Social

‘ഉന്നത’കലാലയങ്ങളിൽ മാറ്റി നിർത്തപ്പെട്ടവരുടെ ലോകം

അഭിഷേക് ആശാ കുമാർ / വിദ്യാർത്ഥി, NLSIU

ഞാൻ കുട്ടിയായിരിക്കുമ്പോൾ, എന്റെ മാതാപിതാക്കൾ ഗ്രാമത്തിൽ പോകുമ്പോഴെല്ലാം എന്റെ അയൽക്കാരൻ എന്നെയും സഹോദരനെയും പോറ്റുമായിരുന്നു. ഭക്ഷണത്തിനായി അവർ എന്നെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. എന്നാൽ ഭക്ഷണം കഴിക്കാൻ അവർ കുടുംബം മുഴുവൻ തീൻമേശയിൽ ഇരിക്കുമ്പോൾ എന്നെ അവർ തറയിൽ ഇരുത്തിയാണ് ഭക്ഷണം നൽകാറുള്ളത്.

ബഹുജൻ പണ്ഡിതനും കവിയുമായ ഓംപ്രകാശ് വാൽമികി തന്റെ ജീവചരിത്രത്തിൽ വിവരിച്ചത്, എത്ര വിവേചനങ്ങൾ ഏറ്റുവാങ്ങുമെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും, അദ്ദേഹത്തിന്റെ പിതാവ് തന്റെ മകൻ ഉന്നത വിദ്യാഭ്യാസം നേടണം എന്ന് നിർബന്ധം ചെലുത്തുമായിരുന്നു.

പ്രൈമറി സ്കൂളിൽ നിന്ന് ഇതിനകം തന്നെ അത്തരം വിവേചനം നേരിട്ടിരുന്ന ഒരു കുട്ടിക്ക്, ഒരു ഉന്നത വിദ്യാഭ്യാസം ലഭിക്കണം എന്നത് അമിതപ്രതീക്ഷ ആണെങ്കിലും ജാതിപരമായ വിവേചനങ്ങളിൽ നിന്ന് രക്ഷപെടാൻ ഒരേയൊരു മാർഗ്ഗമാണിതെന്ന് വിശ്വാസത്തോടെയാണ് ഉന്നത വിദ്യാഭ്യാസത്തിന് പോവുന്നത്.

ഞാൻ Chamer വിഭാഗത്തിൽ ഉള്ളയാളാണ്. ഇത് ഞാൻ ഇതുവരെ മറച്ചുവെച്ച ഒരു ഐഡന്റിറ്റിയല്ല. ഞാൻ ആദ്യം ഒരു ‘മനുഷ്യനായി’ തിരിച്ചറിയുമെന്ന് നിങ്ങളിൽ ചിലർ പ്രതീക്ഷിക്കുമ്പോൾ പോലും ഞാൻ ഏത് ജാതിക്കാരനാണെന്ന് എന്നെ ഓർമിപ്പിക്കുന്ന വലിയ ഒരു സമൂഹം ഇവിടെയുണ്ട് എന്നത് ഒരു യാഥാർഥമാണ്.

ലോ സ്കൂളിലെ എന്റെ കാലഘട്ടത്തിൽ, ഞാൻ ഒരു പ്രത്യേക ജാതിയിൽ നിന്ന് (ചാമർ) ഒരു ദലിത്-ബാഹുജനായി കാണുന്ന എന്നൊരു മാറ്റമാണ് ഉള്ളത്. ഞാൻ എപ്പോഴും നിലനിർത്താൻ ഉദ്ദേശിച്ചുള്ള എന്റെ ഐഡന്റിറ്റിയുടെ ഒരു ഭാഗം ഞാൻ എല്ലായ്പ്പോഴും സ്വീകരിച്ചു.

എന്നിരുന്നാലും, ഇന്ന് ഞാൻ എഴുതുമ്പോൾ, എന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയെക്കുറിച്ച് ആണ്, ചിലർക്ക് പരിചിതവും മറ്റുള്ളവർക്ക് മനസിലാക്കാൻ കഴിയാത്തതും.

വിദ്യാഭ്യാസത്തിന്റെ വില ജീവിക്കുന്ന സ്വന്തം വീട് തന്നെയായിരുന്നു

ഓംപ്രകാശ് വാൽമീകിയെപ്പോലെ തന്നെ എന്റെ മാതാപിതാക്കൾക്കും ഈ ജാതിയുടെ പിടിമുറുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. എന്നിരുന്നാലും അത്തരത്തിൽ ഉള്ള ഒരു രക്ഷപ്പെടൽ സാധ്യമാവണമെങ്കിൽ വലിയ വില നൽകേണ്ടി വരും. ഉന്നത വിദ്യാഭ്യാസത്തിന്റെ വില ജീവിക്കുന്ന സ്വന്തം വീട് തന്നെയായിരുന്നു.

നിങ്ങളുടെ മകനെ സാധ്യമായ ഏറ്റവും മികച്ച സ്കൂളിലേക്ക് അയയ്‌ക്കുന്നതിന്, ഒരു വീട് വാങ്ങുന്നതിന് വേണ്ടിയുള്ള തവണ സംഖ്യകൾ ആയിരുന്നു. വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടത്തിലും കൂടുതൽ ചിലവിൽ വരുന്നതോടെ, ത്യാഗങ്ങൾ വർദ്ധിക്കുകയും അത് എല്ലാം എന്റെ മാതാപിതാക്കൾ കഷ്ടപ്പെട്ട് സാധ്യമാക്കുകയും ചെയ്യും, കാരണം, ഡോ. ബി ആർ അംബേദ്കർ, ഓംപ്രകാശ് വാൽമിക്കി എന്നിവരുടെ കാഴ്ചപ്പാട് പിന്തുടർന്ന് ജാതിയുടെ പിടിമുറുക്കത്തിൽ നിന്ന് രക്ഷപെടാൻ ഉള്ള ഏക മാർഗം ഉന്നതവിദ്യാഭ്യാസമാണെന്ന് അവർ (ഞാനും) ആത്മാർത്ഥമായി വിശ്വസിച്ചു.

ഞാൻ 2015 ലാണ് ലോ സ്കൂളിൽ ചേർന്നത്, പക്ഷേ എന്റെ യാത്ര ആരംഭിച്ചത് 2 വർഷം മുമ്പാണ്, 2014 ൽ ഞാൻ CLAT ന് വേണ്ടി തയ്യാറെടുപ്പ് നടത്തി പരീക്ഷ എഴുതിയത് മുതൽ. അന്നത്തെ പരീക്ഷയിൽ എനിക്ക് ലഭിച്ച സ്കോർ കൊണ്ട് എനിക്ക് RMLNLU- ൽ പ്രവേശനം ലഭിക്കുമായിരുന്നു. എന്നാൽ മെച്ചപ്പെട്ടതും ഏറ്റവും മികച്ച ലോ സ്കൂളിൽ തന്നെ പ്രവേശനം ലഭിക്കണം എന്ന വാശിയിൽ വീണ്ടും ഞാൻ 2015 ൽ പരീക്ഷ എഴുതി. പുലർച്ചെ 2 മണിക്ക് എന്റെ ഫലങ്ങൾ പരിശോധിക്കുമ്പോൾ ഞാൻ സ്തബ്ധനായി ഇരുന്നു, എനിക്ക്  333 റാങ്ക് ഉണ്ടായിരുന്നു. ഞാൻ കുറച്ചു കൂടി നല്ല റാങ്ക് പ്രതീക്ഷിച്ചിരുന്നു. അത് കൊണ്ട് തന്നെ ഞാൻ കുറച്ചു നിരാശനായിരുന്നു.

എന്റെ തയ്യാറെടുപ്പിനായി എന്നെ സഹായിച്ച എന്റെ ഏറ്റവും അടുത്ത അധ്യാപകരിൽ ഒരാളെ രാവിലെ തന്നെ എന്റെ റാങ്ക് വിളിച്ചു പറഞ്ഞു.  അദ്ദേഹം എന്നെ നന്നായി പിന്തുണക്കുന്ന ആളായതിനാൽ അദ്ദേഹം സന്തോഷം അറിയിച്ചു. എന്റെ പരിശ്രമത്തിൽ അദ്ദേഹം എന്നെ അഭിനന്ദിച്ചു, ഇത് എന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് എന്നോട് പറഞ്ഞു.

കൂട്ടത്തിൽ എനിക്ക് സംവരണ വിഭാഗത്തിൽ രണ്ടാം റാങ്ക് ഉണ്ട് എന്നും അറിയിച്ചു. സത്യത്തിൽ അദ്ദേഹം അതിൽ വലിയ സന്തോഷമുണ്ടാക്കി. ഏറ്റവും മികച്ച NLS ഇൽ തന്നെ എന്റെ പ്രവേശനം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ എന്നെ ധർമ്മസങ്കടത്തിൽ ആക്കിയത് വേറെയാണ്. എനിക്ക് ജനറൽ റാങ്ക്‌ പ്രകാരം തന്നെ നല്ല ഒരു NLS ഇൽ ചേരണം എന്നായിരുന്നു എന്റെ ആഗ്രഹം.  സംവരണ റാങ്കിനെ അടിസ്ഥാനമാക്കി ഒരു കോളേജിൽ ചേരുന്നതിനെക്കാൾ ഞാൻ ആഗ്രഹിച്ചത് എന്റെ ജനറൽ റാങ്കിംഗ് അനുസരിച്ച് ഒരു കോളേജ് ചേരുന്നത് ആയിരുന്നു. ഈ ഒരു ആശങ്ക ഞാൻ അദ്ദേഹത്തോട് പങ്കുവെച്ചു.

അപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നെ ഇന്നും എനിക്ക് പ്രചോദനം നൽകും. അദ്ദേഹം പറഞ്ഞു “നിങ്ങൾ പോയില്ലെങ്കിൽ, ആ സമ്മർദ്ദം താങ്ങാൻ കഴിയാതെ കോഴ്സ് നിർത്തി പോവേണ്ടി വരുന്നവർ ആ സീറ്റ് എടുക്കും. ഓർക്കുക, നിങ്ങൾ അവിടെ സ്വന്തത്തിന് വേണ്ടി മാത്രം അല്ല പോകുന്നത്, നിങ്ങളുടെ ആളുകൾക്കായി വേണ്ടി കൂടിയാണ് അവിടെ പോകുന്നത്; നിങ്ങളെ പിന്തുടർന്ന് വരുന്ന കുട്ടികൾക്ക് പ്രചോദനമയും ഒരു വഴികാട്ടിയായും നിങ്ങൾ അവിടെ ഉണ്ടാവണം. ”

NLSIU, Bengaluru

ഒന്നും അത്ര എളുപ്പമല്ലായിരുന്നു !

സത്യം പറഞ്ഞാൽ, ഈ ചുവടുകൾ അത്ര എളുപ്പമല്ലായിരുന്നു. ലോ സ്കൂളിലൂടെയുള്ള ഓരോ ചുവടുകളും പുറത്ത് നിലനിൽക്കുന്ന അസമത്വങ്ങളെ അനുസ്മരിപ്പിക്കുന്ന വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. രണ്ടുവർഷത്തെ നിർഭാഗ്യകരമായ നഷ്ടങ്ങൾക്ക് ശേഷവും ഈ വാക്കുകളാണ് മറ്റ് ദലിത്-ബാഹുജന്മാരെപ്പോലെ എന്നെ നിർത്തി പോവുന്നതിന് നിന്ന് തടഞ്ഞത്. ഒപ്പം ഞാൻ ശേഖരിക്കാൻ വന്ന എല്ലാ അറിവുകളും ഉപയോഗിച്ച് ഇവിടെ നിന്ന് ബിരുദം നേടി എന്റെ  എന്റെ പ്രതീക്ഷകൾ പുലകണമെന്ന ആഗ്രഹം കൊണ്ടും.

എന്നിരുന്നാലും, ഇവിടെ അറിവ് തേടുന്നത് ഒരു ദലിത്-ബാഹുജൻ മനുഷ്യന്റെ കാഴ്ചയിൽ വളരെ വിചിത്രമായിട്ടാണ് അനുഭവപ്പെട്ടത്. സമത്വം പ്രചരിപ്പിക്കുകയും അതിൽ അഭിമാനം കൊള്ളുന്ന ഈ ക്യാമ്പസിൽ തുടർച്ചയായിട്ട് ഉള്ള ജാതി അധിക്ഷേപങ്ങളും, ഓരോ പുതിയ ബാച്ച് വരുമ്പോഴും, സമാനമായ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളും കാണുന്നു.

അത് പോലെ “സാമ്പത്തിക സംവരണമാണ് പരിഹാരം” എന്നതിനെക്കുറിച്ചുള്ള സംവാദങ്ങൾക്കും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൂടാതെ സാമൂഹ്യ-സാമ്പത്തിക ശ്രേണിയിൽ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചന സംസ്കാരവും നിലനിൽക്കുന്നുണ്ട്.

വിവേചനങ്ങളുടെ രൂപം മാറുമ്പോഴും വിവേചകർ ഒന്ന് തന്നെ

പണ്ട് ഉന്നത വിദ്യാഭ്യാസത്തിനായി വാൽമീകിയുടെ പിതാവ് നിർബന്ധിച്ചപ്പോൾ, അദ്ദേഹം ഭയപ്പെട്ട വിവേചനത്തിന്റെ രൂപങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ വിവേചകർ അന്നും ഇന്നും ഒരേ കിണറ്റിൽ നിന്ന് തന്നെയാണ് എടുക്കുന്നത് എന്ന് വ്യക്തമാണ്.

ഒരു വ്യക്തിയ്‌ക്കെതിരായ വിവേചന സംഭവങ്ങൾ, ഒരു കമ്മ്യൂണിറ്റിയുടെ ചരിത്രപരമായ അപകർഷതാ ബോധത്തിന്റെ – വേണ്ടത്ര ഇംഗ്ലീഷ് സംസാരിക്കാത്തതിന്റെ, സങ്കീർണ്ണമായ ആശയങ്ങൾ ഒറ്റയടിക്ക് മനസിലാക്കാൻ കഴിയാത്തതിന്റെ, വരേണ്യ കൂട്ടങ്ങളിൽ യോജിക്കാത്തതിന്റെ, അവതരിപ്പിക്കാവുന്ന പ്രോജക്ടുകൾ എങ്ങനെ കംപൈൽ ചെയ്യണമെന്ന് അറിയിലത്തിന്റെ, പരീക്ഷകൾ വിജയിക്കത്തിന്റെ….

കോളേജിന്റെ ആദ്യ ദിവസങ്ങളിൽ, ഒരു കൂട്ടം വിദ്യാർത്ഥികൾ അവരുടെ ഹോസ്റ്റൽ റൂമുകളിൽ ഇരുന്നു, Legal Methods പേപ്പറിന്റെ ആദ്യ പരീക്ഷയുടെ മാർക്കുകൾ ചർച്ച ചെയ്യുകയായിരുന്നു. സംഭാഷണത്തിനിടയിൽ എന്റെ ബാച്ചിലെ ഒരാൾ വളരെ സാധാരണമായി അഭിപ്രായപ്പെട്ടു “Yaar, yeh SC kaise aajate hain iss college mein?” (“സുഹൃത്തേ, ഈ പട്ടികജാതിക്കാർ എങ്ങനെയാണ് ഈ കോളേജിലേക്ക് വരുന്നത്?”).

അവിടെയുള്ള ആളുകൾ അവരുടെ വീക്ഷണങ്ങളിൽ വർഷാ വർഷം മാറ്റം വരുത്തിയേക്കാം, എന്നാൽ അത്തരം ഒരു പ്രസ്താവന അതിന്റെ കേട്ട ഒരാളിൽ ചെലുത്തുന്ന സ്വാധീനം വർഷങ്ങളോളം നിലനിൽക്കും. എല്ലാത്തിനുമുപരി, നാമെല്ലാവരും ആദ്യ വർഷക്കാരും hang out  ചെയ്യാൻ ആഗ്രഹിക്കുന്നവരും ആയിരുന്നു, എന്നാൽ ആ നിമിഷം മുതൽ എല്ലായ്പ്പോഴും അവർക്കിടയിൽ എന്റെ അസ്തിത്വം ഒരിക്കലും പരിഗണിക്കപ്പെടുന്നില്ല എന്നത് ഓർമ്മപ്പെടുത്തും.

ഞാൻ ഇന്ത്യയിലെ പ്രീമിയർ ലോ സ്കൂളിലെ അഭിമാന അംഗമാണ്, എന്നാൽ അതോടൊപ്പം ഞാൻ സംവരണം വഴി പ്രവേശിച്ച ഒരു ദലിത് മാത്രമാണ്.

ഉന്നതവിദ്യാഭ്യാസം രക്ഷയിലേക്കുള്ള ഒരു മാർഗമായി ചിത്രീകരിക്കപ്പെടുന്ന രീതിയാണെങ്കിലും, ഈ യാത്രയിൽ അവർ കണ്ടുമുട്ടേണ്ടവർ അതേ പുരുഷാധിപത്യ, ബ്രാഹ്മണ ജാതി അധിഷ്ഠിത സമൂഹത്തിന്റെ സൃഷ്ടിയാണെന്ന് ഒരാൾ പലപ്പോഴും മറക്കുന്നു. എന്നിരുന്നാലും, മറക്കുന്ന എല്ലാവർക്കും, ഇതുപോലുള്ള സംഭവങ്ങൾ ഒരു ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.

ഞാൻ ഇവിടെയെത്തിയപ്പോൾ വിദ്യാഭ്യാസമായിരുന്നു എന്റെ പ്രാഥമിക ലക്ഷ്യം. ഒരേ സമയം ഇംഗ്ലീഷിൽ സംസാരിക്കാനും വിഷയങ്ങൾ പഠിക്കാനും ആഗ്രഹിച്ചതിനാൽ ഞാൻ പ്രാക്ടീസ് ഡിബേറ്റുകളിൽ പങ്കെടുക്കാൻ തുടങ്ങി. ക്ലാസ്സിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിച്ചു, അതിനാൽ സംഭാവന നൽകാൻ ഞാൻ ശ്രമിച്ചു. പ്രൊഫ. എലിസബത്ത് എല്ലാവരേയും ക്ലാസിൽ ഇടപഴകാനും സംവാദിക്കാനും പ്രോത്സാഹിപ്പിച്ചു.

പിറക് വശങ്ങളിലെ വരികളിൽ ഇരിക്കുമ്പോൾ ഞാൻ ആദ്യമായി കുറച്ച് തവണ ക്ലാസ്സിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ കളിയാക്കൽ തുടങ്ങുന്നത്. പിന്നെ കാലക്രമേണ, ഞാൻ പതുക്കെ ആത്മവിശ്വാസം നേടി, ക്ലാസ്സിലെ എന്റെ ഇടപഴകൽ വർദ്ധിച്ചു, ഒരു ദിവസം ഞാൻ ക്ലാസ്സിൽ വാക്കുകൾ കൂട്ടിച്ചേർത്തു ഒരു നല്ല വചനം രൂപപ്പെടുത്താൻ ശ്രമിച്ചപ്പോൾ എന്റെ ഒരു ബാച്ച്മേറ്റ് എന്നെ നോക്കി കളിയാക്കി.

അന്നായിരുന്നു എന്നെത്തന്നെ സ്വയം കെട്ടിപ്പടുക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ചിലപ്പോൾ മറ്റുള്ളവർ, ചിലപ്പോൾ അത് ഒരു പ്രൊഫസറുടെ ഭാഗത്ത് നിന്ന് ആയിരിക്കും, അവർക്ക് ലഭിച്ച പ്രിവിലേജിന്റെ അടിസ്‌ഥാനത്തിൽ ക്ലാസിൽ എന്നെ പരിഹസിക്കും.

ഇത്തരം പെരുമാറ്റങ്ങൾ എന്നെ തകർക്കുന്നു. എന്റെ മാതാപിതാക്കൾ എന്നോട് ഭോജ്പുരിയിലോ ഹിന്ദിയിലോ മാത്രമേ സംസാരിച്ചിട്ടുള്ളൂ എന്നതിനാൽ എനിക്ക് പരിചയമില്ലാത്ത ഒരു ഭാഷയുമായി സമരസപ്പെടുന്നതിനെ കളിയാക്കുന്നു. ഇത് എന്റെ ആത്മാഭിമാനത്തെ ഇല്ലാതെയാക്കുകയും എന്റെ ആത്മവിശ്വാസത്തെ തളർത്തുകയുമാണ് ചെയ്യുന്നു. അത് കൊണ്ട് പലതിലും പങ്കെടുക്കാനുള്ള എന്റെ ആഗ്രഹത്തെ/ കഴിവിനെ ഇല്ലാതെയാക്കുകയും ചെയ്യുന്നു.

എന്നിട്ടും, നിങ്ങൾ വിചാരിക്കുന്നതു പോലെ ഇത് എന്നെ തകർക്കുന്നില്ല. ഇത് എന്റെ ഹൃദയത്തെ തകർത്തേക്കാം, പക്ഷേ ഇത് എന്റെ നട്ടെല്ല് തകർക്കുന്നില്ല. ബിരുദം എന്ന ലക്ഷ്യത്തിലേക്ക് ഞാൻ മുന്നോട്ട് നീങ്ങുന്നു.

മറുവഴി ജാതി

അക്കാദമിക് നേട്ടങ്ങളും മറ്റും വിദ്യാഭ്യാസത്തിന്റെ പുരോഗതിയോട് കൂടി ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം എങ്ങനെ അപ്രത്യക്ഷമാവുകയോ സമൂലമായി കുറയുകയോ ചെയ്യുന്നുവെന്ന് ചർച്ച ചെയ്യുന്നു. എന്നാൽ രാജ്യത്തെ പ്രീമിയർ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന ഒരാളെന്ന നിലയിൽ, ഞാൻ ആ അഭിപ്രായങ്ങളോട് വിയോജിക്കാൻ ആഗ്രഹിക്കുന്നു. ജാതി വിവേചനം മറ്റ് മാർഗ്ഗങ്ങളിലൂടെ വിവേചനമായി പരിണമിച്ചു വരുന്നുണ്ട്. ഒരു മറുവഴി ജാതിയായി.

ഭാഷ, വസ്ത്രം, സംഗീതത്തിലെ അഭിരുചി അല്ലെങ്കിൽ പോപ്പ് സംസ്കാരത്തിന്റെ ഉപഭോഗം, ഓരോന്നും നിങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥാനത്തിന്റെ ഗ്രേഡായി പ്രവർത്തിക്കുന്നു. ഇവയ്‌ക്ക് ചുറ്റുമുള്ള കാര്യങ്ങൾ നിസ്സാരമെന്ന് തോന്നുമെങ്കിലും, അവ കൂടുതൽ ആഴത്തിലുള്ള വിഭജനത്തെ പ്രതിനിധീകരിക്കുന്നു.

നിങ്ങൾ പ്രവേശിക്കുമ്പോൾ അവർ നിങ്ങളോട് നിങ്ങളുടെ റാങ്ക് ചോദിക്കും, നിങ്ങളെ സഹതാപത്തോടെ നോക്കും, നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അവർ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു.

അവരുടെ “മെറിറ്റ്” പണവും അവരുടെ റാങ്കും ചരിത്രപരമായ വിഭവങ്ങളിലൂടെയാണ് (access to resources) വാങ്ങുന്നതെന്ന് അവർക്കറിയില്ല. അവർ സംസാരിക്കുന്ന ഇംഗ്ലീഷ് ഭാഷ അവരുടെ മേധാവിത്വത്തെയും അവരുടെ സംവേദനാത്മകതയും ആരേയും ഉയർത്തുന്നില്ല.  അവരുടെ ചേർത്തുപിടിക്കലിന്റെ കാപട്യം ഒരാൾ ഹിന്ദിയിൽ സംസാരിക്കുമ്പോൾ അവർ അതിനെ കളിയാക്കുന്നതിലൂടെ മനസ്സിലാവും. അവസാനമായി moot court കളിൽ അവർ വിരിയിച്ചെടുക്കുന്നവർ, മുൻകൂട്ടി അതിനായി ‘തയാറാക്കപ്പെട്ടവർ’ തന്നെയാണ്.

എന്റെ കുട്ടിക്കാലം മുതലുള്ള പട്ടിക എന്റെ വർത്തമാനകാലം വരെ നിലനിൽക്കുന്നതായി തോന്നുന്നു.

വിദൂരമായി,
ഭയപ്പെടുത്തുന്ന,
നേടിയെടുക്കാൻ കഴിയാത്ത.

ഒരേയൊരു വ്യത്യാസം,
കുട്ടിക്കാലത്ത് ഞാൻ തറയിൽ ആയിരുന്നു ഭക്ഷണം കഴിച്ചത്.
പക്ഷേ മേലിൽ ഞാൻ തറയിൽ ഇരുന്ന് കഴിക്കില്ല.

NLSUI അവസാന വർഷം വിദ്യാർത്ഥി അഭിഷേക് ആശാ കുമാർ nlsquirks ഇൽ എഴുതിയതിന്റെ സ്വതന്ത്ര മൊഴിമാറ്റം. ഒറിജിനൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Via
Quirk
Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close