NewsPravasi

ഖത്തറിലെ പുതിയ യാത്ര നയം വിസിറ്റ് വിസയിൽ വരുന്ന കുട്ടികളെ ബാധിക്കുമോ?

ഖത്തറിലെ പുതിയ യാത്ര നിയമപ്രകാരം ഇന്ത്യയുൾപ്പെടെയുള്ള എസ്സെപ്ഷനൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വിസിറ്റ് വിസയിൽ വരാൻ പറ്റില്ല എന്ന സന്ദേശം പലരെയും നിരാശരാക്കിയിരുന്നു .എന്നാൽ പുതിയ നിയമത്തിൽ ഇതിനെ കുറിച്ച് പ്രത്യേകിച്ച് പരാമർശം ഇല്ലാത്തതിനാൽ കുട്ടികൾക്ക് വാക്‌സിനേറ്റഡ് ആയിട്ടുള്ള പാരൻസിന്റെ കൂടെ വരാം എന്നുള്ളത് തന്നെയാണ് ട്രാവൽ മേഖലയിൽ നിന്നുള്ള ഔദ്യോഗിക വിവരം.

എന്നാൽ യാത്ര പുറപ്പെടും മുൻപ് ഇഹ്തിറാസ് അപ്പ്രൂവൽ ലഭിച്ചിരിക്കണം,ഏറ്റവും പുതിയ യാത്ര നയപ്രകാരം യാത്രക്ക് 3 ദിവസം മുൻപ് തന്നെ ഇഹ്തിറാസ് അപ്പ്രൂവൽനു അപേക്ഷിക്കാം.

അതേസമയം, 12 വയസ്സിന് മുകളിലുള്ളവരിൽ വാക്സിനെടുക്കാത്ത ആർക്കും എസ്സെപ്ഷനൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വിസിറ്റ് വിസകളിൽ രാജ്യത്തേക്ക് വരാനാവില്ല.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x