മഞ്ചേരി: മണിപ്പൂരിൽ ആസൂത്രിതമായ കലാപത്തിന് നേതൃത്വം കൊടുത്ത അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്നും ഐ എസ് എം സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ക്രമസമാധാനം ബാധ്യതയുള്ള ഭരണകൂടം നിഷ്ക്രിയമായി നിൽക്കരുതെന്നും ഓരോ പ്രദേശങ്ങളിലും നീതിപൂർവമായ ഇടപെടലിന് മുന്നിട്ടിറങ്ങണമെന്നും എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. കലാപത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവർക്ക് തക്കതായ നഷ്ടപരിഹാരം നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. സമാധാനം പുനസ്ഥാപിക്കുന്നതോടൊപ്പം ജീവനോപാധികൾ കൂടി ക്രമീകരിക്കാൻ സർക്കാർ തയ്യാറാകണം.
ഏക സിവിൽ കോഡ് മുന്നിൽ വച്ച് സംഘപരിവാർ നയിക്കുന്ന ധ്രുവീകരണ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുവാൻ രാഷ്ട്രീയ പാർട്ടികൾ ഇച്ഛാശക്തി കാണിക്കണമെന്ന് ഐ എസ് എം സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വൈവിധ്യവും ജനാധിപത്യവും ഭരണഘടനയുടെ അടിസ്ഥാന ഘടനയും തകർക്കാനുള്ള ശ്രമം മാത്രമാണ് ഏക സിവിൽ കോഡിന് പിന്നിലുള്ളത്.
രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും വ്യക്തിജീവിതത്തെ ബാധിക്കുന്ന സുപ്രധാന വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
കെ എൻ എം മർകസുദ്ദഅവ മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത എക്സിക്യൂട്ടീവ് ഐ എസ് എം പ്രസിഡന്റ് സഹൽ മുട്ടിൽ അധ്യക്ഷത വഹിച്ചു. അലി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് നല്ലളം, ശരീഫ് കോട്ടക്കൽ, ഡോ സുഫിയാൻ അബ്ദുൽ സത്താർ, ഷാനവാസ് പേരാമ്പ്ര, ജിസാർ ഇട്ടോളി,അയ്യൂബ് എടവനക്കാട്, മുഹ്സിൻ തൃപ്പനച്ചി,യൂനുസ് ചെങ്ങര, റാഫി കുന്നുംപുറം എന്നിവർ സംസാരിച്ചു.
ചർച്ചയിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ജൗഹർ അയനിക്കോട്, ലത്തീഫ് മംഗലശേരി, ഹാരിസ് ടി കെ എൻ, ഫാദിൽ കോഴിക്കോട്, ഡോ സാബിത്ത് പാലക്കാട്, സഹദ് കൊല്ലം, സി എ അനീസ്,അദീബ് പൂനൂർ,റിഹാസ് പുലാമന്തോൾ, ഫാസിൽ ആലുക്കൽ, ഡോ ഷബീബ്, ഡോ റജൂൽ ഷാനിഷ് തുടങ്ങിയവർ സംസാരിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS