NewsPravasi

മുപ്പത്തി മൂന്നാം വയസ്സിൽ ജീവിതത്തിൽ നിന്ന് വിടവാങ്ങുക !!

MT Manaf master

മുപ്പത്തി മൂന്നാം വയസ്സിൽ ജീവിതത്തിൽ നിന്ന് വിടവാങ്ങുക. അവിശ്വസനീയം… താങ്ങാൻ കഴിയാത്തത്, എന്നതൊക്കെ അക്ഷരാർത്ഥത്തിൽ ശരിയായി മാറുന്ന വിട പറച്ചിലാണ് പ്രിയപ്പെട്ട Mohamed Nizu വിന്റേത്

2010 -14 കാലം; ബൈലക്സ് മെസഞ്ചർ വഴി ലോകത്തിന്റെ വിവിധ കോണിലുള്ള മലയാളികൾ ആശയ വിനിമയവും ഓൺലൈൻ ചർച്ചയുമൊക്കെ സജീവമാക്കിയ സമയം: Kerala Islahi Class Room ൽ Nizumon_UK എന്ന ഒരു id സ്ഥിരസാന്നിധ്യമായിരുന്നു. അന്നവൻ UK യിൽ MBA വിദ്യാർത്ഥിയാണ്. തിരക്കുകൾക്കിടയിലും സജീവമായിരുന്നു നിസു. ഇപ്പോഴും അങ്ങിനെ തന്നെയാണ്. UAE ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി, ദുബൈ ഇസ്ലാഹി സെന്റർ, കെ എം സി സി, AAK ഗ്രൂപിന്റെ ബിസിനസ് ഏരിയ, നാട്ടിലെത്തുമ്പോൾ ഇവിടുത്തെ കാര്യങ്ങൾ… കുറഞ്ഞ കാലം കൊണ്ട് എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ട് എന്ന നിശ്ചദാർഢ്യം പോലെ- അബൂബക്കർ കാരക്കുന്നും അങ്ങിനെയായിരുന്നു. നല്ല മനുഷ്യർ ആവുന്നത്ര നന്മകൾ ചെയ്ത് നേരത്തെ കൈ വീശി മറയുന്നു, എന്നു തോന്നിപ്പോകും. ചിട്ടയായ പ്രവർത്തനം , പ്രായത്തേക്കാൾ കവിഞ്ഞ പക്വത, മറ്റുളവരോടുള്ള സ്നേഹവും കരുതലും ആദരവും. എത്ര മഹനീയവും മാതൃകാപരവുമായിരുന്നു അവന്റെ ഓരോ ഇടപെടലുകളും.. 

എട്ടു വർഷം മുമ്പായിരിക്കണം നിസുവിന്റെ ജീവിതത്തിലേക്ക് സഫ കടന്നു വരുന്നത്- പ്രിയപ്പെട്ട അബൂബക്കർ കാരക്കുന്നിന്റെ മകൾ. നാൽപത്തി ആറാമത്തെ വയസ്സിൽ അർബുദം കാരക്കുന്നിനെ നമുക്കിടയിൽ നിന്ന് കൂട്ടിക്കൊണ്ടു പോയപ്പോൾ ആ കുടുംബത്തിലേക്ക് പടച്ചവൻ ചേർത്തു നിർത്തിയ ഒരു തണൽ വൃക്ഷമായിരുന്നു നിസു “എന്റെ ജീവിതം സഫക്കും മർവക്കും ഇടയിലുള്ള ഓട്ട”മാണെന്ന് തന്റെ രണ്ടു മക്കളെയും തിരക്കുകളെയും അനുസ്മരിച്ച് കാരക്കുന്ന് പറയാറുണ്ടായിരുന്നത്രെ.

കഴിഞ്ഞ മാസം യു എ ഇ സന്ദർശനവേളയിൽ വേണ്ടിടങ്ങളിലെല്ലാം ഞങ്ങളുടെ കൂടെ അവൻ ഒടിയെത്തി. സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അവസാനം എയർപോർട്ടിൽ വിട്ടതും ലഗേജുകളൊക്കെ കൈകാര്യം ചെയ്തതും നിസുവായിരുന്നു. മടങ്ങിയ ശേഷം യാത്രാ വിശേഷങ്ങളന്വേഷിച്ച് അവനയച്ച voice ഇന്ന് വീണ്ടും കേട്ടു. 

കിട്ടിയ കാലം അർത്ഥപൂർണ്ണമാക്കിയാണ് മടക്കം. ഈ അനുഭവത്തോട് പൊരുത്തപ്പെടാനാകാതെ വിങ്ങുന്ന ഉറ്റവരും കൂട്ടുകാരും സഹപ്രവർത്തകരും ആശ്വാസം കണ്ടെത്തുന്നതും ആ തിരിച്ചറിവിലാണ്. ഇവിടെ താൽകാലിക ഇടം മാത്രമാണല്ലോ…

പണി പൂർത്തിയായി വരുന്ന വീട്ടിൽ പാർക്കാൻ അവനുണ്ടാകില്ല; സമാധാനത്തിന്റെ ഭവനമായ സ്വർഗ്ഗത്തിൽ സ്ഥിരമായി വസിക്കട്ടെ 

3.3 4 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x