India

ആനയുടെ ദാരുണാന്ത്യം; വർഗീയ വിഷം ചീറ്റി സംഘപരിവാർ ദേശീയ നേതാക്കൾ

ഭാരതീയ ജനത പാർട്ടിയുടെ എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ മേനകാ ഗാന്ധി അതീവ ദാരുണമായ ഒരു സംഭവത്തിന്റെ വെളിച്ചത്തിൽ വർഗീയ ലക്ഷ്യത്തോടെ ബോധപ്പൂർവം ദേശീയ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നുണകൾ പരത്തുകയാണ്. കേരളത്തിനെതിരെയും പ്രത്യേകിച്ചു മലപ്പുറം ജില്ലയ്ക്കെതിരെയും വിദ്വേഷ പ്രസ്താവന നടത്തുകയാണ്.

സ്ഫോടകവസ്തു നിറഞ്ഞ പൈനാപ്പിൾ കഴിച്ച് ആന ചെരിഞ്ഞ സംഭവം നടക്കുന്നത് ബിജെപിയുടെ പ്രചരണം പോലെ മലപ്പുറം ജില്ലയിൽ അല്ല മറിച്ചു പാലക്കാട് ജില്ലയിലാണ്.

ഇനി കേരളത്തിൽ ഓരോ മൂന്ന് ദിവസവും ഒരു ആന അതായത് ഒരു വർഷം 121 ആനകൾ കൊല്ലപ്പെട്ടുവെന്നു മേനക ഗാന്ധി പറയുന്നു. സത്യത്തിൽ മോദി സർക്കാരിന്റെ തന്നെ വനം പരിസ്ഥിതി മന്ത്രാലയം രാജ്യസഭയിൽ നൽകിയ രേഖ അനുസരിച്ചു 2016 മുതൽ ഇങ്ങോട്ടുള്ള നാലുകൊല്ലത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ മൊത്തത്തിൽ 510 ആനകളും കേരളത്തിൽ 42 ആനകളും മാത്രേ കൊല്ലപ്പെട്ടിട്ടുള്ളൂ.

അതിൽ തന്നെ ട്രെയിനിടിച്ചും, കറന്റു കമ്പിയിൽ തട്ടിയുമെല്ലാം മരിച്ച ആനകൾ ഉൾപ്പെട്ടുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തെ കണക്ക് എടുത്താൽ കേരളത്തിൽ വേട്ടക്കാരാൽ കൊല്ലപ്പെട്ടത് പൂജ്യം ആനകളും വിഷമേറ്റു കൊല്ലപ്പെട്ടത് ഒരു ആനയുമാണ്.

വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ അടുത്ത പ്രചരണമാണ് കേരളത്തിൽ ഏറ്റവമധികം അക്രമാസക്തമായ ജില്ലാ മലപ്പുറം ആണെന്ന പ്രസ്താവന. മറ്റൊരു ബിജെപി എംപിയുടെ ചാനൽ ആയ റിപ്പബ്ലിക് ടിവി മലപ്പുറത്തിനെ ഇസ്ലാമിക തീവ്രവാദികളുടെ താലിബാനാണെന്നു പറഞ്ഞു വിദ്വേഷപ്രസ്താവന നടത്തിയതിന്റെ തുടർച്ചയാണിത്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അവസാനം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവുമധികം കൊലപാതകങ്ങൾ നടക്കുന്നത് തിരുവനന്തപുരത്താണ്. ബിജെപിയ്ക്കു കേരളത്തിൽ ആകെപ്പാടെ ജയിച്ച ഒരു എംഎൽഎയും പാർലമെന്ററി തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ട് ഷെയർ ഉള്ള മണ്ഡലവും വരുന്ന തിരുവനന്തപുരം ജില്ലയിലാണ്.

ഇനി കൊലപാതകങ്ങളുടെ എണ്ണത്തിൽ ജില്ല തിരിച്ചു നോക്കിയാൽ തിരുവനന്തപുരവും തൃശൂരും, കൊല്ലവും എറണാകുളവും ഒക്കെ കഴിഞ്ഞാണ് മലപ്പുറം വരുന്നത്, അതും ജനസഖ്യയിൽ മറ്റു ജില്ലകളേക്കാൾ മുന്നിൽ ആയിട്ടും.

വനമേഖലയിൽ സ്ഫോടനാത്മക കെണികൾ സ്ഥാപിക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കേണമെന്നും ഈ ആനയുടെ ദാരുണാന്ത്യത്തിൽ കുറ്റവാളികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്ന കാര്യത്തിലും ഒരു തർക്കമില്ല. അത്തരം രീതിയിൽ തന്നെയാണ് അന്വേഷണം പോകുന്നത്.

ഈ കാര്യത്തിൽ കേരളം ഒറ്റക്കെട്ടായി നിലപാട് എടുക്കുന്നതിനോപ്പം പച്ചക്കള്ളങ്ങൾ പറഞ്ഞു വിദ്വേഷ പ്രചാരം നടത്തുന്ന ബിജെപിയുടെ ആസുത്രണങ്ങൾക്കെതിരെയും കേരളത്തിനു ഒറ്റക്കെട്ടായി നിൽക്കാൻ കഴിയണം.

രാജ്യ തലസ്താനത്ത് 50ലധികം മനുഷ്യർ കൊല ചെയ്യപ്പെട്ടപ്പൊഴും ഗർഭിണികൾ അടക്കമുള്ള ആളുകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ജയിലിൽ അടച്ചപ്പോഴും മൌനം പാലിച്ച മേനക ഗാന്ധി, അനുഷ്ക ശർമ, വിരാട് കോഹ്‌ലി, ദിയ മിർസ, വരുൺ ദവാൻ, ശ്രദ്ധാ കപൂർ തുടങ്ങി പ്രമുഖ രാഷ്ട്രീയ – ബോളീവുഡ് അപ്പോസ്തലരും വളരെ വൈകാരികമായി തന്നെ കേരളത്തിൽ നടന്ന  ഈ വിഷയത്തിൽ അപലപിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുന്നു.

Read Also: ഡൽഹി കലാപം: ആയുധ വിതരണക്കാരന് ജാമ്യം, വിദ്യാർത്ഥികൾക്കെതിരെ UAPA

ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയായ മലപ്പുറത്താണ് സംഭവമെന്നും ഇതിവരുടെ സ്ഥിരം പരിപാടിയാണ്, മലപ്പുറം ഇത്തരം സംഭവങ്ങൾക്ക്​ കുപ്രസിദ്ധമാണെന്നും പ്രത്യേകിച്ച്​ മൃഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ എന്നൊക്കെയാണ് പ്രചരണം. നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി​ പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ്​ ഇത്തരത്തിൽ കൊന്നൊടുക്കിയത്​. സംഭവത്തിൽ സർക്കാർ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന്​ ഭയമാണ്​ എന്നൊക്കെയാണ് പ്രചരണം.

ഇത് ഒരു ഒറ്റപ്പെട്ട പ്രവണതയല്ല. നിരന്തരമായി ബിജെപി നേതാക്കൾ കേരളത്തേയും മലപ്പുറത്തേയും ബോധപ്പൂർവം ആക്ഷേപിക്കാനും പലപ്പോഴും ശ്രമിക്കുന്നുണ്ട്. കൂട്ടത്തിൽ കേരളത്തിലെ ഏക മുസ്ലിം ഭൂരിപക്ഷ ജില്ലയാണ് മലപ്പുറമെന്നും ഹിന്ദുകൾക്ക് പ്രിയപ്പെട്ട ആനയെ ആസൂത്രിതമായി കൊല്ലുകയാണ് മുസ്ലിങ്ങൾ ചെയുന്നത് എന്നും വരെ എത്തി വിദ്വേശ പ്രചരണം.  

വിള നശിപ്പിക്കാനെത്തുന്ന കാട്ടു പന്നിയെ പിടിക്കാൻ വെച്ച കെണിയായിരുന്നു എന്നും കേൾക്കുന്നു. ഏങ്ങനെയാണെങ്കിലും ആ കൊല ന്യായീകരണമർഹിക്കുന്നില്ല. പക്ഷേ ഒരു മിണ്ടാപ്രാണി ചെരിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ ട്രൻഡ് ആക്കിയവർ ഗുജറാത്തില്‍ നിന്ന് പുറപ്പെട്ട ആ ട്രൈനിൽ നിന്ന് മരിച്ച രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മയുടെ വാർത്തയോടും പട്ടിണി കിടന്ന് അത്മഹത്യ ചെയ്യുന്ന പാവങ്ങളുടെ വിശപ്പിന്റെ വിളിയോടും ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്ന് കുഴഞ്ഞു വീഴുന്ന തൊഴിലാളികളുടെയും കാര്യത്തിൽ ഒരു പോസ്റ്റ് പോലും എഴുതിയിട്ടില്ല എന്നതാണ് വിരോധാഭാസം.

പാലക്കാട്‌ ജില്ലയിൽ പടക്കം വായിലിരുന്ന് പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ കൃത്യമായ അന്വേഷണം കേരളത്തിൽ നടക്കുന്നുണ്ട്. തെളിവുകൾ നൽകുന്ന ആൾക്ക് 50,000 രൂപ പാരിതോഷികം അടക്കമാണ് അന്വേഷണ വകുപ്പ് പ്രഖ്യാപിച്ചത്. നിയമവിരുദ്ധമെങ്കിലും കൃഷിയിടങ്ങളിൽ അക്രമിക്കുന്ന കാട്ടുപന്നികളെ തുരത്താൻ സ്ഫോടക വസ്തുക്കൾ നിറഞ്ഞ ഫലങ്ങൾ വയ്‌ക്കുന്ന പതീവ് ഗ്രാമീണ പ്രദേശങ്ങളിലുണ്ട്.

അങ്ങനെ ഒന്ന് ഈ ആന അറിയാതെ കഴിച്ചു അപകടമുണ്ടായത് ആകാനാണ് സാധ്യത. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണത്തിന് ഏകദേശം ഒരാഴ്ച മുൻപ് സ്ഫോടനവസ്തു നിറഞ്ഞ ഫലം കഴിച്ചു വായിൽ ക്ഷതമുണ്ടായി ഒരു വിധത്തിലും ഭക്ഷണം കഴിക്കാൻ ആകാതെ തളർന്നു അലഞ്ഞു ഒടുവിൽ നദിയിൽ വീണു ശ്വാസകോശത്തിൽ ജലം കയറി ശ്വാസമുട്ടി (asphyxia)യായിരുന്നു മരണം നടന്നു എന്നാണ് കണ്ടെത്തിയത്.

ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ച ശല്യമില്ലാതാക്കാനും വെള്ളത്തില്‍ തുമ്പിക്കൈയും വായും മുക്കി നില്‍ക്കെയാണ് കാട്ടാന ശ്വാസമുട്ടി മരിച്ചത്.

Read Also: മുസ്ലീം സ്ത്രീയായതിനാൽ സഫൂറ സർഗറിനെ ടാർഗറ്റ് ചെയ്‌തു : ഐഷ് ഘോഷ്

സൈലന്റ് വാലി വനമേഖലയില്‍ നിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നുവെങ്കിലും ആനകൾ ഒരുദിവസം നൂറു കീലോമീറ്റർ വരെ സഞ്ചരിക്കാമെന്നതിൽ കൃത്യമായി അപകടം ഉണ്ടായ സ്ഥലം കണ്ടെത്തുക ബുദ്ധിമുട്ട് ആണ്.

ഗർഭാവസ്ഥയുടെ ആദ്യകാലങ്ങളിൽ ആയിരുന്നു മരണപ്പെട്ട പെണ്ണാനയെന്നു പോസ്റ്റ്മോർട്ടത്തിൽ നിന്ന് കണ്ടെത്തി. വനംവകുപ്പിന്റെ പ്രാഥമിക നിഗമനത്തിൽ കാട്ടു പന്നിയ്ക്കെതിരെ വച്ച പന്നി പടക്കം അറിയാതെ ഈ ആന കഴിച്ചു അപകടം ആയത് ആകാമെന്നതാണ് കരുതുന്നത്.

എന്തായാലും വന്യജീവി സംരക്ഷണ നിയമത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ തന്നെയാണ് അന്വേഷണം നടത്തുന്നുണ്ട്. ആരെങ്കിലും മനപ്പൂർവ്വം ആനയ്ക്ക് സ്ഫോടകവസ്തു നിറച്ച ഫലം നൽകിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ കാട്ടുപന്നികളെ കൊല്ലാനുള്ള കെണിയിൽ ആന പെട്ടുപോയതാവാമെന്ന സാധ്യതയാണ് കൂടുതലെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.

കാട്ടുപന്നികൾ ആയാലും ഇങ്ങനെ പടക്കം വെച്ചു അവയെ തുരത്തുന്നത് നിയമവിരുദ്ധവും ക്രൂരവുമാണ്. കാട്ടുപന്നികളുടെ സ്വാഭാവിക ഇരപിടിയന്മാർ ആയ കടുവ, പുലി ഉൾപ്പെടെയുള്ളവയുടെ പരിധിയിൽ അല്ലാതെ കൃഷിയിടങ്ങളിൽ സുരക്ഷിതമായി വന്നു ഭക്ഷണം സുലഭം നേടാമെന്നത് കാട്ടുപന്നികളെ കാടിനോട് ചേരുന്ന കൃഷിയിടങ്ങളിലേക്ക് അടുപ്പിക്കുകയും വിളകളുടെ നാശത്തിനു കാരണം ആകുകയും ചെയ്യാം.

അത്തരം അവസരത്തിൽ ചീഞ്ഞ മുട്ട ഉപയോഗിച്ച് വരമ്പുകളിൽ സ്‌പ്രേ ചെയ്തു ഓർഡർ റെപെലെന്റ്‌ ഉപയോഗിക്കുക. LED ബൾബുകൾ ഉപയോഗിച്ചു രാത്രി കാലങ്ങളിൽ അക്രമിക്കുന്ന മൃഗങ്ങൾക്ക് (nocturnal ones) എതിരെ സ്കെയർ ലൈറ്റ് സെറ്റ് ചെയ്യുക. വിളകളിൽ കയ്പ്പ് ഉള്ള പദാർത്ഥങ്ങൾ പുരട്ടി കണ്ടീഷണൽ ടെസ്റ്റ് അവെർഷൻ രീതി പരീക്ഷിക്കുക എന്നിങ്ങനെ പ്രതിരോധ മാർഗ്ഗങ്ങളുണ്ട്.

അനിയന്ത്രിതമായി പോകുന്ന അവസരങ്ങളിൽ വനം വകുപ്പിന്റെ അനുവാദത്തോടെ ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ അല്ലായെങ്കിൽ വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിൽ ആക്രമണം നടത്തുന്ന കാട്ടുപ്പന്നികളെ കണ്ട്രോൾ റേറ്റിൽ വെടിവെച്ചു കൊല്ലുന്ന (culling) രീതിയുമുണ്ട്.

കൃഷി ചെയ്യുന്ന കർഷകരുടെ വിളവുകൾ നശിക്കാൻ സംരക്ഷിക്കപ്പെടുമ്പോൾ തന്നെ അതിനെടുക്കുന്ന മുൻകരുതലുകളിൽ നിയമവിരുദ്ധത വരാൻ പാടില്ലായെന്നും ഉറപ്പ് ആക്കണം. ആക്രമണകാരികളായ വലിയ മൃഗങ്ങളെ കൊല്ലേണ്ട സാഹചര്യമുണ്ടെങ്കിൽ തന്നെ പരമാവധി ദ്രോഹിക്കാതെ വേദന നൽകി തൽക്ഷണം മാത്രമേ കൊല്ലാൻ പാടുള്ളൂവെന്നു വനം വകുപ്പിന്റെ ചട്ടമുണ്ട്. അതും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാത്രം.

സ്ഫോടകവസ്തു അടങ്ങിയ ഫലം നൽകി വായ ചിതറിച്ചു കൊല്ലുന്നത് വളരെയധികം ക്രൂരമായ രീതിയാണ്. അത് ഒരിക്കലും പാടില്ല. ഏകദേശം മനുഷ്യർക്കു സമാനമായ രീതിയിൽ വേദന അറിയാനുള്ള നാഡിവ്യവസ്ഥയും ( nociception ) പ്രത്യേകിച്ചു കേന്ദ്ര മസ്തിഷ്ക സംവിധാനത്തിലൂടെയുള്ള വേദനയുടെ അനുഭവ പ്രക്രിയയും ( cortical perception of pain) നടക്കുന്ന സസ്തനിജീവകളെ അനാവശ്യമായി വേദനപ്പിച്ചും ദ്രോഹിച്ചുമുള്ള മരണം നൽകുന്നത് എല്ലാ അർത്ഥത്തിലും തെറ്റായ രീതിയാണ്. ഒരിക്കലും നിയമവിധേയവുമല്ല!

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x