ബ്രോയിലർ കോഴികളും മലയാളികളുടെ ‘ഇഷ്ട’ വ്യാജവാർത്തകളും
MBBS പഠനത്തിൻറെ ഭാഗമായി 100 ഇറച്ചിക്കോഴികളെ വളർത്തി കാണാനുള്ള സൗകര്യം ഡോക്ടർമാർക്ക് കൊടുക്കണം എന്നാണ് എൻറെ പക്ഷം.
കാരണം ഇറച്ചി കോഴികളെ പറ്റി തെറ്റായ ഒരുപാട് കാര്യങ്ങൾ ഇവർ അത് ക്യാൻസർ സ്പെഷ്യലിസ്റ്റ് ആയാലും, കാർഡിയോളജിസ്റ്റായാലും ഗൈനക്കോളജിസ്റ്റ് ആയാലും, എംബിബിഎസ് ആയാലും പ്രചരിപ്പിക്കുന്നുണ്ട്.
ഇല്ലാ കഥകൾ പറഞ്ഞ് ഭക്ഷണം കഴിക്കുന്ന മനുഷ്യരെ പേടിപ്പിക്കുക, Stress ഉണ്ടാക്കുക, stress ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുക, അതുവഴി രോഗങ്ങൾ ഉണ്ടാവുക.
ഇതാണ് സംഭവിക്കുന്നത്.
ഉദാഹരണം
(1) ഇറച്ചി കോഴികൾ 50 ദിവസമായാൽ മരിച്ചുപോകും.
~ഇല്ല. അവർ രണ്ടും, മൂന്നും വയസ്സ് വരെ ജീവിച്ചിരിക്കാറുണ്ട്.
(2) പല ഹോർമോണുകൾ കുത്തിവെക്കും
~ഇല്ല. അത് ഏറെ പണച്ചിലുള്ള കാര്യമാണ് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഹോർമോണൽ ഇമ്പാലൻസ് ഉണ്ടാവും കോഴി ചത്തു പോകും.
(3) പെൺകുട്ടികൾ നേരത്തെ പ്രായപൂർത്തിയാകുന്നു.
~ഭക്ഷണം അമിതമായി കഴിച്ചാൽ പെൺകുട്ടികൾ, ആൺകുട്ടികളും മാത്രമല്ല പശുക്കളുടെ കിടാക്കൾ പോലും പോലും നേരത്തെ പ്രായപൂർത്തിയാകും.
(4) നിരന്തരം ആൻറിബയോട്ടിക്കുകളും സ്റ്റിറോയ്ഡും കൊടുത്താണ് കോഴികളെ വളർത്തുന്നത്, നിരന്തരം ആൻറിബയോട്ടിക്കുകളും, സ്റ്റിറോയ്ഡും കൊടുത്ത് ഒരു മനുഷ്യ കുഞ്ഞിനെ വളർത്താനാകുമോ?
~കോഴിക്കുഞ്ഞ് എന്തായാലും നിരന്തരം ആന്റിബയോട്ടിക്കുകളും, സ്റ്റിറോയ്ഡ് കൊടുത്താൽ വളരുകയില്ല ചത്തുപോകും.
മാത്രമല്ല തീറ്റ വില കാരണം നടുവൊടിഞ്ഞിരിക്കുന്ന കോഴി കർഷകന് വിലപിടിപ്പുള്ള ആന്റിബയോട്ടിക്കുകളും സ്റ്റിറോയിഡ് ഒന്നും കൊടുത്തിട്ട് യാതൊരു പ്രയോജനവുമില്ല. നഷ്ടമാകും.
(5) കോഴി കഴിക്കുമ്പോൾ ഈസ്ട്രജൻ പ്രോജസു്ട്രോൺ മുതലായ ഹോർമോണുകൾ കോഴിയിൽ നിന്നും നമ്മളുടെ ശരീരത്തിലേക്ക് കയറി കുഴപ്പമുണ്ടാക്കും
~ഈസ്ട്രജനും പ്രൊജസ്ട്രോണും സെക്സ് സ്റ്റെറോയിഡ് ഹോർമോൺ ആണ്. കൗമാര കാലത്താണ് അത് പ്രവർത്തനം തുടങ്ങുന്നത്.
40 ദിവസം വരെ വളർത്തുന്ന ഇറച്ചിക്കോഴിയിൽ ഈ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നില്ല.
(6) ഇറച്ചി കോഴികൾക്ക് ഗ്രോത്ത് ഹോർമോണുകൾ കൊടുക്കുന്നു.
~ഗ്രോത്ത് ഹോർമോണുകൾ പ്രോട്ടീൻ ഹോർമോണുകളാണ്. അത് ദഹനപ്രക്രിയയിലും പാചകം ചെയ്യുമ്പോഴും നശിച്ചുപോകും. ഷെൽഫ് ലൈഫ് വളരെ കുറവുള്ള ഈ ഹോർമോണുകൾ ഒരു ദിവസം മൂന്നാല് തവണ കുത്തി വയ്ക്കേണ്ടിവരും.
കോഴിയുടെ കാര്യത്തിൽ അതെന്തായാലും പ്രായോഗികം അല്ല. ഭാരിച്ച വിലയും.
മാത്രമല്ല ഗ്രോത്ത് ഹോർമോണുകൾ സ്പീഷീസ് സ്പെസിഫിക്കാണ്. കോഴിക്ക് കോഴിയുടെ ഹോർമോൺ മനുഷ്യർക്ക് മനുഷ്യരുടെ ഹോർമോൺ.
മനുഷ്യനിലായാലും മൃഗങ്ങളിൽ ആയാലും മരുന്നുകളുടെ ദുരുപയോഗം തടയാൻ
മരുന്നുകൾ പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകൾ ഹോർമോണുകൾ, സ്റ്റിറോയ്ഡുകൾ മുതലായവ ഒരു ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ കൊടുക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്.
ആൻറിബയോട്ടിക് റെസിസ്റ്റൻസിന്റെ മുഴുവൻ ഉത്തരവാദിത്വവും ഇറച്ചി കോഴികളുടെ ചുമലിലേക്ക് വയ്ക്കാതെ മനുഷ്യരുടെ സ്വയം ചികിത്സയും, ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക് പ്രയോഗവും, ആന്റിബയോട്ടിക്കുകൾ ഡോസ് തെറ്റിക്കുന്നതും, സമയത്ത് കഴിക്കാതിരിക്കുന്നതും, ഡോക്ടർ നിർദ്ദേശിക്കുന്ന അത്രയും ദിവസങ്ങൾ കഴിക്കാതിരിക്കുന്നതും ആവശ്യത്തിനും, അനാവശ്യത്തിനും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ കുറിക്കുന്നതും address ചെയ്യേണ്ട വിഷയങ്ങളാണ്.
ഇറച്ചിക്കോഴികൾ ഹോർമോണോ, ആൻറിബയോട്ടിക്കോ സ്റ്റിറോയ്ഡ്, മറ്റ് കെമിക്കലുകൾ കൊടുത്താൽ വളരില്ല ചത്തുപോകും.
ഡോ. മരിയ ലിസ മാത്യു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS