
ഡൽഹി റോഡരികിൽ ഇരുന്ന് ഫോൺ ചെയ്തു കരയുന്ന തൊഴിലാളിയുടെ ചിത്രമായിരുന്നു വാർത്തകളിൽ നിറഞ്ഞു നിന്നത്. പ്രസ്തുത ചിത്രത്തിലെ രാംപുകാർ പണ്ഡിറ്റിനെ കണ്ടുമുട്ടിയതിനെ കുറിച്ചും അദ്ദേഹത്തിന്റെ കദനകഥയും വിവരിക്കുകയാണ് ചിത്രം പകർത്തിയ പി.ടി.ഐ ഫോട്ടോഗ്രാഫർ അതുൽ യാദവ്.
നിസാമുദ്ദീൻ പാലത്തിൽ ഇരുന്ന് ഒരാൾ ഫോണിൽ അതീവ ദുഖത്തൊടെ സംസരിക്കുന്നതും അനിയന്ത്രിതമായി കരയുന്നതും കണ്ട് എനിക്ക് വാഹനം ഓടിച്ചു പോകാൻ കഴിഞ്ഞില്ല.
കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളിൽ ഞാൻ നിരവധി കുടിയേറ്റക്കാരെ കണ്ടു, മറ്റൊരാളേക്കാൾ നിസ്സഹായനായി ഒരു മുതിർന്ന മനുഷ്യൻ കരയുന്നത് കണ്ട് ആശ്ചര്യപ്പെട്ടു, അത്രക്ക് സ്വഭാവികമായിരുന്നു ആ കാഴ്ച്ച.
അദ്ദേഹത്തിന്റെ ആ ഒരു പ്രത്യേക ഇരിപ്പ് എന്നെ നടുക്കി. ഒരു ചിത്രം ക്ലിക്കു ചെയ്‌ത് പൊകുന്നതിനെക്കാൾ അദ്ദേഹത്തെ അലട്ടുന്ന പ്രയാസം എന്താണെന്ന് അറിയാൻ വേണ്ടി അദ്ദേഹത്തിന്റെ അടുത്തു പോയി സംസാരിച്ചു.
അദ്ദേഹത്തിന്റെ മകന് അസുഖമാണ്. ഇനിയും കൂടുതൽ കാത്തിരിക്കാൻ കഴിയില്ലെന്നാണ് പറയുന്നത്. മരണം കൊണ്ടുപോകുന്നതിനു മുമ്പ് വീട്ടിലെത്തി പ്രിയ മകനെ കാണാനുള്ള ആഗ്രഹത്തിലാണ് അദ്ദേഹം നടക്കാൻ തുടങ്ങിയത്.
എവിടേക്കാണ് പോകുന്നത് എന്ന ചോദ്യത്തിന് സംസാരിക്കാനാകാതെ നിറകണ്ണുകളുമായ് നീണ്ടു കിടക്കുന്ന റോഡിലെക്ക് വിരൽ ചൂണ്ടിക്കാണിച്ചു. 1200 കിലോമീറ്റർ അകലെയുള്ള ബീഹാറിലെ ബെഗുസാരായിലെ ബരിയാർപൂരാണ് വീട് എന്ന് കുറച്ചു കഴിഞ്ഞാണ് സംസാരങ്ങളിൽ നിന്ന് മനസ്സിലായത്.
കുറച്ചകലെ തൊഴിൽ ചെയ്യുന്ന അദ്ദേഹം ലോൿഡൌൺ കാരണം യാത്രാ സൌകര്യങ്ങളുടെ അഭാവത്തിൽ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെപ്പോലെ വീട്ടിലേക്ക് നടക്കാൻ തുടങ്ങിയതാണ്. അവിടം വരെ എത്തിയപ്പോൾ പാലം കടന്നു പോകാൻ പോലീസ് അനുവദിക്കാത്തതിനെ തുടർന്ന് ലക്ഷ്യത്തിലേക്ക് എത്താൻ കഴിയാതെ മനസ്സ് തകർന്ന് ഏറെ പ്രയാസത്തോടെ മൂന്ന് ദിവസമായി നിസാമുദ്ദീൻ പാലത്തിൽ കഴിയുകയാണ്.
ഞാൻ കൈവശമുണ്ടായിരുന്ന ബിസ്കറ്റും കുറച്ച് വെള്ളവും അദ്ദേഹത്തിനു നൽകി. എന്നാൽ മകനെ ഇനി കാണാൻ സാധിക്കില്ലെന്ന് ഭയപ്പെട്ടുകൊണ്ടിരിക്കുന്ന ആ പിതാവിന് ആശ്വാസം ലഭിക്കാൻ അത് തീരെ അപര്യാപ്തമായിരുന്നു.
ഈ മനുഷ്യന് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കണമെന്ന ആഗ്രഹത്താൽ സമീപത്തുള്ള പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് അദ്ദേഹത്തെ അതിർത്തി കടക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. അവർ ആദ്യം വിമുഖത കാണിച്ചെങ്കിലും ഒരു മാധ്യമ പ്രവർത്തകനിൽ നിന്നുള്ള അഭ്യർത്ഥന ആയതിൽ അദ്ദേഹത്തെ വീട്ടിലെത്തിക്കാമെന്ന് പോലീസ് പറഞ്ഞു.
ഞാൻ വീട്ടിലേക്ക് യാത്രയായി, എന്നാൽ അദ്ദേഹത്തിന്റെ പേരോ, ഫോൺ നമ്പറോ ചോദിച്ചില്ലെന്നത് വീട്ടിലെത്തിയതിനു ശേഷമാണ് ഓർമ്മയായത്. അയാൾ വീട്ടിലെത്തിയോ, മകനെ കാണാൻ സാധിച്ചോ തുടങ്ങി ആ മകന്റെ അസുഖത്തെ കുറിച്ചൊക്കെ അറിയാൻ ജിജ്ഞാസയായി.
എനിക്ക് കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല. അത് തിങ്കളാഴ്ച വൈകുന്നേരം 5.15 ആയിരുന്നു. ഞാൻ എടുത്ത ഫോട്ടോ പി.ടി.ഐ പുറത്തുവിട്ടു. അത് എല്ലാ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. നിരവധി പത്രങ്ങൾ അദ്ദേഹത്തിന്റെ കഥയെ പിന്തുടർന്നു.
അദ്ദേഹത്തിന്റെ പേര് പിന്നീട് അറിഞ്ഞു, രാംപുകാർ പണ്ഡിറ്റ് എന്നായിരുന്നു. പക്ഷെ അപ്പോഴേക്ക് അദ്ദേഹത്തിന് മകനെ നഷ്ടപ്പെട്ടിരുന്നു എന്ന വാർത്തയാണ് അറിയാൻ കഴിഞ്ഞത്.
ഹൃദയത്തെ തകർത്തു, ആ വാർത്ത!