വേണം കേരളത്തിന് ഒരു സേഫ്റ്റി ഓഡിറ്റ്

ലോകത്തു മിക്കവാറും രാജ്യങ്ങളിൽ ഒരു പൊതു ബിൽഡിങ് പണിത് ഇരുപത് വർഷം കഴിഞ്ഞു അതിന്റ ഫിറ്റ്നസ് ഉറപ്പ് വരുത്തി സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ ഉൾപ്പെടെ വാഹനങ്ങൾ 15 വർഷം കഴിഞ്ഞു ഫിറ്റ്നസ് അനുസരിച്ചു ആയിരിക്കും അതിന്റെ കാലാവധി നീട്ടേണ്ടത്.
നമ്മുടെ സർക്കാർ/ സ്വകാര്യ ഹോസ്പിറ്റലുകളിൽ ചെയ്യേണ്ട അടിയന്തരമായ കാര്യങ്ങൾ ഉണ്ട്, എല്ലാ വർഷവും ഫയർ സേഫ്റ്റി ഉറപ്പ് വരുത്തണം. യഥാർത്ഥത്തിൽ വലിയ എല്ലാ ഹോസ്പിറ്റലിലും ഫയർ സേഫ്റ്റി എക്സ്പെർട്ട് എല്ലാ ആഴ്ചയും നിർബന്ധമായി തീപിടുത്തം ഒഴിവാക്കാൻ മുൻ കരുതൽ എടുക്കണം
കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിൽ ഒരുപാടിടത്ത് പൊതു റോഡ് ബിൽഡിങ് എന്നിവയിൽ എല്ലാം ഇരുപത് ശതമാനം കമ്മീഷൻ എന്ന അഴിമതിയാണന്ന് എന്നോട് ഒരു പ്രമുഖ കോണ്ട്രാക്റ്റർ ഒരിക്കൽ പറഞ്ഞു. ചിലയിടത്ത് 25%. പലപ്പോഴും, ഒരു ലക്ഷം രൂപയുടെ പണിക്കു 1.25 ലക്ഷം ഇടും. എന്നിട്ടും റിവൈസ്ഡ് എസ്ടിമേറ്റിൽ അത് 1.5 ലക്ഷമാകും. എന്തായാലും അത് 80,000 രൂപക്ക് പണിയും.
അത് കാരണം ഗുണമേന്മ കുറഞ്ഞ സാധനങ്ങൾ കൊണ്ടു പണിയും. അഞ്ചു വർഷം കഴിയുമ്പോൾ സിമന്റ് ഇളകും. വാതിൽ പോകും. പാലങ്ങളിൽ വിള്ളൽ. രണ്ടു മഴ ഒരുമിച്ചു വന്നാൽ റോഡ് പൊളിയും.
ലൈഫ് പദ്ധതി അഴിമതിയും ഐ ഫോൺ സമ്മാനങ്ങളും മീഡിയ രണ്ട് അന്തി ചർച്ചകകൾക്ക് ശേഷം മറന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് പൊതു റോഡ്, പൊതു ബിൽഡിങ്, ഡിസാസ്റ്റർ റീ കൺസ്ട്രകഷ്നിലാണ്. അതു വ്യവസ്ഥാപനവൽക്കരിച്ചത് കൊണ്ട് എല്ലാവർക്കും വേണ്ടത് കിട്ടും. വലിയ നേതാക്കൾക്ക് പൈസ ദുബായിൽ എത്തിച്ഛ് അത് അവരുടെ മക്കളുടെ പേരിലോ ബിനാമി ഇൻവെസ്റ്റ്‌മെന്റ്റോ ചെയ്യും.
പണ്ടോ ഇപ്പോഴോ ഏതൊക്ക മന്ത്രിമാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ദുബായിൽ ബിസിനസ് ഉണ്ടോ എന്നു നോക്കുക. അല്ലെങ്കിൽ ഏതൊക്കെ ഗൾഫ് മുതലാളിമാരുടെ കമ്പനികളിൽ ഒരു യോഗ്യതയും ഇല്ലാതെ വലിയ ശമ്പളം വാങ്ങുന്നു എന്ന് നോക്കുക.
പലരും മാസത്തിൽ ഒന്നും രണ്ടും തവണ യു എ ഇ യിൽ പോകുന്നത് എന്ത് കൊണ്ട് എന്നതൊക്കെ പരസ്യമായ രഹസ്യങ്ങളാണ്. ഇന്ന് അഴിമതി പഴയ കൈക്കൂലി അല്ല. ബ്രീഫ് കേസ് അല്ല. വളരെ സോഫസ്റ്റികേറ്റടാണ് എന്നതാണ് അവസ്ഥ.
ആരു ഭരിച്ചാലും ഇതൊക്കയാണ് അവസ്ഥകൾ. അതു മാറണം.
മിക്കവാറും ആശുപത്രികളിൽ ശതകോടികൾ വരുന്ന പ്രോക്യൂർമെന്റിൽ കമ്മീഷനുണ്ട്. മരുന്ന്, എക്യുപ്മെന്റ് എന്നതിൽ എല്ലാം കമ്മീഷൻ ഉണ്ട് എന്ന് എന്നോട് പറഞ്ഞത് കഴിഞ്ഞ വർഷം മരിച്ച എന്റെ അടുത്ത സുഹൃത്തായി വലിയ ഫാർമ ഡിസ്ട്രിബ്യൂട്ടർ.
ആഫ്രിക്കയിൽ ഫാർമ ബിസനസ്സ് നടത്തുന്ന മലയാളി, ഫാർമ ബിസിനസ്സ് ലാഭം പറയുന്നത് കേട്ട് ഞെട്ടി. ഒരു രൂപയുടെ ഗുളികക്ക് ഇരുപത് രൂപ ഇടും, അതിൽ പത്തു രൂപ മന്ത്രിക്ക്. അയാളുടെ ലാഭം ചിലവ് എല്ലാം കഴിഞ്ഞു എട്ടു രൂപ. അതു കൊണ്ടു മക്കളെ അമേരിക്കയിൽ പഠിപ്പിക്കുന്നു. അസുഖം ഉണ്ടെങ്കിൽ ആഫ്രിക്കയിൽ സർക്കാർ ഹോസ്പിറ്റലിൽ ഒരിക്കലും പോകില്ല. കാരണം അവിടെ കൊടുക്കുന്ന മരുന്ന് എല്ലാം സബ്സ്റ്റാൻഡേർഡ് ആണെന്ന് മറ്റാരെക്കാളും അയാൾക്ക് അറിയാം.
മിക്കവാറും ബാറുകൾ നടത്തുന്ന ആരും കുടിക്കില്ല. കാരണം മറ്റാരേക്കാളും അവർക്ക് അറിയാം ഇൻഡിസട്രിയൽ സ്പിരിറ്റ് നേർപ്പിച്ചു വിവിധ എസ്സെൻസ് കലക്കി കൊടുത്താൽ കരൾ പെട്ടന്ന് തീർന്നു പോകുമെന്ന്.
കേരളത്തിൽ എല്ലാ മെഡിക്കൽ കോളേജ്/സർക്കാർ ഹോസ്പിറ്റലുകളിൽ ഇരുപത് വർഷം കഴിഞ്ഞ ബിൽഡിങ് എല്ലാം സേഫ്റ്റി ഓഡിറ്റ് നടത്തി അതിന്റ സേഫ്റ്റി ഉറപ്പ് വരുത്തി ഫിറ്റ്നസ് സർട്ടിഫിക്കട്ട് കൊടുക്കണം.
ഫിറ്റ്നസ് ഇല്ലാത്ത ഹോസ്റ്റലിലും ഹോസ്പിറ്റൽ വാർഡിലും അതിന് ഫിറ്റ്നസ് കിട്ടുന്നത് വരെ സാമാന്തര സംവിധാനമുണ്ടാക്കണം
എന്തായാലും എല്ലാ മന്ത്രിമാരും എല്ലാം ഉദ്യോഗസ്ഥരും അഴിമതിക്കാരല്ല. അങ്ങനെ അല്ലാത്ത ഏതാണ്ട് 30% ആളുകൾ ഉണ്ടായത് കൊണ്ടാണ് സർക്കാർ സംവിധാനം ഇങ്ങനെ എങ്കിലും പോകുന്നത്.
നൂറു ശതമാനം സത്യസന്ധമായി അഹോരാത്രം പ്രവർത്തിക്കുന്ന പൊതു ആരോഗ്യ പ്രവർത്തകനാണ് ഡോ ഹാരിസ്. അത് കൊണ്ടാണ് അദ്ദേഹത്തിനു വിസിൽ ബ്ലോവർ ആകാനുള്ള ആത്മധൈര്യം ഉണ്ടായത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS