‘കാത്തുവെക്കാം സൗഹൃദ കേരളം’; ഐ. എസ്. എം മാനവമൈത്രി സമ്മേളനം ശനിയാഴ്ച കോഴിക്കോട് വെച്ച് നടക്കുന്നു
കോഴിക്കോട് : ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന “കാത്തുവെക്കാം സൗഹൃദ കേരളം” എന്ന പ്രമേയത്തിലുള്ള മാനവമൈത്രി സമ്മേളനം മെയ് 21ന് (ശനി) വൈകു. നാല് മണി മുതൽ കോഴിക്കോട് സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുകയാണ്.
ഈ സംഗമത്തിൽ രാഷ്ട്രീയ-മത-സാമൂഹ്യരംഗത്തെ പ്രതിനിധികൾ പങ്കെടുക്കും.
കേരളത്തിൽ വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണം തടയുക, വിദ്വേഷ പ്രചാരണങ്ങളെ ചെറുക്കുക, വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം ഊട്ടിയുറപ്പിക്കുക, രാഷ്ട്രീയ കൊലപാതകങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കുക, സൗഹൃദ കേരളത്തിനായി യുവാക്കളെ സന്നദ്ധമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് മാനവമൈത്രി സമ്മേളനം സംഘടിപ്പിക്കുന്നത്.
സംഗമത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം യുവാക്കൾ പങ്കെടുക്കും.
കെ എൻ എം മർകസുദ്ദഅ്‌വ ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യുന്ന മാനവമൈത്രീ സമ്മേളനത്തിൽ കെ മുരളീധരൻ എം പി, എളമരം കരീം എം പി, കെ കെ രമ എം എൽ എ, സ്വാമി ഭക്താനനന്ദ ജ്ഞാന തപസ്വി, റവ. ഫാദർ ഡോ. ജെറോം ചിങ്ങന്തറ എന്നിവർ അതിഥികളായി പങ്കെടുക്കും.
കെ എം ഷാജി, വി ടി ബൽറാം, കെ ഇ എൻ കുഞ്ഞഹമ്മദ്, വി വസീഫ് (ഡിവൈഎഫ്ഐ), പി കെ ഫിറോസ് (യൂത്ത് ലീഗ്), ടി ടി ജിസ്‌മോന്‍ (എഐവൈഎഫ്), അഡ്വ. ഷമീർ പയ്യനങ്ങാടി (എൻവൈഎൽ), ഡോ. ജാബിർ അമാനി, റിഹാസ് പുലാമന്തോൾ, ആസിഫലി കണ്ണൂർ, ആദിൽ നസീഫ് (എംഎസ്എം കേരള), സി ടി ആയിഷ ടീച്ചർ (എംജിഎം കേരള), അഫ്‌നിദ പുളിക്കൽ (ഐജിഎം കേരള) എന്നിവർ സംസാരിക്കും.
പെൺകുട്ടികൾ പൊതുവേദിയിൽ വരാൻ പാടില്ലെന്ന സമസ്തയുടെ നിലപാട് ഇസ്‌ലാമികമല്ലെന്ന് ISMപെൺകുട്ടികൾ പൊതുവേദിയിൽ വരാൻ പാടില്ലെന്ന സമസ്തയുടെ നിലപാട് ഇസ്‌ലാമികമല്ലെന്നും തിരുത്തണണെന്നും ISM കേരളPosted by MediaoneTV on Wednesday, 18 May 2022
പത്രസമ്മേളനത്തിൽ ഐ എസ് എം ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത്, ട്രഷറർ ശരീഫ് കോട്ടക്കൽ, വൈസ് പ്രസിഡന്റ് റാഫി കുന്നുംപുറം, സെക്രട്ടറിമാരായ മുഹ്സിൻ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാർ ഇട്ടോളി, ഷാനവാസ് വി പി, ആസിഫ് പുളിക്കൽ എന്നിവർ പങ്കെടുത്തു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
Great. വളരെ പ്രസക്തമായ ഇടപെടൽ