Pravasi

വംശീയ രാഷ്ട്രീയം; ജനാധിപത്യ മൂല്യങ്ങളെ തിരസ്കരിക്കുന്നു:ഐ ഐ സി ഐക്യദാർഢ്യസംഗമം

കുവൈറ്റ് സിറ്റി: മഹാമാരിയുടെ കാലത്തും ഇരകളെയും ദുർബലരെയും വേട്ടക്കാരാക്കി ചിത്രീകരിക്കുന്ന ആഗോള വംശീയ രാഷ്ട്രീയത്തെ ജനാധിപത്യ സമരങ്ങളിലൂടെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നു “മർദ്ദിതരോടൊപ്പം, മനുഷ്യരോടൊപ്പം” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ വെബ്ബിനാർ ആഹ്വാനം ചെയ്തു.

കറുത്തവന്റെ ജീവിത പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് അമേരിക്കൻ ജനത നടത്തുന്ന പ്രതിഷേധങ്ങൾ വംശീയതക്കെതിരായ ആഗോളകൂട്ടായ്മയിലേക്ക് നയിക്കേണ്ടതുണ്ടെന്നും, വെളുപ്പിന്റെയും ബ്രാഹ്മണിസത്തിന്റെയും ശ്രേഷ്ഠപ്വൽക്കരിക്കുന്ന രാഷ്ട്രീയ ഫിലോസഫികൾക്കെതിരെ ബൗദ്ധിക സംവാദങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്നും, ദുർബലന്റെ കഴുത്തിൽ എടുത്തുവെക്കപ്പെടുന്ന കാൽമുട്ടുകൾ എടുത്തുമാറ്റാൻ ലോക സമൂഹം മുന്നോട്ടു വരേണമെന്നും മുഖ്യപ്രഭാഷണം നിർവ്വഹിച്ച ചന്തകനും എഴുത്തുകാരനുമായ കെ ഇ എൻ കുഞ്ഞഹമ്മദ് പ്രസ്താവിച്ചു

കെ.ഇ.എൻ കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്രമ രഹിത ഗാന്ധിയൻ സമരത്തിന്റെ പുതിയ പരീക്ഷണങ്ങളുമായി ഇന്ത്യൻ ഫാസിസത്തെ തെരുവിൽ ചോദ്യം ചെയ്ത സമര യൗവ്വനത്തെ നിശബ്ദമാക്കാനും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കാനുമുള്ള ഭരണഗൂഢ ഭീകരതക്കെതിരെ നിഷ്ക്രിയമായിരിക്കാൻ സാധിക്കുകയില്ല. രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തി ഗർഭിണിയെ പോലും തടവറയിലാക്കിയ അധികാരികൾക്ക് ജനാധിപത്യ സമരങ്ങളുടെ കുത്തൊഴുക്കിനെ പിടിച്ചുകെട്ടാൻ വിയർപ്പൊഴുക്കേണ്ടിവരും. കോവിഡ് മഹാമാരിയുടെ ആനുകൂല്യത്തിൽ നിർത്തിവെക്കപ്പെട്ട ജനകീയ പോരാട്ടങ്ങളുടെ തുടർച്ചയുടെ അനിവാര്യതയിലേക്കാണ് ഡൽഹി കലാപവുമായി നടന്നുവരുന്ന ഏകപക്ഷീയ അറസ്റ്റ് നാടകങ്ങൾ ഇന്ത്യൻ ജനതയെ കൊണ്ടുപോകുന്നതെന്ന് സംഗമത്തെ അഭിസംബോധന ചെയ്ത കെ എൻ എം സെക്രട്ടറി ഡോ:ജാബിർ അമാനി അഭിപ്രായപ്പെട്ടു.

അമേരിക്കയിലും ഇന്ത്യയിലും സംഭവിച്ചു കൊണ്ടിരിക്കുന്ന വംശവെറിയുടെ രാഷ്ട്രീയത്തിനെതിരെ തെരുവുകൾ നൽകുന്ന ശക്തമായ താക്കീതുകൾ അധികാരികളുടെ കണ്ണുകൾ തുറപ്പിക്കേണ്ടതുണ്ട്.

രാജ്യത്തെ സാമ്പത്തികമായും സമുദായികമായും തകർത്തുകൊണ്ടിരിക്കുന്ന സംഘുപരിവർ രാഷ്ട്രീയത്തിനെതിരെയുള്ള നിശബ്ദതക്ക് ഇന്ത്യൻ ജനത വലിയ വില നൽകേണ്ടിവരുമെന്നും വെബ്ബിനാർ ചൂണ്ടിക്കാട്ടി .

ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈത്തും യു എ ഇ ഇസ്ലാഹീ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഐക്യദാർഢ്യസംഗമത്തിൽ യു എ ഇ ഇസ്ലാഹീ സെന്റർ വൈസ് പ്രസിഡണ്ട് അസൈനാർ അൻസാരി സ്വാഗവും ഐഐസി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം നന്ദിയും പറഞ്ഞു.ഐഐസി പ്രസിഡണ്ട് ഇബ്രാഹീം കുട്ടി സലഫി അദ്ധ്യക്ഷനായിരുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x