ഓരോ താരത്തിനും 60 ലക്ഷം രൂപയുടെ റോള്‍സ് റോയ്‌സ്; അര്‍ജന്റീനയെ അട്ടിമറിച്ച ടീമിന് സൗദി രാജകുമാരന്റെ സമ്മാനം
ഫിഫ ലോകകപ്പില്‍ കരുത്തരായ അര്‍ജന്റീനയെ 1-2ന് തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ സൗദി അറേബ്യന്‍ ടീമംഗങ്ങളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങള്‍. ടീമംഗങ്ങള്‍ ഓരോരുത്തര്‍ക്കും റോള്‍സ് റോയ്‌സ് ഫാന്റം കാര്‍ സമ്മാനമായി നല്‍കുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറില്‍ നിന്ന് തിരിച്ചെത്തുന്ന ടീമംഗങ്ങള്‍ക്ക് സമ്മാനം കൈമാറുമെന്നാണ് റിപോര്‍ട്ട്.
ലോകറാങ്കിങ്ങില്‍ അര്‍ജന്റീനയേക്കാള്‍ 48 സ്ഥാനം പിന്നിലുള്ള സൗദി അറേബ്യയുടെ ലോകകപ്പിലെ വിജയം കാല്‍പന്ത് ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. കളി ജയിച്ചതിന്റെ പിറ്റേദിവസം ദേശീയ അവധി നല്‍കിയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിജയം ആഘോഷിച്ചത്. ഇതിനു പുറമേ നിരവധി സമ്മാനങ്ങളാണ് സൗദി ടീമിനെ കാത്തിരിക്കുന്നത്.
അര്‍ജന്റീനയുമായുള്ള മല്‍സരത്തിനിടെ സ്വന്തം ടീമിന്റെ ഗോളിയുമായി കൂട്ടിയിടിച്ച് സൗദിതാരം യാസര്‍ അല്‍ ഷഹ്‌റാനിയുടെ താടിയെല്ലും മുഖത്തെ എല്ലും പൊട്ടിയിരുന്നു. ഗുരുതരപരിക്കേറ്റ ഷഹ്‌റാനിയെ ചാര്‍ട്ടേഡ് വിമാനത്തില്‍ ജര്‍മനിയില്‍ എത്തിച്ചു ചികില്‍സ നല്‍കാന്‍ കിരീടാവകാശി അനുമതി നല്‍കിയിരുന്നു.
1994 ലോകകപ്പില്‍ ബെല്‍ജിയത്തിന്എതിരെ അത്ഭുത ഗോള്‍ നേടിയ സെയിദ് അല്‍
ഓവൈറാന് സൗദി രാജാവ് റോൾസ് റോയ്സ് കാർ സമ്മാനിച്ചിരുന്നു. ഇതോടെ
അര്‍ജന്റീനയെ തോല്‍പ്പിച്ച സൗദി സംഘത്തേയും കാത്തിരിക്കുന്ന സമ്മാനം ഇതാണോ എന്ന ചോദ്യം ശക്തമായിരുന്നു.
ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍ എന്ന ടാഗ്ലൈനോടെയാണ് അര്‍ജന്റീന ഖത്തറിലേക്ക്
വന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദിയെ നേരിടാന്‍ പോകുമ്പോള്‍
അര്‍ജന്റീനയേക്കാള്‍ റാങ്കിങ്ങില്‍ 48 സ്ഥാനം പിന്നില്‍ നില്‍ക്കുന്ന രാജ്യം മെസിക്കും
സംഘര്‍ക്കും ഇതു പോലൊരു പ്രഹരം ഏല്‍പ്പിക്കും എന്ന് അരും കരുതിയില്ല.
എന്നാല്‍ ഏഷ്യന്‍ കരുത്ത് കാണിച്ച് അര്‍ജന്റീനയെ ഖത്തര്‍ 2-1ന് വീഴ്ത്തി. അര്‍ജന്റീനക്കെതിരായ ജയത്തോടെ ഗ്രൂപ്പ് സിയില്‍ മൂന്ന് പോയൻ്റോടെ ഒന്നാമതാണ് സൗദി.
ഇന്ന് പോളണ്ടിനെതിരെയാണ് സൗദി ഇറങ്ങുന്നത്. ഇനിയുള്ള രണ്ട് മത്സരങ്ങളിലൊന്നില്‍ പോളണ്ടിനേയോ മെക്സിക്കോയേയോ വീഴ്ത്തിയാല്‍ സൗദിക്ക് പ്രീ ക്വാര്‍ട്ടര്‍ എന്ന സ്വപ്ന നേട്ടത്തിലേക്ക് എത്താം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS