പതറാതെ പൊരുതിടാം; കോവിഡിനെതിരെ പോരാടുന്നവർക്കായൊരു ഗാനം

കോവിഡിനെതിരെ പോരാടുന്ന പോരാളികള്‍ക്കായൊരു Tribute Song. നമ്മൾ ഓരോരുത്തരുടേയും കരുതലും ശ്രദ്ധയുമാണ് കോവിഡ് വ്യാപനത്തിനെ പിടിച്ചു നിർത്താൻ സാധിച്ചത്. ഈ പോരാട്ടം ഇനിയും തുടരുക തന്നെ വേണമെന്നും ഈ പോരാട്ടത്തിന് മുന്നിൽ നിന്ന് നയിച്ചവർക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള ദൃശ്യ ഗാനമാണ് പുറത്തിറങ്ങിയത്.
ആരോഗ്യപ്രവര്‍ത്തകര്‍, കരുതലോടെ തിരിച്ചെത്തുന്ന പ്രവാസികള്‍, നിയമപാലകര്‍, ശുചീകരണ തൊഴിലാളികള്‍, പൊതുജനങ്ങള്‍…തുടങ്ങി അനേകം ആളുകൾ ! ലോകത്തിനു തന്നെ മാതൃകയാവും വിധം ഇന്നും ഇപ്പോളും ആ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു…!
‘പതറാതെ പൊരുതിടാം…!’
കാവലായ്…കരുതലായ്…
കൂടെ ഈ നാടുമുണ്ടാകും…
ഈ ഇരുള്‍ വീണ കാലവും
നമുക്ക് കടന്നു പോയിടാം….!!!
പടനയിക്കുന്ന നാടിന്,
നാടിനെ കാക്കുന്ന പോരാളികള്‍ക്ക്….
അഭിവാദ്യം ![speaker-mute]
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS