Sports

ഹെൻഡേഴ്സൺ ഫുട്ബോൾ റൈറ്റേഴ്സ് അസ്സോസിയേഷൻ (FWA) ഫുട്ബോളർ ഓഫ് ദി ഇയർ

ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സണ് ഫുട്ബോൾ റൈറ്റേഴ്സ് അസ്സോസിയേഷന്റെ ഫുട്ബോളർ ഓഫ് ദി അവാർഡ് ലഭിച്ചു. വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം നേടുന്നതിൽ വഹിച്ച പങ്കാണ് ഹെൻഡേഴ്സണെ അവാർഡിന് അർഹനാക്കിയത്. വോട്ടെടുപ്പിലൂടെയാണ് അവാർഡ് നിർണയിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങളെയാണ് അവാർഡിനായി പരിഗണിക്കാറുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ താരം കെവിൻ ഡിബ്രൂയിനെയാണ് അവസാന റൗണ്ടിൽ ഹെൻഡേഴ്സന്റെ എതിരാളിയായിരുന്നത്.

യുണൈറ്റഡ് താരം മർക്കസ് റാഷ്‌ഫോർഡ്, ലിവർപൂളിലെ തന്നെ തന്റെ സഹതാരങ്ങളായ വെർജിൽ വാൻ ഡിജിക്ക്, സധിയോ മാനേ എന്നിവരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്ന മറ്റ് താരങ്ങൾ.

Advertisement

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x