
യു പി യുടെ ചുമതല വഹിക്കുന്ന AlCC ജന സിക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ തിരിച്ച് വരവിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പൗരത്വ സമരത്തിൽ പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്ന ചുടല നീക്കങ്ങൾ അവർ നടത്തുകയുണ്ടായി. ഇത്തരം നീക്കങ്ങൾ അനുകൂല ചലനങ്ങൾ സൃഷ്ടിക്കുന്നതിന്റെ സൂചനയാണ് ഇന്ന് സംസ്ഥാനത്ത് നിന്ന് കാണാൻ കഴിഞ്ഞത്.
75 ജില്ലകളിലെ 305 കേന്ദ്രങ്ങളിൽ കർഷക സമരം സംഘടിപ്പിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് കോൺഗ്രസ്സ്.
ഡോർ റ്റു ഡോർ ക്യാമ്പയിനിങ് നടത്തി കർഷകരെ ക്ഷണിച്ചത് ഇവിടങ്ങളിലെ സമര മുഖങ്ങളിലേക്കായിരുന്നു. ഒരു പക്ഷെ എത്രെയോ കാലങ്ങൾക്ക് ശേഷമാവും കോൺഗ്രസ്സ് ഇത്തരമൊരു പാൻ യു പി കർഷക സമരം സംഘടിപ്പിക്കുന്നത്.