പാലിയേറ്റീവിന്റെ ആദ്യ കേന്ദ്രം മഞ്ചേരിയിൽ സ്ഥാപിക്കുന്നത് ഇദ്ദേഹത്തിന് കീഴിലാണ്. തുടർന്ന് ഇവിടെ നൽകിയ പരിശീലനത്തെ തുടർന്നാണ് ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ ആദ്യകാല പാലിയേറ്റീവ് ക്ലിനിക്കുകൾ രൂപം കൊള്ളുന്നത്. പാലിയേറ്റീവ് കെയർ രംഗത്ത് ലോകശ്രദ്ധ തന്നെ നേടിയ മലപ്പുറം ജില്ലയെ അതിനു പ്രാപ്തമാക്കിയവരിൽ മുനിരയിലായിരുന്നു, പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകൻ കൂടിയായ ഡോക്ടർ.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ എടുത്ത് ഡെൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് എം. ഡി പൂർത്തിയാക്കി നീണ്ട 40 വർഷമായി ആതുര സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നിരുന്നു.
ഇവിടെ ജീവിച്ചു എന്നതിന് കനപ്പെട്ട അടയാളപ്പെടുത്തലുകൾ ബാക്കിയാക്കി ഡോക്ടറും ശാശ്വതമായ ലോകത്തേക്ക് യാത്ര തിരിച്ചു, ചില വേർപ്പടുകൾ നികത്താനാവാത്ത വലിയ വിടവുകൾ ബാക്കിയാക്കും.
അങ്ങനെയുള്ള ഒരു വേർപ്പടാണ് ഡോക്ടറുടെത്. പാലിയേററീവ് സൊസൈറ്റിക്ക് രൂപം നൽകി വിജയകരമായി ലോകത്തിന് തന്നെ ഒരു വലിയ സന്ദേശവും സാന്ത്വന രോഗീ പരിചരണ സംസ്കാരവും രൂപം നൽകിയത് മാത്രം മതി അദേഹത്തിലെ മനുഷ്യത്വം നിറഞ്ഞ ഡോക്ടറെ മനസ്സിലാക്കാൻ.
കൈ വെച്ച ഓരോ മേഖലയും പുതിയ ചരിത്രങ്ങൾ രചിക്കുകയായിരുന്നൂ. അവയൊക്കെയും വരികൾക്കും വാക്കുകൾക്കും അതീതവും. ജീവതം അർഥപൂർണമാക്കിയ മഹാ മനീഷി… അതായിരുന്നു Dr.അബ്ദുറഹ്മാൻ.
അരീക്കോട് ഓറിയന്റൽ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഫറോക്ക് കോളേജ്,
കോഴിക്കോട് മെഡിക്കൽ കോളജ്, ഡൽഹി വെല്ലിംഗ്ടൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തുടർപഠനം.
വിവിധയിടങ്ങളിലെ മെഡിക്കൽ പ്രാക്ടീസിന് ശേഷം തിരൂർ താലൂക്ക് ആശുപത്രിയിൽ നിന്നും മഞ്ചേരി ജില്ലാ ആശുപത്രിയിൽ ചാർജ് എടുക്കുന്നതോടെയാണ് പൊതു പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.
മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരേയും സാധാരണ വളണ്ടിയർമാരെയും സംഘടിപ്പിച്ച് 1987ൽ IMB എന്ന മെഡിക്കൽ വിംഗ് സ്ഥാപിച്ച് കൊണ്ടാണ് സമൂഹത്തിൽ
സജീവ സാന്നിധ്യമാവുന്നത്. പാവപ്പെട്ട രോഗികൾക്കായി മഞ്ചേരി മേലാക്കത്ത് ഒരു വാടക ബിൽഡിംഗിൽ ആരംഭിച്ച IMB ഫ്രീ ക്ലിനിക്ക് പിന്നീട് വിപുലമായ സൗകര്യങ്ങളോടെ
മഞ്ചേരി വല്യട്ടിപ്പറമ്പിൽ പണിത സ്വന്തം ബിൽഡിംഗിലേക്ക് മാറ്റി.
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം പ്രവർത്തിക്കുന്ന കെയർ ഹോമിൻ്റെ സ്ഥാപനത്തിലും നിർണ്ണായകമായ പങ്ക് നിർവ്വഹിച്ചു.
1996ൽ പ്രവർത്തനമാരംഭിച്ച നോബ്ൾ പബ്ലിക് സ്കൂളാണ് മഞ്ചേരിയിൽ ഡോക്ടർ അബ്ദുൾ റഹിമാൻ്റെ പ്രവർത്തനങ്ങളുടെ മറ്റൊരു അടയാളം.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരം കൂടിയായിരുന്നു നോബിൾ.
പ്രതിസന്ധികളെ അതിജീവിക്കാൻ പ്രത്യേക കരുത്തും ആത്മവിശ്വാസവും പ്രകടിപ്പിച്ച ഡോക്ടർ, നോബിളിന് ശേഷം 2006ൽ സ്ഥാപിച്ച മറ്റൊരു വിദ്യാഭ്യാസ സ്ഥാപനമാണ് എയ്സ് പബ്ലിക് സ്കൂൾ..!
കുടുംബം;
ഭാര്യ: ഫൗസിയ, മക്കൾ: Dr. ശിഫ,
Dr. നഷ, ഷഹീർ, നിഷാൻ.
മരുമക്കൾ: പരേതനായ Dr. ഷെയ്ഖ്,
ഷാജു, നബീൽ, അമീന.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS