FeatureSports

നെയ്മർ; ബ്രസീലിയൻ കാല്പന്ത്  സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിച്ചവൻ

ശ്രീകാന്ത് ശിവദാസൻ

ഇരുപതാം നൂറ്റാണ്ട് സാന്റോസ് എന്ന ക്ലബ്ബിൻ്റേത് കൂടിയായിരുന്നു. ഇരുപ്പതാം നൂറ്റാണ്ടിലെ ഏറ്റവും successful ആയ ക്ലബ്ബുകളിൽ ഒന്നായി ഫിഫ തിരഞ്ഞെടുത്ത ക്ലബായിരുന്നു സാന്റോസ്.

പെലെയുടെ നേതൃത്വത്തിൽ സാൻ്റോസ് അവസാനമായി Copa liberatadores ജയിക്കുന്നത് പക്ഷെ 1963 ലാണ്. 2000 ത്തിന്റെ തുടക്കത്തിൽ സാൻ്റോസിനെ പിന്തള്ളി പല ക്ലബ്ബുകളും ഉയർന്നു വന്നു.

ബ്രസീലിയൻ ഫുട്ബോൾ മാറി തുടങ്ങി. ബ്രസീലിലെ യുവാക്കളും പ്രതിഭാധനരായ കളിക്കാരും ബ്രസീൽ വിട്ടു മറ്റു യൂറോപ്യൻ ക്ലബ്ബുകളിൽ കളിച്ചു തുടങ്ങി. ബ്രസീലിന്റെ തന്നെ joga bonita സ്റ്റൈലിൽ കളിക്കുന്നവർ കുറവായിരുന്നു. പലപ്പോഴും അവർ യൂറോപ്യൻ രീതിയിലാണ് കളിച്ചിരുന്നതു.

ബ്രസീലിയൻ ടീം യൂറോപ്യൻ ടീമിനോട് തോൽക്കാൻ കാരണവും അതായിരുന്നു. യൂറോപ്യൻ ഫുട്ബോൾ രീതി യൂറോപ്പുക്കാർക്കു വഴങ്ങുന്ന പോലെ അന്താരാഷ്ട്ര കളിക്കളിൽ ബ്രസീലിനു വഴങ്ങീരുന്നില്ല.

ബ്രസീലിയൻ മാനേജർമാർക്കും ആ ശൈലി അപ്രാപ്യമായിരുന്നു. 12-14 വയസുള്ളപ്പോൾ തന്നെ ബ്രസീലിലെ യുവ കളിക്കാർ യൂറോപ്പിലേക്ക് ചേക്കേറാൻ തുടങ്ങി. താരതമ്യേനെ കുറഞ്ഞ വേതന നിരക്കുള്ള ബ്രസീലിയൻ ക്ലബ്ബുകൾക്കു അവരെ retain ചെയ്യുക എന്നത് പാടായിരുന്നു.

പക്ഷെ 14 വയസുള്ള ബ്രസീലിലെ ഒരു ബാലൻ ആ സൗഭാഗ്യങ്ങൾ വേണ്ടെന്നു വെച്ചു. 14 ആം വയസിൽ റയൽ മാഡ്രിഡിലേക്കു ക്ഷണം കിട്ടിയ അവൻ അതു നിരസിച്ചു സാന്റോസിൽ തന്നെ കളിച്ചു.

അവന് 19 വയസുള്ളപ്പോൾ അവന്റെ ആദ്യ ഗോളിൽ ലീഡ് നേടി 2-1 നു സാന്റോസ് Copa Liberaterados ഉയർത്തി. 45 കൊല്ലത്തിനു ശേഷം. സാന്റോസിലെ തെരുവുകൾ അവനെ എടുത്തുയർത്തി ആഘോഷിച്ചു.

19 വയസ് വരെ ബ്രസീലിൽ കളിച്ചത് കൊണ്ടു ഇപ്പോഴുള്ള ഏത് ബ്രസീലിയൻ കളിക്കാരെക്കാളും Joga Bonita ശൈലി വശമുള്ളവനായി തീർന്നു. അതു കൊണ്ടു യൂറോപ്പിലെ മാധ്യമങ്ങൾക്ക് അവനോടു അത്ര താൽപര്യമില്ലായിരുന്നു. പറ്റാവുന്നത്ര അവനെ വിമർശിച്ചു കൊണ്ടേയിരുന്നു.

അവനെ അവർ കണ്ടത് അച്ചടകമില്ലാത്ത ഒരാള് ആയിട്ടായിരുന്നു. ഇപ്പൊൾ ആൻ്റണിക്ക് നേരെ വിമർശനം വരുമ്പോഴും, വിനിഷ്യസിനോട് ഡാൻസ് കളിക്കാൻ പാടില്ല എന്നു പറയുമ്പോൾ ആദ്യം ഓടി എത്തുന്നത് നെയ്മർ ആവുന്നത് ഇതിനാൽ ഒക്കെ ആണ്. European മാധ്യമങ്ങൾ എന്താണ് എന്ന് നെയ്മറിന് നന്നായി അറിയാം.

കളിക്കളത്തിൽ Enganche എന്ന് വിളിക്കുന്ന ഫ്രീ moving No 10 കളുടെ കാലം അവസാനിച്ചു കൊണ്ടിരിക്കുമ്പോഴാണ് സെർബിയയുടെ ഒപ്പമുള്ള കളിയിൽ 30 വയസുകാരൻ മധ്യനിരയും ആക്രമണനിരയും കൂട്ടിയോജിപ്പിച്ച് കളിക്കളത്തിൽ ചിത്രം വരഞ്ഞിരുന്നത്.

ഗോൾ അടിക്കാനല്ല കളി ജയിക്കാൻ ആയി കളിച്ചു തന്നെക്കാൾ ഉയരവും ശരീരവും ഉള്ള കളിക്കാരുടെ മുന്നിൽ പന്ത് ദീർഘ സമയം കാലിൽ വെച്ചാണ് അയാള് കളിച്ചത്. അങ്ങനെ കളിക്കുമ്പോൾ പരിക്കുക്കളും പറ്റും.

Comeback Neymar. Comeback stronger. This world cup would be less exciting without you ❤️

ശ്രീകാന്ത് ശിവദാസൻ

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x