‘തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് വോട്ട് മോഷ്ടിക്കുന്നു’; ഗുരുതരാരോപണങ്ങളുമായി രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി ഇലക്ഷൻ കമ്മീഷൻ വോട്ട് മോഷണത്തിന് കൂട്ട് നിൽക്കുന്നതിൻ്റെ വിവരങ്ങൾ വ്യക്തമാക്കിയ പ്രസ്സ് മീറ്റിൽ ചൂണ്ടിക്കാണിച്ച ഒരു മണ്ഡലത്തിലെ റിസൾട്ട് ആരിലും ഞെട്ടൽ ഉണ്ടാക്കും.
ബംഗളൂരു സെൻട്രൽ, സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി മൻസൂർ അലി ഖാൻ 32707 വോട്ടിന് തോറ്റു. ഈ പാർലമെൻ്റ് മണ്ഡലത്തിൽ വരുന്ന 7 അസംബ്ലി മണ്ഡലങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്തു.
എന്നാൽ ഒരൊറ്റ ‘മഹാദേവപുര ‘ അസംബ്ലി മണ്ഡലത്തിൽ മാത്രം ബിജെപി ലീഡ് നേടിയ 114046 വോട്ട് കൊണ്ട് കോൺഗ്രസിനെ മറികടന്ന് മണ്ഡലം വിജയിച്ചു.
ഈ മഹാദേവാപുര അസംബ്ലി മണ്ഡലത്തിലെ പട്ടിക പരിശോധിച്ചപ്പോൾ അവിടെ വോട്ട് ചെയ്ത പലർക്കും മഹാരാഷ്ട്രയിലും യുപി യിലും വോട്ട് ഉണ്ട്. പലർക്കും അഡ്രസില്ല. പലരുടെയും പിതാവിൻ്റെ പേര് asdfgh, ചില അഡ്രസിൽ നൂറ് കണക്കിന് വോട്ടർമാർ, ഈ വോട്ടർമാരെ ഒന്നും അന്വേഷിച്ചപ്പോൾ കണ്ടെത്താൻ ആയില്ല എന്നതെല്ലാം ഉളള ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ഡാറ്റ സഹിതം കണ്ടെത്തിയത്.
ഒരു മണ്ഡലത്തിലെ ഇലക്ഷൻ ഫലം നൈസായി മോഷ്ടിച്ചു കൊണ്ട് പോയതിൻ്റെ നേർചിത്രം ആണ് രാഹുൽ രാജ്യത്തിന് കാണിച്ച് തന്നത്. ബംഗളൂരു സെൻട്രൽ ലോക്സഭ മണ്ഡലത്തിൽ BJP യുടെ പി സി മോഹൻ വിജയിച്ചത് അട്ടിമറിയിലൂടെ ആണ് എന്ന് രാഹുൽ തെളിയിച്ചു.
മഹേദേവ് പുര എന്ന ഒരൊറ്റ മണ്ഡലത്തിലെ മാത്രം കണക്കുകൾ;
ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ -11965
വ്യാജ അഡ്രസ്സിലെ വ്യാജ വോട്ടർമാർ – 40009
ബിയർപാർലർ അടക്കമുള്ള ഒറ്റമുറികളിൽ ചേർക്കപ്പെട്ട വ്യാജ വോട്ടർമാർ – 10452
ഫോട്ടോ ഇല്ലാത്ത വോട്ടർമാർ – 4132
ഫോം 6 വഴി വന്ന വ്യാജ വോട്ടർമാർ – 33692
ആകെ വ്യാജ വോട്ടുകൾ – 100250
ലളിതമായി രാഹുൽ കാര്യങ്ങൾ പറഞ്ഞ് അവതരിപ്പിച്ചെങ്കിലും അതിനു പിന്നിലുള്ള പരിശ്രമം എത്ര കഠിനമായിരുന്നു എന്ന് മനസ്സിലാകും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നു വോട്ട് മോഷണത്തിന് കൃത്യമായ തെളിവ് രാഹുൽഗാന്ധി അവതരിപ്പിച്ചിരിക്കുന്നു.

ഒറ്റ സോ കോൾഡ് ദേശീയ ഹിന്ദി-ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് ഇതൊരു വാർത്തയല്ല. അവരാരും രാഹുലിന്റെ വാർത്താസമ്മേളനം ലൈവ് കൊടുത്തതുമില്ല.
33000 വോട്ടിൽ താഴെ ഭൂരിപക്ഷമുള്ള 25 സീറ്റുകളിൽ അട്ടിമറി നടത്തിയാൽ BJP ക്ക് കേന്ദ്ര സർക്കാർ ഭരണം കൈപ്പിടിയിൽ ഒതുക്കാമെന്ന് രാഹുൽ കാര്യകാരണസഹിതം വിശദീകരിച്ചു.
ഈ സാഹചര്യത്തെ ഇന്ത്യയും പ്രതിപക്ഷവും എങ്ങനെ അതിജീവിക്കും എന്നതാണ് ഇനി അറിയേണ്ടത്. ഇതിനൊരു പരിഹാരം ഉണ്ടോ എന്ന് ചോദിച്ചാൽ കോൺഗ്രസ് താഴെത്തട്ടിൽ അതിൻറെ സംഘടനാ സംവിധാനത്തെ കരുത്തുറ്റതാക്കുകയും, വോട്ടർ പട്ടിക കൃത്യമായി പരിശോധിക്കുവാനും അവർ തന്നെയാണ് വോട്ട് ചെയ്യുന്നത് എന്ന് ഉറപ്പിക്കാനും കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചു വരുന്ന തരത്തിലുള്ള ഇടപെടൽ നടത്തുകയും ചെയ്താൽ ചിലപ്പോൾ പിടിച്ചു നിൽക്കാൻ പറ്റിയേക്കും.
രാഹുൽ ഗാന്ധി ഇപ്പോൾ രാജ്യത്തിന് മുമ്പിൽ പറഞ്ഞ കാര്യങ്ങൾ പലരും നേരത്തെ പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. ആ കാര്യങ്ങൾക്ക് കൃത്യമായ തെളിവുകൾ ശേഖരിച്ച് എങ്ങനെയാണ് ഇന്ത്യയിൽ തെരെഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നത് എന്ന് കൃത്യമായി വിവരിച്ചിരിക്കുന്നു രാഹുൽ ഗാന്ധി.
മോദി സർക്കാർ നിയമപരമായി നിലനിൽക്കുന്ന സർക്കാരല്ല അതൊരു വ്യാജ സർക്കാരാണ് എന്ന് രാജ്യത്തിന് മുന്നിൽ വ്യക്തമാക്കിയിരിക്കുന്നു.
മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ടുകൾ എണ്ണിയിരിക്കുന്നു. 5 മണിക്ക് ശേഷം കനത്ത പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകളുടെ സിസിടിവി ചോദിച്ചപ്പോൾ അത് നഷ്ടപ്പെട്ടുപോയി എന്ന് ഇലക്ഷൻ കമ്മീഷൻ പറയുന്നു.
വോട്ടേഴ്‌സ് ലിസ്റ്റിലെ അട്ടിമറി രാഹുൽ ഗാന്ധി അക്കമിട്ട് വിവരിക്കുന്നുണ്ട്. ഒരാൾക്ക് താമസിക്കാൻ സൗകര്യമുള്ള മുറിയിൽ 50 വോട്ടർമാർ! ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ നിരവധി.
രാജ്യത്തിൻറെ തെരഞ്ഞെടുപ്പ് സംവിധാനം ബിജെപി തകർത്തിരുന്നു എന്ന് രാഹുൽ ഗാന്ധി ഏതൊരാൾക്കും മനസിലാകുന്ന വിധം തെളിവുകൾ സഹിതം രാജ്യത്തോട് പറഞ്ഞിരിക്കുന്നു. ഇലക്ഷൻ കമ്മീഷന് ഒരു വിധത്തിലും നിഷേധിക്കാൻ കഴിയില്ല, അവർ മൗനം പാലിക്കുകയാണ്.
കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നത് തട്ടിപ്പ് നടത്തിയാണ്, മഹാരാഷ്ട്രയിലും ഹരിയാനയിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ഈ സർക്കാരുകൾക്ക് ഭരണഘടനാപരമായി തുടരാൻ അവകാശമില്ല എന്ന് വ്യക്തമാണ്, പ്രതിപക്ഷം ഇനി എന്ത് നിലപാടാണ് സ്വീകരിക്കുക?
ഒരു പത്രസമ്മേളനം നടത്തി രാജ്യത്തോട് സംസാരിച്ച് ഉത്തരവാദിത്തം അവസാനിപ്പിക്കാനാണോ കോൺഗ്രസ്സും പ്രതിപക്ഷവും ഉദ്ദേശിക്കുന്നത്? സത്യസന്ധമായി തെരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അത് അട്ടിമറിക്കപ്പെട്ടു എന്ന് കൃത്യമായി മനസ്സിലായ സ്ഥിതിക്ക് ഇനി എന്ത് ചെയ്യും? തട്ടിപ്പ് തെരഞ്ഞെടുപ്പിന് വീണ്ടും തലവെക്കുമോ? അതോ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് തെരുവിൽ ഇറങ്ങുമോ?
തെരെഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ട സാങ്കല്പീക ജനാധിപത്യ രാജ്യത്തെ പൗരന്മാരാണ് നമ്മൾ, നമ്മളിനി എന്ത് ചെയ്യും?
Credits: Sulaiman Vp, Abid Adivaram & other posts.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS