Kerala

പിണറായി സർക്കാർ; മനുഷ്യാവകാശ ലംഘനങ്ങളുടെ അഞ്ച് വർഷങ്ങൾ

കേരള ഇലക്ഷൻ 2021

2016 സെപ്റ്റംബർ 11 മുതൽ 2021 ജനുവരി 12 വരെ പോലീസ് കസ്റ്റഡിയിൽ വച്ചു 27 പേരെയാണ് അടിച്ചു കൊന്നത്.

കണക്ക് നോക്കുക,
2016: 4 പേർ
2017: 5 പേർ
2018: 8 പേർ
2019: 4 പേർ
2020: 6 പേർ

ഇത്രയും കസ്റ്റഡി മരണങ്ങളും പോലീസ് മർദ്ദനങ്ങളും അതിക്രമണങ്ങളും നടന്നത് പിണറായി വിജയൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ്.

കോവിഡ് കാലത്തു പോലും പോലീസിനെ വച്ചു വിരട്ടിയും അടിച്ചും റൂട്ട് മാർച്ച്‌ നടത്തിയുമൊക്കയാണ് കോവിഡിനെ പിടിച്ചു കെട്ടാൻ നോക്കി പരാജയപ്പെട്ടത്.

ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് പറയുന്നത് എന്താണ്?

Kerala holds sixth place in the number of custodial deaths; way higher than Bihar, West Bengal, Chandigarh and Jharkhand. Annual Report published by National Campaign Against Torture finds that majority of the victims of police torture belonged to the poor and marginalized sections of the society who are often the soft targets because of their vulnerable socio-economic status. Also, In custodial death cases, families of victims seeking justice often face intimidation and threats.

12 പേരെയാണ് മാവോയിസ്റ്റ് വെട്ട എന്ന പേരിൽ വെടി വച്ചു കൊന്നത്.
രാഷ്ട്രീയ കൊലപാതകങ്ങൾ : 49 പേരാണ് രാഷ്ട്രീയ വൈരാഗ്യം മൂലം കൊല്ലപ്പെട്ടത്.

കുട്ടികൾക്ക് എതിരെയുള്ള കുറ്റ കൃത്യങ്ങൾ, 2016 ൽ 2881 & 2019 ൽ 4553.
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, 2019 ൽ 14293.

പുസ്തകം വായിച്ചു എന്ന് പറഞ്ഞാണ് അലനെയും താഹയെയും ജയിലിൽ അടച്ചത്. വാളയാറിലെ പെൺകുഞ്ഞുങ്ങൾക്കു നീതി കിട്ടിയോ?

മലയാളികളുടെ തനതായ രീതിയിലുള്ള ഓണാശംസ അറിയിച്ചതിന് സംഘപരിവാർ നൽകിയ പരാതിയിൽ ഒരു സിസ്റ്ററിനെ കൊണ്ട് മാപ്പ് എഴുതിച്ച് അത് വായിച്ച് കേൾപ്പിക്കണം എന്ന് നിർബന്ധിച്ച് അതിൻ്റെ വീഡിയോ റെക്കോർഡ് ചെയ്ത് പരാതി നൽകിയവർക്ക് പ്രചരിപ്പിക്കാൻ നൽകുകയും ചെയ്തിരിക്കുന്നതും കേരള പോലീസ് ആയിരുന്നു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഭരണകൂട ഭീകരതയില്‍ കൊല്ലപ്പെട്ടവരുടെ ലിസ്റ്റ്;

1. അബ്ദുല്‍ ലത്തീഫ്-വണ്ടൂര്‍ (മലപ്പുറം)
2016 സെപ്തംബര്‍ 11

2.കാളിമുത്തു- തലശ്ശേരി (കണ്ണൂര്‍)
2016 ഒക്ടോബര്‍ 8

3.കുഞ്ഞുമോന്‍- കുണ്ടറ (കൊല്ലം)
2016 ഒക്ടോബര്‍ 26

4.അജിത, കുപ്പുദേവരാജ്-നിലമ്പൂര്‍ (മലപ്പുറം)
2016 നവംബര്‍ 24

5.വിനായകന്‍-പാവറട്ടി (തൃശൂര്‍)
2017 ജൂലൈ 17

6.ബൈജു -പട്ടിക്കാട് (തൃശൂര്‍)
2017 ജൂലൈ 23

7.വിക്രമന്‍-മാറനല്ലൂര്‍ (തിരുവനന്തരപുരം)
2017 സെപ്തംബര്‍ 3

8.രാജു-നൂറനാട് (കൊല്ലം)
2017 സെപ്തംബര്‍ 7

9.രജീഷ്- തൊടൂപൂഴ (ഇടുക്കി)
2017 ഡിസംബര്‍ 4

10.സുമി, ബുച്ചു-കഞ്ഞിക്കുഴി (ആലപ്പുഴ)
2018 മാര്‍ച്ച് 11

11.അപ്പു നാടാര്‍-വാളിയോട് (തിരുവനന്തപുരം)
2018 മാര്‍ച്ച് 23

12.സന്ദീപ് -കാസര്‍കോട് (കാസര്‍കോട്)
2018 ഏപ്രില്‍ 8

13.ശീജിത്ത് -വാരാപ്പുഴ (എറണാകുളം)
2018 ഏപ്രില്‍ 14

14.മനു -കൊട്ടാരക്കര (കൊല്ലം)
2018 മെയ് 1

15.ഉനൈസ് -പിണറായി (കണ്ണൂര്‍)
2018 മെയ് 2

16.അനീഷ് -കളയിക്കാവിള (തിരുവനന്തപുരം)
2018 ആഗസ്റ്റ് 3

17.സ്വാമിനാഥന്‍-കോഴിക്കോട്
2018 നവംബര്‍ 3

18.സിപി ജലീല്‍ -വയനാട്
2019 മാര്‍ച്ച് 7

19.നവാസ് -കോട്ടയം
2019 മെയ് 19

20.രാജ്കുമാര്‍ -പീരുമേട് (ഇടുക്കി)
2019 ജൂണ്‍ 21

21.രഞ്ജിത്ത് കുമാര്‍-മലപ്പുറം
2019 ഒക്ടോബര്‍ 1

22.മണിവാസകം, കാര്‍ത്തി, അരവിന്ദ്, രമ-അട്ടപ്പാടി (പാലക്കാട്)
2019 ഒക്ടോബര്‍ 28

23.അന്‍സാരി-തിരുവനന്തപുരം
2020 ആഗസ്റ്റ് 16

24.പിപി മത്തായി-ചിറ്റാര്‍ (പത്തനംതിട്ട)
2020 ജൂലൈ 28

25.ഷമീര്‍ -വിയ്യൂര്‍ (തൃശൂര്‍)
2020 സെപ്തംബര്‍ 30

26.വേല്‍മുരുകന്‍-വയനാട്
2020 നവംബര്‍ 3

27.ഷഫീഖ്-കാഞ്ഞിരപ്പള്ളി (കോട്ടയം)
2021 ജനുവരി 12

അവലമ്പം: ജെ എസ് ആടൂർ, കണക്കുകൾ: മാധ്യമം ആഴ്ചപ്പതിപ്പ്-2021 മാര്‍ച്ച് 8, പേജ് 44-53.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x