ബയേൺ മ്യൂണിച്ചും ഗൂഗിളും ഒന്നിക്കുന്നു
ജർമൻ ലീഗിലെ റെക്കോർഡ് ചാമ്പ്യന്മാരായ എഫ്സി ബയേൺ മ്യൂണിച്ച്, അന്താരാഷ്ട്ര സാങ്കേതിക കമ്പനിയായ ഗൂഗിളുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഭാവിയിൽ മറ്റു പ്രദേശങ്ങളിലേക്ക് വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്പോൺസർഷിപ്പ് ജർമ്മനിയിൽ ആരംഭിക്കും.
ഒരു പ്രമുഖ ടെക്നോളജി ബ്രാൻഡ് എന്ന നിലയിൽ, എഫ്സി ബയേണിന്റെ ആഴത്തിൽ വേരൂന്നിയ മൂല്യങ്ങൾക്ക് സമാനമായി, മാറിക്കൊണ്ടിരിക്കുന്ന മാർക്കറ്റിൽ ഗൂഗിൾ നിരന്തരം നവീകരിക്കുകയും പുതിയ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി എഫ്സി ബയേൺ മ്യൂണിക്കിന്റെ അമേരിക്കയുടെ പ്രസിഡന്റ് റുഡോൾഫ് വിഡാൽ പറഞ്ഞു.
ഞങ്ങളുടെ 120-ാം വാർഷികത്തിൽ ഈ അതുല്യമായ സഖ്യം ആരംഭിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, ഭാവിയിൽ കൂടുതൽ മികച്ച രീതിയിലുള്ള സഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പങ്കാളിത്തത്തിന്റെ ഭാഗമായി, ക്ലബ്ബിന്റെ 120-ാം വാർഷികത്തോടനുബന്ധിച്ച് ഗൂഗിൾ ഒരു വോട്ടിംഗ് കാമ്പെയ്ൻ ആരംഭിക്കുന്നു. അതിന്റെ ഭാഗമായി എഫ്.സി ബയേൺ ആരാധകർക്ക് Google ഉപയോഗിച്ച് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വൈകാരിക നിമിഷത്തിനായി വോട്ടുചെയ്യാൻ കഴിയും.
ടെക്നോളജി ഭീമന്മാരായ ഗൂഗിൾ ആദ്യമായാണ് ഒരു ഫുട്ബോൾ ക്ലബിനൊപ്പം സഹകരിക്കുന്നത്.
ഓൺലൈൻ പരസ്യ സാങ്കേതികവിദ്യകൾ, സെർച്ച് എഞ്ചിൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സോഫ്റ്റ്വെയർ, ഹാർഡ്വെയർ എന്നിവ കൂടാതെ ഇന്റർനെറ്റുമായി ബന്ധപ്പെട്ട സേവനങ്ങളിലും ഉൽപ്പന്നങ്ങളിലും Google അവരുടെ ആവിശേഷമായ പ്രത്യേകത കാത്തുസൂക്ഷിക്കുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS