EntertainmentNews

സംസ്ഥാന ചലചിത്ര പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു: കനി കുസൃതി മികച്ച നടി,‌ സുരാജാണ് മികച്ച നടൻ

തിരുവനന്തപുരം: 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. സുരാജ് വെഞ്ഞാറമ്മൂട് ആണ് മികച്ച നടൻ. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ സിനിമയിലെ മികച്ച പ്രകടനമാണ് സുരാജിനെ അവാർഡിന് അർഹനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്ക് ആണ് മികച്ച നടിക്കുള്ള പുരസ്കാരം.

മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്), മികച്ച സ്വഭാവ നടി സ്വാസിക വിജയ് (വാസന്തി). മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്), മികച്ച ചിത്രം വാസന്തി. മികച്ച ബാലതാരം കാതറിന്‍ വിജി- എന്നിങ്ങനെ മറ്റു പ്രധാന പുരസ്കാരങ്ങൾ.

119 സിനിമകളായിരുന്നു ഇക്കുറി മത്സര രംഗത്തുള്ളത്. ഇവയിൽ അഞ്ചെണ്ണം കുട്ടികൾക്ക്​ വേണ്ടിയുള്ളതായിരുന്നു. 71 എണ്ണം നവാഗത സംവിധായകരുടേതായിരുന്നു.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടായിരുന്നു ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്ന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

4 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Back to top button
0
Would love your thoughts, please comment.x
()
x