Business

മിനിമം വേതന ചട്ടം സെപ്റ്റംബറോടെ നടപ്പാക്കിയേക്കും

ന്യൂഡൽഹി : അസംഘടിത മേഖലയിലടക്കം ബാധകമാകുന്ന മിനിമം വേതന ചട്ടം സെപ്റ്റംബറോടെ നടപ്പാക്കിയേക്കും. കുറഞ്ഞ വേതനം എല്ലാ തൊഴിലാളികളുടെയും അവകാശമെന്ന വ്യവസ്ഥയോടെയുള്ള ചട്ടം പൊതുജനാഭിപ്രായത്തിനായി സർക്കാർ പ്രസിദ്ധീകരിച്ചു.

പൊതുജനങ്ങൾക്ക് ചട്ടത്തെ സംബന്ധിച്ച് അഭിപ്രായങ്ങൾ അറിയിക്കാം. ഓ​ഗസ്റ്റ് 20 വരെ അഭിപ്രായങ്ങൾ ഇ മെയിൽ മുഖാന്തരം പങ്കുവയ്ക്കാം. ഇവ കൂടി പരി​ഗണിച്ചാകും നിയമം നടപ്പാക്കുക. പാർലമെന്റ് നേരത്തെ ഇത് സംബന്ധിച്ച് നിയമം പാസാക്കിയിരുന്നു. 50 കോടി തൊഴിലാളികൾ ചട്ടത്തിന്റെ പരിധിയിൽ വരും. നിലവിലുള്ള വേതന, ബോണസ് ചട്ടങ്ങളിലെ പ്രസക്ത വകുപ്പുകൾ ചേർത്താണു മിനിമം വേതന ചട്ടം തയാറാക്കിയത്.

കുറഞ്ഞ വേതന നിയമം, ശമ്പള നിയമം, ബോണസ് നിയമം, തുല്യവേതന നിയമം എന്നിവയിലെ വകുപ്പുകളാണ് നിയമത്തിലുളളത്. നേരത്തേ ബിൽ പരിശോധിച്ച സ്ഥിരം സമിതിയുടെ 24 നിർദേശങ്ങളിൽ 17 എണ്ണം സർക്കാർ അംഗീകരിച്ചു.’ തൊഴിലാളി സംഘടനകൾ, തൊഴിലുടമകൾ, സംസ്ഥാന സർക്കാർ എന്നിവർ ഉൾപ്പെടുന്ന ത്രികക്ഷി സമിതിയായിരിക്കും അടിസ്ഥാന ശമ്പള നിരക്ക് തീരുമാനിക്കുന്നത്.

Content Highlight: Minimum wage law in India

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x