World

റഷ്യൻ ആക്രമണത്തിൽ നിന്ന് പലായനം ചെയ്ത് യുക്രയ്ൻ ജനത; ആശങ്ക പടർത്തി രണ്ടാം ദിവസവും

യുക്രയ്ൻ്റെ (Ukraine) വിവിധ പ്രദേശങ്ങൾ പിടിച്ചടക്കുന്നതിന്റെ ഭാ​ഗമായി റഷ്യ(Russia) അഴിച്ചുവിട്ട യുദ്ധത്തിൽ (War) നിന്ന് ജീവനും കൊണ്ട് പലായനം ചെയ്യാൻ യുക്രയ്ൻ ജനതയുടെ ഓട്ടപ്പാച്ചിൽ. അതിർത്തി രാജ്യങ്ങളിലേക്ക് പോവുന്നതിനായി ജനം കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ ​ഗതാഗതം തടസ്സപ്പെട്ട് വാഹനങ്ങൾ പെരുവഴിയിലായി. ആക്രമണവും പ്രത്യാക്രമണവും അതിശക്തമായി നടക്കുന്ന തലസ്ഥാനന​ഗരമായ കീവിൽ നിന്നാണ് ജനങ്ങൾ കൂട്ടത്തോടെ രക്ഷപ്പെട്ടത്.

റഷ്യയുടെ മിസൈലാക്രമണവും ബോംബിങ്ങും ജനവാസകേന്ദ്രങ്ങളെയും ലക്ഷ്യമിട്ടതോടെയാണ് കൂട്ടപ്പലായനത്തിന് തുടക്കമായത്. റഷ്യൻ അധിനിവിഷ്ട ക്രിമിയയ്ക്കു സമീപമുള്ള യുക്രയ്ൻ മേഖലയുടെ നിയന്ത്രണം റഷ്യയുടെ കൈപ്പിടിയിലായിട്ടുണ്ട്. കീവിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ചെർണോബിൽ ആണവ നിലയം പിടിച്ചെടുക്കാനും റഷ്യ ശ്രമം നടത്തുന്നത് ആശങ്കപരത്തുന്നുണ്ട്.

ഡസൻകണക്കിന് യുക്രയ്ൻ പൗരന്മാരും നാൽപതിലേറെ സൈനികരും റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യുക്രയ്ൻ നടത്തിയ തിരിച്ചടിയിൽ അമ്പത് റഷ്യൻ സൈനികരും കൊല്ലപ്പെട്ടു. ഖാർകിവിനു സമീപം നാല് റഷ്യൻ ടാങ്കറുകളും ലുഹാൻസ്ക് റീജ്യനിൽ ആറ് റഷ്യൻ പോർവിമാനങ്ങളും യുക്രയ്ൻ സേന തകർത്തതിലൂടെയായിരുന്നു ഇത്.

എന്നാൽ യുക്രയ്ൻ യുദ്ധം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ, ഇടപെട്ടാൽ പ്രത്യാഘാതം ​ഗുരുതരമാവുമെന്ന മുന്നറിയിപ്പുമായി പുടിൻ.

യുക്രയ്നെതിരേ (Ukraine) റഷ്യ(Russia) നടത്തുന്ന ഏകപക്ഷീയ യുദ്ധം (War) രണ്ടാംദിവസത്തിലേക്ക് കടന്നു. ഡസൻ കണക്കിന് സിവിലിയൻമാർ കൊല്ലപ്പെട്ട യുദ്ധത്തിൽ നിന്ന് ഇതിനകം ഒരുലക്ഷത്തിലേറെ പേർ പലായനം ചെയ്തതായി യുഎൻ(UN) അറിയിച്ചു. മോൽദോവ, റൊമാനിയ, പോളണ്ട്, ഹം​ഗറി തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കാണ് യുക്രയ്ൻ ജനത പലായനം ചെയ്തുകൊണ്ടിരിക്കുന്നത്.

അതേസമയം വിഷയത്തിൽ ഇടപെട്ടാൽ ഇതുവരെ കാണാത്ത പ്രത്യാഘാതമായിരിക്കും നിങ്ങൾ അനുഭവിക്കുകയെന്ന് വിദേശരാജ്യങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ(Vladimir Putin) മുന്നറിയിപ്പ് നൽകി. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുന്നത് തുടരുമെന്ന് യുക്രയ്ൻ പ്രസിഡന്റ് വോലോദിമിർ സെലൻസ്കി ആവർത്തിച്ചു.

റഷ്യൻ സേനയ്ക്കെതിരേ പൊരുതാൻ അദ്ദേഹം രാജ്യത്തോട് ആവശ്യപ്പെട്ടു. റഷ്യൻ അധിനിവേശത്തെ നേരിടാൻ തയ്യാറാളുള്ള പൗരന്മാർ മുന്നോട്ടുവന്നാൽ ആയുധം നൽകാമെന്ന് പ്രസിഡന്റിനു പിന്നാലെ പ്രതിരോധമന്ത്രിയും വാ​ഗ്ദാനം നൽകി.

യുദ്ധം തുടങ്ങി ആദ്യ ദിവസം തന്നെ റഷ്യ യുക്രയ്ൻ തലസ്ഥാനമായ കീവിലെ ചെർണോബിൽ ആണവനിലയം പിടിച്ചെടുത്തിരുന്നു. കീവിലെ വ്യോമതാവളത്തിനു നേരെയും കഴിഞ്ഞ ദിവസം റഷ്യ ആക്രമണം നടത്തുകയുണ്ടായി.

RUSSIA UKRAINE WAR

source: http://www.newstaglive.com/

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x