ചരിത്രത്തിൽ അറിയപ്പെട്ട പല ഫാസിസ്റ്റുകളും നാസ്തികർ ആയിരുന്ന എന്ന ഒരു നഗ്നസത്യത്തിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് കേരളത്തിലെ നാസ്തികരിലെ പ്രമുഖനായ സി. രവിചന്ദ്രന്റെ സ്വതന്ത്രചിന്തകൾ എന്ന ലേബലിൽ കടത്തികൂട്ടുന്ന ഫാസിസ്റ്റ് അജണ്ടകളെ വിലയിരുത്തുന്നത്.
ഹിറ്റ്ലർ മുതൽ ഗോഡ്‌സെ വരെയുള്ളവർ ഈ ഗണത്തിൽ തന്നെയാണ് പെടുന്നത്. ഫാസിസത്തിന്റെ മൂര്‍ത്തിയായ ഹിറ്റ്‍ലര്‍ ഒരു നിരീശ്വരവാദിയായിരുന്നു. അദ്ദേഹം ജൂതന്മാരെ ഇല്ലാതെയാക്കിയതിന് ശേഷം ക്രിസ്ത്യാനികളെ ഇല്ലാതെയാക്കണം എന്നും പ്രഖ്യാപിച്ചിരുന്നു.
“I can’t at present give them the answer they’ve been asking for,” Hitler said.
“The time will come when I’ll settle my account with them.
They’ll hear from me all right.” But first, we had to finish off the Jews.
ഇന്ത്യന്‍ ഫാസിസത്തിന്‍റെ വിഗ്രഹമായ ഗോഡ്‍സെ ദൈവങ്ങളിൽ വിശ്വസിക്കാത്ത മാംസം (ബീഫ്) യഥേഷ്‌ടം കഴിക്കുന്ന വ്യക്തിയായിരുന്നു. ആര്‍.എസ്.എസ്സിന് തുടക്കത്തിൽ ഗോഡ്‌സെയുമായി ഉണ്ടായിരുന്നു വിയോജിപ്പ് തന്നെ ഈ നാസ്തികതയായിരുന്നു. എന്നാൽ മുസ്ലിം വിരോധത്തിലും ഹിന്ദു രാഷ്ട്രീ നിലപാടുകളിൽ അവർ ഒരുമിച്ചു നിന്ന്.
ഇറ്റലിയിൽ മുസോളിനി ഫാസിസ്റ്റ് ഭരണകൂടത്തിന് ആശയ തലത്തിൽ പിന്തുണച്ചിരുന്നത് ഇത്തരം സ്വതന്ത്ര ചിന്തകർ തന്നെയായിരുന്നു. വിൽഫ്രെഡോ പാരേറ്റോ മുതൽ ജിയോവന്നി ജെന്‍റിലെ വരെയുള്ളവർ ഫാസിസ്റ്റ് നയങ്ങൾക്ക് വേണ്ടി ആകർഷകമായ അക്കാഡമിക് സിദ്ധാന്തങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു ഇത്തരം ബുദ്ധിജീവികളുടെ കർത്തവ്യം.
വിൽഫ്രെഡോ പാരേറ്റോ ഒരു ഏകോണോമിസ്റ്റ് ആയിരുന്നു, അതിലേറെ അദ്ദേഹം ഒരു അറിയപ്പെട്ട മത വിമര്‍ശകനും നാസ്തികനും ആയിരുന്നു. വോൾട്ടയറുമായി താരതമ്യം ചെയ്തിരുന്ന ആൾ ആയിരുന്നു, അത്രക്ക് നാസ്തികരിൽ പ്രശസ്തനായിരുന്നു. കൂടാതെ മുസോളിനിയുടെ എല്ലാ മനുഷ്യത്വ വിരുദ്ധ നിലപാടുകളെ ത്വത്തികമായി അവതരിപ്പിക്കുന്ന പണി ഭംഗിയായി എടുത്തിരുന്നത് ഇതേ പാരേറ്റോ ആയിരുന്നു.
വിൽഫ്രെഡോ പാരേറ്റോയെ ഫാസിസത്തിന്റെ കാറൽ മാക്‌സ് എന്നൊക്കെയാണ് വിശേഷിപ്പിക്കാറുള്ളത്. മുസോളിനിയുടെ ആത്മകഥയിൽ വിൽഫ്രെഡോ പാരേറ്റോയുടെ ക്ലാസ്സുകൾ കേൾക്കുന്നതിന് കുറിച്ചും എങ്ങനെ ആണ് അദ്ദേഹം അവരെ സഹായിച്ചത് എന്നൊക്കെ പറയുന്നുണ്ട്. മുസോളിനിയെ സ്വാധീനിച്ച വ്യക്തികളിൽ ഒരാൾ ആണ് വിൽഫ്രെഡോ പാരേറ്റോ.
അത് പോലെ തന്നെ മുസോളിനി കാലത്തെ മറ്റൊരു വലതുപക്ഷ നാസ്തികൻ ആയിരുന്നു ലൂയി പിരാൻഡലോ എന്ന നാടകകൃത്ത്. I am a fascist because I am an Italian എന്നു പറഞ്ഞ വ്യക്തിയാണ്. ഫാസിസ്റ്റ് ഭരണകൂടത്തോടുള്ള വിധേയത്വത്തിൽ തനിക്ക് 1934ൽ സാഹിത്യത്തിൽ ലഭിച്ച നൊബേൽ സമ്മാനം എത്യോപിയ ആക്രമിക്കുന്ന ചിലവിലേക്ക് സംഭാവന ചെയ്ത ആൾ ആണ്.
ഇതിന്‍റെ ഒക്കെ തുടർച്ച എന്ന നിലയിലാണ് കേരളത്തിലേയും ചില നാസ്തികർ/ സ്വതന്ത്രചിന്തകർ/ നിരീശ്വരവാദികൾ വലതുപക്ഷത്തിലേക്ക് (സംഘപരിവാർ ആശയങ്ങളിലേക്ക്) ചായുന്നതായ് കാണുന്നത്, പലപ്പോഴും വിൽഫ്രെഡോ പാരേറ്റോയുടെ വികലമായ ആശയങ്ങൾ അതേ പോലെ പകർത്തി പ്രചരിപ്പിക്കുന്നത് കാണാം, അതിൽ പ്രകടമായ ഭാഗം സമത്വവുമായും സംവരണവുമായും ജാതിയുമായും ബന്ധപ്പെട്ടാണ്.
കേരളത്തിലെ നാസ്തികരിൽ സംഘപരിവാർ അജണ്ടകൾ സ്വതന്ത്രചിന്തയെന്ന പേരിൽ പ്രചരിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട വ്യക്തി സി. രവിചന്ദ്രൻ ആണ്. അദ്ദേഹം സ്വതന്ത്രചിന്തരുടെ വേദിയിൽ നടത്തിയ പല പ്രഭാഷണങ്ങളിലും വ്യക്തമായി തന്നെ ജാതീയതയെ ന്യായീകരിക്കുന്നതും അസമത്വം സ്വാഭാവികമാണ് (natural) എന്നും വാദിക്കുന്നുണ്ട്.
അസമത്വം സ്വഭാവികമോ അതോ സാമൂഹികമോ?
അസമത്വം എന്നത് കൃത്യമായി സാമൂഹിക കാരണങ്ങൾ കൊണ്ട് തന്നെയാണ്. അത് കൊണ്ട് തന്നെ അത് പരിഹരിക്കപ്പെടേണ്ടത് ആണ്. എന്നാൽ വലതുപക്ഷ ആശയങ്ങൾ പിൻപറ്റുന്ന നാസ്തികർ എന്ന് അവകാശപ്പെടുന്ന രവിചന്ദ്രനെ പോലെയുള്ളവർ വാദിക്കുന്നത് “അസമത്വം സ്വാഭാവികമാണ് എന്നും അത് കൊണ്ട് അപരിഹാര്യമാണ്”, എന്നാൽ അതിൽ നിർത്താതെ രവിചന്ദ്രൻ ഒരു പടി കൂടി മുന്നോട്ട് പോയി, “അസമത്വവും ജാതീയതയും ഒരാളുടെ ചോയ്സ് ആണ് എന്നും അത് ഇല്ലാതെയാവാൻ ദളിതൻ ആണ് മാറേണ്ടത്, ബ്രാഹ്മണൻ അല്ല” എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം !!
സംഘപരിവാർ എന്താണോ ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്, അതിന് ഭൗതികമായ തിയറികൾ ഉണ്ടാക്കുന്ന പണി ആണ് രവിചന്ദ്രൻ ഇപ്പോൾ എടുക്കുന്നത്. പലപ്പോഴും സംഘികൾ പോലും പറയാൻ മടിക്കുന്ന കാര്യങ്ങൾ ആണ് രവിചന്ദ്രൻ സ്വതന്ത്രചിന്തയെന്ന പേരിൽ പ്രചരിപ്പിക്കുന്നത്.
മനുസമൃതി ആധാരമാക്കി ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രീമാണ് എന്നും അങ്ങനെ ഉള്ള ഒരു രാജ്യത്ത് മനുഷ്യർക്ക് ഇടയിൽ അസമത്വം (ജാതീയത) നിലനിൽക്കണം എന്നും സ്വപ്നം കാണുന്ന സംഘപരിവാറിന് വഴി തെളിയിക്കുകയാണ് രവിചന്ദ്രൻ. കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണം എന്ന നിർദ്ദേശം തൊട്ടുകൂടായ്മയുടെ പാരമ്പര്യത്തിലേക്ക് കൊണ്ട് കെട്ടിയ ഇന്നിന്റെ ഇന്ത്യയിൽ ആണ് നമ്മൾ ജീവിക്കുന്നത് എന്നു കൂടി ഓർമയുണ്ടാവണം.
രവിചന്ദ്രന്റെ വികലമായ വാദങ്ങളും ഉദാഹരണങ്ങളും.
അദ്ദേഹം ഒരു പ്രഭാഷണത്തിൽ അസമത്വം ഒരു സ്വഭാവികതയാണ് എന്ന് പറയുന്നത് ഇങ്ങനെയാണ്, “അതിസമ്പന്നരിലേക്ക് പണം കുമിഞ്ഞു കൂടുക എന്നത് ലോക സത്യമാണ്… പണ്ടേ ഉള്ളതാണ്… ക്യാപിറ്റലിസം കൊണ്ട് ഉണ്ടായത് അല്ല, ഏകോണോമിക്സിലെ ലോക നിയമം ആണത്. 80-20 നിയമം എന്ന് പറയുന്ന പാരേറ്റോ ഡിസ്ട്രിബ്യൂഷന്‍ എന്നാണ് അതിനെ വിളിക്കുക….”
അതിനെ വിശദീകരിച്ചു കൊണ്ട് വീണ്ടും പറയുന്നത് ഇപ്രകാരം ആണ്, “…..ലോകപ്രശസ്ത ആളുകളുടെ പുസ്തകങ്ങൾ, പാട്ടുകൾ, കഥകൾ തുടങ്ങിയവയാണ് കൂടുതൽ വിറ്റൊഴിയുക. പ്രണയം പോലും കോളേജിൽ ഒക്കെ ചിലർക്ക് മാത്രമേ ലഭിക്കുകയുള്ളൂ…”
വീണ്ടും തുടരുന്നു, “അതിസമ്പന്നർക്കും പ്രശസ്തർക്കും സമ്പത്തിന്റെയും അവസരങ്ങളുടെയും കേന്ദ്രീകരണം നടക്കും എന്നത് ലോക സത്യമാണ്…”
ഒരു സ്വതന്ത്രചിന്തകൻ, പണ്ഡിതൻ എന്നൊക്കെ അറിയപ്പെടുന്ന ഒരാളുടെ വിശദീകരണത്തിൽ തന്നെ ഒന്നിലധികം അബദ്ധങ്ങൾ ഉണ്ട് എന്ന് അടിസ്ഥാനപരമായ സാമൂഹിക ബോധനം ലഭിച്ചവർക്ക് മനസ്സിലാവും. പക്ഷെ സംഘപരിവാർ ജാതീയത നിലനിർത്താനും ബ്രഹ്മണിക്കൽ ആശയങ്ങൾ പ്രചരിപ്പിക്കാനും ഉപയോഗിക്കുന്ന അതേ വാദങ്ങൾ എടുത്ത് ഉപയോഗിക്കുന്നു എന്നതാണ് ഇതിലെ വിരോധാഭാസം.
ഇനി അദ്ദേഹം പറഞ്ഞ ആ കാരണങ്ങൾ പരിശോധിക്കാം. രവിചന്ദ്രൻ അസമത്വം സ്വാഭാവികമാണ് എന്ന് സ്ഥാപിക്കാൻ പറയുന്ന വാദങ്ങൾ വിൽഫ്രെഡോ പാരേറ്റോയുടെ കാരണങ്ങൾ തന്നെയാണ്. ആരായിരുന്നു വിൽഫ്രെഡോ പാരേറ്റോ എന്ന് ആദ്യത്തിൽ വിശദീകരിച്ചിരുന്നു. മുസോളിനിയുടെ പ്രിയപ്പെട്ട ടീച്ചറും ഫാസിസ്റ്റ് നയങ്ങളെ തത്വങ്ങളായി അവതരിപ്പിക്കുകയും അസമത്വം എന്നത് പ്രകൃതിയുടെ നിയമമാണ് എന്ന് വാദിച്ച ഒരാളുടെ ആശയങ്ങൾ യാതൊരു വ്യത്യാസവും ഇല്ലാതെ അവതരിപ്പികയാണ് രവിചന്ദ്രൻ.
സ്വതന്ത്രചിന്തയെന്ന ലേബലിൽ ശുദ്ധ ഫാസിസം വിളമ്പുന്ന രവിചന്ദ്രൻ പക്ഷെ ഇന്ന് സ്വതന്ത്ര ചിന്തകരുടെ അറിയപ്പെട്ട ദൈവമാണ്. വിമർശങ്ങളോട് അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന ഒരു ഫാൻസ് കൂട്ടത്തെ കൂടി ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നത് രവിചന്ദ്രൻ ആശയപരമായും പ്രവർത്തിപരമായും വലതുപക്ഷത്ത് ഉറച്ചു നിൽക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ്.
ഇനി രവിചന്ദ്രൻ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ച ആശയങ്ങളിലെ പൊള്ളത്തരങ്ങൾ പരിശോധിച്ചാൽ ആ സംഘപരിവാർ ക്രമം കൃത്യമായി കാണാം. പാരേറ്റോ ഡിസ്ട്രിബ്യൂഷന്‍ എന്നതോ 80-20 നിയമം എന്നതോ യഥാർത്ഥത്തിൽ പാരേറ്റോ വിഭാവനം ചെയ്തിട്ടില്ല, അദ്ദേഹം ഈ അസമത്വം ഒരു പ്രകൃതി നിയമമാണ് എന്നും അതിന് പല കാരണങ്ങൾ ഉണ്ട് എന്നും മാത്രമാണ് പറഞ്ഞത്. ആത്യന്തികമായി ഒരു സവർണ/എലീറ്റ് ആശയം ആണ് അദ്ദേഹം പറഞ്ഞത്. കൂടുതൽ സമ്പത്ത് ഉള്ളവർക്ക് കൂടുതൽ നന്മ എന്ന ആശയം.
പക്ഷെ 1941ൽ ജോസഫ് ജുറാൻ എന്ന അമേരിക്കകാരൻ ആണ് 80-20 നിയമം കൊണ്ടുവരുന്നത്. അതിന് ഒരു സ്വീകാര്യത കിട്ടാൻ അത് പാരേറ്റോയുമായി ബന്ധപ്പെടുത്തിയതാണ്. അതുപ്രകാരം അന്നത്തെ ഇറ്റലിയിൽ 80% അധികം ഭൂമി ചുരുക്കം ചില ആളുകളുടെ കയ്യിൽ ആണ് എന്ന യാഥാർഥ്യത്തെ സാധൂകരിക്കാൻ വേണ്ടിയാണ് ഇത്തരം അസമത്വം സ്വാഭാവികമാണ് എന്നും പ്രകൃതി നിയമമാണ് എന്നും പാരേറ്റോ പറഞ്ഞത്. അത് സ്റ്റൻഡേർഡ് എകണോമിക്ദിലെ ഒരു അംഗീകരിക്കപ്പെട്ട ഒരു നിയമം പോലുമല്ല.
RSS-സവർക്കർ-രവിചന്ദ്രൻ
ഇത് തന്നെയാണ് സംഘപരിവാറും ചെയ്യുന്നത്. സവർക്കർ ഹിന്ദു രാഷ്ട്രം എന്ന ആശയം വിഭാവനം ചെയ്യാൻ ഉണ്ടായ കാരണം തന്നെ ആ എലീറ്റ് കോണ്‍സപ്റ്റ് ആണ്. ഹിന്ദുക്കൾ (അതും എല്ലാവരും ഇല്ല, ബ്രഹ്മണിക്കൽ ഹിന്ദുത്വം മാത്രമാണ് സവർക്കരുടെ ഹിന്ദുക്കൾ) എന്നത് ഉന്നതർ ആണ് എന്നും അത് കൊണ്ട് അവർക്ക് പ്രത്യേക രാജ്യം വേണമെന്ന് പറയുമ്പോൾ അതിന് ഉപോൽബലകമായി എന്ത് കൊണ്ട് ഹിന്ദുക്കൾ ശ്രേഷ്ഠർ ആയി എന്നതിന് മനുസമൃതിയും ജാതിയുടെ സ്വഭാവികതയും ഒക്കെ കൂട്ടുപിടിക്കുന്നുണ്ട്. അത് കോണ്ട് മുസ്‌ലിംകൾ അടക്കം ഉള്ളവർ വേറെ രാജ്യത്തേക്ക് പോവണം എന്നതിന്റെ കാരണം തന്നെ ഈ അസമത്വം സ്വാഭാവികമാണ് എന്ന തത്വത്തിനെ കൂട്ട് പിടിച്ചാണ്.
എന്നാൽ ഇന്ന് RSS പോലും പ്രത്യക്ഷത്തിൽ പറയാത്ത സംഘപരിവാർ അജണ്ടകൾ ആണ് രവിചന്ദ്രൻ സ്വതന്ത്രചിന്തകൾ എന്ന പേരിൽ ഇറക്കുമതി ചെയ്യുന്നത്, അത് പോലെ തന്നെ രവിചന്ദ്രൻ കാര്യമായി ആശയങ്ങൾ കടമെടുത്തിട്ടുള്ളത് കനേഡിയൻ ‘സെല്‍ഫ് ഹെല്‍പ്’ ഗുരു എന്നൊക്കെ അറിയപ്പെടുന്ന ജോർദാൻ ബി പീറ്റെഴ്‌സണിൽ നിന്നാണ്. കേരളത്തിലെ വലിയൊരു വിഭാഗം സ്വതന്ത്രചിന്തകർ ഇയാളുടെ ആശയങ്ങളിൽ സ്വാധീനത്തിൽ പെട്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചില വാദങ്ങൾ അറിഞ്ഞാൽ തന്നെ ഇത്തരം ആളുകളുടെ അജണ്ടകൾ വ്യക്തമാവും. സ്ത്രീകൾ കാലങ്ങളായി അടിച്ചമർത്തപ്പെട്ടവർ ആണ് എന്നത് ഒരു തെറ്റായ ധാരണ ആണ് എന്നും ഇസ്ലാമോഫോബിയ എന്നത് ഭീരുക്കൾ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ കണ്ടുപിടിച്ചത് ആണ് എന്നും വൈറ്റ് പ്രിവിലേജ് എന്നത് ഒരു മാർക്സിയൻ നുണയാണ് എന്നൊക്കെയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട അവകാശവാദങ്ങൾ.
നമ്മൾക്കും ഇവിടെയുണ്ട് ഇത് പോലെ കുറെ ‘കപട ഗുരുക്കളും’ സ്വാമിമാരും ആത്മീയ നേതാകൻമ്മാരും. ഫാസിസ്റ്റുകളും സംഘപരിവാറും എല്ലാ കാലത്തും ഇത്തരം വ്യാജ ആത്മീയ ഗുരുക്കന്മാരുടെ സഹായങ്ങൾ സ്വീകരിക്കാറുണ്ട്. സദ്ഗുരു, രവിശങ്കർ, രാംദേവ് എന്നിങ്ങനെയുള്ള ആളുകളെ എങ്ങനെ ആണ് സംഘപരിവാർ അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ ഉപയോഗിക്കുന്നത് എന്ന് എല്ലാവർക്കും ബോധ്യമുള്ളതാണ്.
അതേ സംഘപരിവാർ ശൈലിയാണ് രവിചന്ദ്രനും സാമൂഹിക അസമത്വത്തെ ന്യായീകരിക്കാൻ ഉപയോഗിക്കുന്നത്. അദ്ദേഹം ഒരു വീഡിയോയിൽ അസമത്വം പ്രകൃതി നിയമമാണ് എന്ന് സ്ഥാപിക്കാൻ തെളിവായി രക്തം അപകേന്ദ്രം (centrifuge) നടത്തിയാൽ മൂന്ന് ഭാഗങ്ങളായി കാണാമെന്നും മുകളിൽ 55% പ്ലാസ്മയും (plasma), താഴെ 45% erythrocytes ഉം നടുവിൽ ഒരു ശതമാനത്തിന് താഴെ leukocytes & platelets ആയിട്ടാണ് ഉണ്ടാവുക. ഈ ഒരു കോമ്പിനേഷൻ മാറ്റാൻ സാധിക്കാത്തത് പോലെ എല്ലാത്തിന്റെയും സഹജമായ സ്വഭാവങ്ങളെ (natural equilibrium) upset ചെയ്യാൻ കഴിയില്ല എന്നും ഇനി അങ്ങനെ ആവണമെങ്കിൽ ഫോഴ്സ് (force) ഉപയോഗിക്കണം എന്നും രവിചന്ദ്രൻ പറയുന്നുണ്ട്.
അടിസ്ഥാന സൈദ്ധാന്തിക തത്വങ്ങൾ അട്ടിമറിക്കുന്നു
ഇവിടെ രവിചന്ദ്രന് അടിസ്ഥാനപരമായ സൈദ്ധാന്തിക വേര്‍ത്തിരിവ് (theoretical distinction) മനസിലായിട്ടില്ല എന്ന് വ്യക്തമാണ്. മനുഷ്യർക്ക് ഇടയിലുള്ള അസമത്വം സാമൂഹിക മണ്ഡലത്തിൽ (domain of society) ആണ് എന്നും അദ്ദേഹം ഉദാഹരണമായി പറഞ്ഞ കാര്യങ്ങൾ പ്രകൃതി മണ്ഡലത്തിൽ (domain of nature) ഉള്ളത് ആണ് എന്നുമുള്ള അടിസ്ഥാന തത്വം അദ്ദേഹം ബോധപൂർവം വിട്ടുകളഞ്ഞു.
അതിൽ നിന്ന് കൃത്യമായി മനസിലാവും മനുഷ്യർ തമ്മിലുള്ള അസമത്വത്തിന് കാരണങ്ങളിൽ ഓരോരുത്തരുടെയും സാമൂഹിക അവസ്ഥകളും, തിരഞ്ഞെടുക്കലും (choice), മുൻഗണനാ ക്രമവും എല്ലാം അനുസരിച്ച് ആയിരിക്കും. പ്രകൃതി മണ്ഡലത്തിൽ അത്തരത്തിലുള്ള യാതൊരു അവസ്ഥകൾക്കും സ്വാധീനമില്ലയെന്നത് വ്യക്തവുമാണ്. സാമൂഹിക മണ്ഡലത്തിൽ മാറ്റങ്ങളില്ലാത്ത അവസ്ഥ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ മനുഷ്യർക്കിടയിലെ അസമത്വം പരിഹരിക്കാൻ കഴിയുന്നതുമാണ്.
ഈ ഒരു അടിസ്ഥാന തത്വത്തെ അപ്പാടെ റദ്ദ് ചെയ്താണ് രവിചന്ദ്രൻ അദ്ദേഹത്തിന്റെ തിയറി അവതരിപ്പിക്കുന്നത്. അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല, അസമത്വത്തെ തകർക്കാൻ ശ്രമിക്കുന്നത് സ്വാഭാവിക തിരഞ്ഞെടുപ്പിനെ (natural selection) തടസ്സപ്പെടുത്തും എന്ന ജോർദാൻ ബി പീറ്റേഴ്സന്റെ വികലമായ ആശയങ്ങൾ അതേ പോലെ പകർത്തി എഴുതിയപ്പോൾ ഈ അടിസ്ഥാന തത്വങ്ങൾ വിട്ടുകളഞ്ഞു.
2nd Part: സി. രവിചന്ദ്രൻ; മാനവികത നഷ്ടപ്പെട്ട നാസ്തികരുടെ മുഖം
ഇനി അതിലേറെ രസകരം എന്നത്, സ്വാഭാവിക തിരഞ്ഞെടുപ്പിനെ (natural selection) നെ വിഘ്‌നപ്പെടുത്തരുത് എന്ന് ഇപ്പോൾ പറയുന്ന അതേ രവിചന്ദ്രൻ തന്നെയായിരുന്നു ഡാർവിന്റെ പരിണാമ സിദ്ധാന്തം നാട് നീളെ പ്രസംഗിച്ചു നടന്നിരുന്നത്. ഒരേ സമയം ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ കുറിച്ച് വാചലനാവുന്ന ആൾ, സാമൂഹിക തലത്തിൽ വരുമ്പോൾ പരിണാമങ്ങൾ സ്വാഭാവിക തിരഞ്ഞെടുപ്പിന് (natural selection) എതിരാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു.
((തുടരും))
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
തലയിക് വെളിവില്ലാത്ത ഏതു വണം ആണ് ഇത് എഴുതിയിരിക്കുന്നത്
സ്വതന്ത്ര ചിന്ത പ്രചരിക്കുന്നതിനെ ഈ ലേഘകൻ ഭയെടു ന്നുവോ ?
രവിചന്ദ്രന്റെ ആനയും ഉറുമ്പും എന്ന പ്രസന്റേഷൻ പക്ഷം പിടിക്കാതെ ശ്രവിക്കാൻ താങ്കൾ ശ്രമിക്കണം എന്നു കൂടി അഭ്യർത്ഥിക്കുന്നു. അപ്പോൾ RC പറയാത്ത കാര്യമാണ് നിങ്ങൾ വളച്ചൊടിച്ച് പറയുന്നത് എന്ന് താങ്കൾക്ക് ബോധ്യമാവും.
വെറുതെ എതിരാളിയുടെ ആശയം വികലം, വികലം എന്നു പറയുന്നതിനു പകരം എന്തു കൊണ്ട് വികലം എന്നു യുക്തിസഹമായി പറയാൻ പറ്റാത്ത വർ എഴുതാൻ വരുന്നത് എന്തിനാണ്. Pure waste.
ഈ ലേഖനത്തില്‍ വിട്ട് പോയതൊന്നുണ്ട്…
രവിചന്ദ്രന്‍ സാറിന് മതപരമായോ ശാസ്ത്രപരമായോ തെളിവുകള്‍ നിരത്തിയാല്‍ അത് അദ്ദേഹത്തിന്‍റെ വാതവുമായി ഒത്ത് പോയില്ലെങ്കില്‍ അത് ലോജിക്കല്ല,ആ പറഞ്ഞതിന് അടിസ്ഥാനമില്ല എന്ന് പറഞ്ഞ് തള്ളികളയുകയാണ് സ്ഥിരം ഏര്‍പ്പാട്. എന്ത്കൊണ്ട് അത് തള്ളികളയുന്നു എന്നോ എന്ത്കൊണ്ട് ചോദ്യകര്‍ത്താവ് കൊണ്ട് വന്ന തെളിവുകളെ നിരാകരിക്കുന്നു എന്ന് ഖണ്ഡിക്കുവാന്‍ അദ്ദേഹത്തിനാകുന്നില്ല എന്നത് അദ്ദേഹത്തിന്‍റെ വലിയൊരു പരാജയമാണ്.
ചുരുക്കത്തില്‍ അങ്ങേരൊരു വന്‍ ”ദുന്തമാണ്”
എന്നര്‍ത്ഥം.
സവർക്കർ ബ്രാഹ്മണരുടെ ഹിന്ദു രാജ്യം എന്ന് പറയുന്നത് എവിടെ ആണെന്ന് പറയാമോ?
വസ്തുതകൾ ഒറ്റ വായനയിൽ ആരും അന്വേഷിക്കാൻ പോകില്ല എന്ന ഒരു മനശ്ശാസ്ത്രമുണ്ട് അത് ദുരുപയോഗം ചെയ്യാൻ എളുപ്പവുമാണ് ! നിങ്ങൾ ചെയ്യുന്നതും അതുതന്നെ!
സി രവിചന്ദ്രൻ സർ നാസ്തികരുടെയോ സ്വാതന്ത്രചിന്തകരുടെയോ ദൈവം ഒന്നുമല്ല,സ്വതന്ത്ര ചിന്ത ഓരോരുത്തർക്കും വേണ്ടതാണ് രവിചന്ദ്രൻ സർ നു തെറ്റിയാൽ അദ്ദേഹത്തിന് തിരുത്താം,അല്ലെങ്കിൽ പോവാം….ഒന്നോ രണ്ടോ തെറ്റുകൾ എടുത്ത് കാട്ടിയിട്ട് അദ്ദേഹത്തെ സവർക്കരുമായിട്ടൊക്കെ താരതമ്യം ചെയ്യുന്നത് മാനസിക വൈകല്യത്തിനു തുല്യമാണ്.
മുകളിലെ ചില കമന്റുകള്‍ “വിമർശങ്ങളോട് അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന ഒരു ഫാൻസ് കൂട്ടത്തെ കൂടി ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നത് രവിചന്ദ്രൻ ആശയപരമായും പ്രവർത്തിപരമായും വലതുപക്ഷത്ത് ഉറച്ചു നിൽക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ്” എന്ന ഭാഗം ശരിവെക്കുന്നു.
True
രവിചന്ദ്രൻ പറഞ്ഞ അസമത്വവും ജാതി വ്യവസ്ഥയിലെ അസമത്വവും രണ്ടാണ്. ഒരു ക്ലാസ്സ്‌ലിലെ പഠിക്കാൻ ഏറ്റവും സമാർത്ഥനായ വിദ്യാർത്ഥിക്ക് ആയിരുക്കും എല്ലാ പരീക്ഷകളിലും ഏറ്റവും അധികം മാർക്ക് കിട്ടുന്നത്. അതു അസമത്വം ആണ് എന്ന് നിങ്ങൾ പറയുമോ ? ഓരോ മനുഷ്യനും വ്യത്യസ്തനാണ് അതുപോലെ ഓരോരുത്തരുടെയും കഴിവുകൾ വ്യത്യസ്തമാണ്. ഏർപ്പെടുന്ന മേഖലയിൽ ഏറ്റവും മികച്ച കഴിവുള്ളവ ഏറ്റവും മികച്ച വിജയം കൈവരിക്കും. സ്വാഭാവികമായി അവർക്ക് സമ്പത്തും കൂടുതൽ ആയിരിക്കും. ഇതു സാമ്പത്തിക അസമത്വം സൃഷ്ടിക്കും പക്ഷെ അത് ജാതീയമായ അസമത്വം അല്ല..ഇത്തരം സാമ്പത്തിക അസമത്വങ്ങൾ സ്വാഭാവികം ആണ് എന്നാണ് രവിചന്ദ്രൻ പറഞ്ഞതു. അതു 100% ശരിയാണ്.
Rc പറയാത്ത കാര്യങ്ങൾ പറയുന്നു, അദ്ദേഹം ഉദ്ദേശിച്ച അസമത്വം ഇവിടെ പറഞ്ഞത് ഒന്നുമല്ല, അദ്ദേഹത്തിന്റെ സങ്കി ബന്ധം തെളിയിക്കാൻ കഴിയുമോ? എന്നിങ്ങനെ RC യെ പിന്തുണച്ച കമന്റ് ഇടുന്നവർ അറിയണം.
നിക്ഷ്പക്ഷമായും യുക്തിസഹമായും മാത്രമേ നിലപട് എടുക്കൂ എന്ന് പറയുന്ന വലിയ ഒരു കൂട്ടർ ഇന്ന് ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കൃത്യമായി ശ്രവിക്കുന്നു, അത് അവരുടെ നിലപാടിനെ സ്വാധീനിക്കുന്നു.
അപ്പോൾ Rc യുടെ പ്രഭാഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സങ്കി ആശയങ്ങളെ തുറന്ന് എഴുതൽ അത്യാവശ്യമാണ്,
“വിചാരിക്കാതെ വിഷം തെളിച്ചാലും ആപത്തുതന്നെ”
പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ.ആകയാൽ ഈ എഴുത്തിന്ന് പ്രാധാന്യം ഏറെയാണ്, ഇതൊരു മുന്നറിയിപ്പാണ്
യുക്തിവാദികളുടെ ആൾദൈവത്തെ വിമർശിച്ചാൽ അത് അവർ വളർത്തിയെടുത്ത ഫാൻസിനു സഹിക്കാനാവില്ല എന്ന് മുകളിലെ ചില കമെന്റുകൾ തന്നെ തെളിക്കുന്നു.യുക്തി ബോധത്തെ കുറിച് വാചാലരാവുന്ന നാസ്തികരുടെ വിമര്ശങ്ങളോടുള്ള അസഹിഷ്ണുത കാണുമ്പോൾ സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാൻ?
Natural selection മനുഷ്യ രുടെ ഇടയിൽ ഉണ്ടാകാൻ സാധ്യതയില്ല അതിനെ തടയുകയോ മനുഷ്യന്റെ കൈ കടത്തലോടു കൂടിയ പരിണാമങ്ങളെ ഇനി ഉണ്ടാകാൻ സാദ്ധ്യതയുള്ളൂ