ഡാനിഷ് സിദ്ദീഖി ഉള്‍പ്പെട്ട റോയിട്ടേഴ്‌സ് സംഘത്തിന് പുലിറ്റ്സർ പുരസ്‌കാരം
കൊവിഡ് മാഹാമാരി ഇന്ത്യയില്‍ തീര്‍ത്ത ദുരിതങ്ങളുടെ നേര്‍ചിത്രം ലോകത്തിന് മുന്നിലെത്തിയ റോയിട്ടേഴ്‌സ് സംഘത്തിന് പുലിറ്റ്സർ പുരസ്‌കാരം. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദീഖി ഉള്‍പ്പെട്ട സംഘത്തിനാണ് പുരസ്‌കാരം.
ഡാനിഷ് സിദ്ദീഖിക്ക് പുറമെ അദ്‌നാന്‍ ആബിദി, സന്ന ഇര്‍ഷാദ് മട്ടു, അമിത് ദവെ എന്നിവരാണ് സംഘത്തിലുള്ളത്. ഡാനിഷ് സിദ്ദീഖിക്ക് മാരണാന്തര ബഹുമതിയായണ് പുരസ്‌കാരം ലഭിക്കുന്നത്.
കഴിഞ്ഞ ജുലൈയില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെടുന്നത്. റോഹിഗ്യന്‍ അഭയാര്‍ഥികളുടെ ദുരിത ജീവിതം പകര്‍ത്തിയതിന് 2018ല്‍ തന്നെ ഡാനിഷിന് പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
ഇതു രണ്ടാം തവണയാണ് റോയിട്ടേഴ്സ് ലേഖകനായിരുന്ന ഡാനിഷ് സിദ്ധീഖിക്ക് പുലിറ്റ്സർ പുരസ്കാരം ലഭിക്കുന്നത്. റോഹിഗ്യൻ അഭയാർഥികളുടെ ദുരിത ജീവിതം പകർത്തിയതിന് 2018ൽ തന്നെ ഡാനിഷിന് പുലിറ്റ്സർ പുരസ്‌കാരം ലഭിച്ചിരുന്നു. മാധ്യമ പ്രവർത്തനം, സാഹിത്യ, സംഗീത രചന മേഖലയിലെ പുരസ്കാര ജേതാക്കളെ ഇന്നലെയാണ് പ്രഖ്യാപിച്ചത്.
Reuters wins Pulitzer Prize for coverage of COVID in India
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS