IndiaPolitical

നോട്ട് നിരോധനത്തിൻ്റെ അഞ്ച് വര്‍ഷങ്ങള്‍; ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർന്ന കാലം

മുഹമ്മദ് ദിഷാൽ

“എനിക്കൊരു 50 ദിവസം തരൂ എന്റെ തീരുമാനം തെറ്റാണെങ്കിൽ നിങ്ങൾക്കെന്നെ ജീവനോടെ കത്തിക്കാം “ 2016 നവംബർ 8 ന് 500,1000 നോട്ടുകൾ പിൻവലിച്ചു കൊണ്ടുള്ള “നോട്ട്നിരോധനം” പ്രഖ്യാപിച്ചപ്പോഴുണ്ടായ വിമർശനങ്ങൾക്ക് മറുപടിയായി പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗമാണ്

കള്ളനോട്ട് ഇല്ലാതാക്കുക, കള്ളപ്പണക്കാരെ കണ്ട് കെട്ടുക, ഭീകര പ്രവർത്തനങ്ങളുടെ വേരറക്കുക, ക്യാഷ്ലെസ് എക്കോണോമി, ഡിജിറ്റൽ ഇന്ത്യ എന്തൊക്കയായിരുന്നു തള്ളലുകൾ.

എന്നിട്ട് 5 വർഷം കൊണ്ട് എന്ത് മാറ്റമാണ് രാജ്യത്തുണ്ടായത്?

നിരോധിച്ച നോട്ടുകളുടെ 25 ശതമാനം എങ്കിലും തിരിച്ചു വരില്ല അത് കള്ളപ്പണമാണ്, ഏകദേശം 4-5 ലക്ഷം കോടി രൂപ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കള്ളപ്പണം രാജ്യത്തുണ്ട് എന്നതായിരുന്നു ആദ്യത്തെ വാദം.

പക്ഷേ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി എന്ന് RBI സ്ഥിരീകരിച്ചതോടെ ആ വാദവും കള്ളപ്പണ വേട്ടയും അവിടെ തീർന്നു.

രാജ്യത്ത് കള്ളപ്പണവും കള്ളനോട്ടും പിന്നെയും ഒഴുകി, സ്വന്തമായി നോട്ടടി കേന്ദ്രങ്ങളുള്ള പല സംഘികളും പിടിയിലായി, നാഷണൽ ക്രം ബ്യുറോയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഒരോ വർഷവും കള്ളനോട്ട് കേസുകൾ വർദ്ധിച്ചു വരികയാണ്.

ഒരിക്കലും വ്യാജൻ അടിക്കാൻ പറ്റില്ലെന്ന് സർക്കാർ പറഞ്ഞ 2000 ത്തിന്റെ കള്ളനോട്ടും വിപണിയിലെത്തി എന്നതാണ് യാഥാർഥ്യം. ക്യാഷ്ലസ് എക്കണോമി എന്ന് പറഞ്ഞിട്ട് ഇന്നും ബാങ്ക് അക്കൗണ്ട് ഇല്ലാതെ 15 കോടി ജനങ്ങൾ രാജ്യത്തുണ്ട് എന്നും കറൻസി വിനിമയം കൂടുന്നു എന്നുമാണ് RBI യുടെ തന്നെ റിപ്പോർട്ട്.

പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തില്‍ 57.48 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍. ഒക്ടോബര്‍ 8 വരെയുള്ള കണക്ക് പ്രകാരം പൊതുജനങ്ങള്‍ തമ്മില്‍ വിനിമയം ചെയ്യുന്ന കറന്‍സിയുടെ മൂല്യം 28.30 ലക്ഷം കോടി രൂപയാണ്.

നോട്ട് നിരോധനം നടന്ന 2016 നവംബര്‍ ആദ്യ വാരം ഇത് 17.97 ലക്ഷം കോടി രൂപയായിരുന്നു. മാത്രമല്ല നോട്ട് നിരോധനം മൂലം തകർന്ന രാജ്യത്തിന്റെ സാമ്പത്തികനില ഇതുവരെ തലയുയർത്തിയിട്ടില്ല, തൊഴിലില്ലായ്മ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി, സ്വാതന്ത്രത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് കാര്യങ്ങൾ കടന്ന് പോയി.

സാധാരണക്കാരന് മേലുള്ള നികുതികൾ കൂട്ടി സർക്കാറിന്റെ മണ്ടത്തരത്തിന്റെ ഭാരം മുഴുവൻ ജനങ്ങളുടെ മേൽ കെട്ടിവെച്ചു. നോട്ട്നിരോധന സമയത്ത് ചാനൽ ചർച്ചകളിൽ വന്ന് പെട്രോളും -ഡീസലും 50 രൂപക്ക് കിട്ടുമ്പോൾ നിങ്ങൾ മോദിക്ക് കയ്യടിക്കും എന്ന് വിടുവായിത്തം പറഞ്ഞ കെ. സുരേന്ദ്രൻ പുതിയ മണ്ടത്തരങ്ങളുടെ ഗവേഷണങ്ങളിലാണ്.

ചോര നീരാക്കി അധ്വാനിച്ച പണം ഒറ്റരാത്രി കൊണ്ട് വെള്ളപ്പേപ്പറിന്റെ വില പോലും ഇല്ലാതയായപ്പോൾ ബാങ്കുകൾക്ക് മുന്നിൽ ദിവസങ്ങളോളം ക്യു നിന്ന ഈ രാജ്യത്തെ പാവങ്ങളുടെ ചിത്രം ഇന്നും മറക്കാൻ പറ്റില്ല.

പലരും ക്യുവിൽ കുഴഞ്ഞു വീണു മരിച്ചു, മറ്റ് ചിലർ വിഷാദം മൂലം ആത്മഹത്യ ചെയ്തു. ഇതിനൊക്കെ അപ്പുറം ഈ രാജ്യത്തെ ഏതെങ്കിലും ഒരു കള്ളപ്പണക്കാരന്റെ രോമത്തിൽ തൊടാൻ ഈ സർക്കാറിന് സാധിച്ചോ?

3 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x