Travel

സെപ്തംബർ 27; ലോക വിനോദ സഞ്ചാര ദിനം

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനം ആയി ആചരിക്കുന്നു.

ലോക ജനതയെ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ,സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ,സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുള്ള പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തുന്നത്.

വിനോദ സഞ്ചാരമേഖലയിൽ രാജ്യാന്തര സഹകരണം ഉറപ്പു വരുത്താനുള്ള ഒരു പൊതു വേദി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ആണ് ആരംഭിക്കുന്നത്.

ഇതിൻറെ തുടർച്ചയായി ഇൻറർ നാഷണൽ കോൺഗ്രസ് ഓഫ് ഒഫീഷ്യൽ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻ എന്ന പേരിൽ 1925 ആസ്ഥാനമാക്കി ഒരു സംഘടന രൂപംകൊണ്ടു.

ഇതെ തുടർന്ന് 1947ൽ ഇൻറർ നാഷണൽ യൂണിയൻ ഓഫ് ഒഫീഷ്യൽ ട്രാവൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു.1950-ലാണ് ഇന്ത്യ ഈ സംഘടനയിൽ അംഗമാകുന്നത്. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയായി മാറിയത്.

സ്പെയിനിലെ മാഡ്രിഡ് ആണ് സംഘടനയുടെ ആസ്ഥാനം.1980 മുതലാണ് ലോക വിനോദ സഞ്ചാര ദിനം ആചരിച്ചുവരുന്നത്. ഓരോ വർഷവും ഓരോ വ്യത്യസ്ത ആശയങ്ങളുമായി ഓരോ വ്യത്യസ്ത രാജ്യങ്ങളാണ് ലോക വിനോദസഞ്ചാര ദിന ആഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നത്.

യാത്ര ചെയ്യാനും പര്യവേക്ഷണം ചെയ്യാനുമുള്ള മനുഷ്യൻറെ ആഗ്രഹം സാർവത്രികമാണ്. അതിനാലാണ് എല്ലാവർക്കും ആസ്വദിക്കാൻ ടൂറിസം എപ്പോഴും തുറന്നിരിക്കുന്നത്. ടൂറിസം കൊണ്ടുവരുന്ന നിരവധി സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ എല്ലാവർക്കും ലഭ്യമായിരിക്കണം.

2021ലെ ലോക ടൂറിസം ദിനത്തിൻറെ പ്രമേയം സമഗ്ര വളർച്ചയ്ക്കുള്ള ടൂറിസം എന്നതാണ്. അതായത് “tourism for inclusive growth”എന്ന പ്രമേയമാണ് 2021ലെ ലോക ടൂറിസം ദിനത്തിന് പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.

ഈ വർഷത്തെ ഔദ്യോഗിക ആഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നത് കോട്ട് ടെ ഐവയർ ആണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുമ്പോൾ ടൂറിസം ഉൾക്കൊള്ളുന്ന വികസനം നയിക്കുന്നതിനുള്ള കഴിവ് പ്രോത്സാഹിപ്പിക്കുന്നതിൽ അത് വഹിക്കുന്ന പങ്കും ആഘോഷിക്കുന്നു.

ടൂറിസം പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നായ ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഈ ദിവസത്തിന് ഏറെ പ്രാധാന്യമുണ്ട്. യാത്ര നമ്മുടെ ജീവിതത്തിലെ ഒരു ഭാഗമായിത്തന്നെ മാറിക്കഴിഞ്ഞു. ലോകം വളർന്നതും സംസ്കാരങ്ങൾ പിറന്നതും യാത്രയിലൂടെയാണ്.

ടൂറിസത്തെ എങ്ങനെ ആരോഗ്യകരമായി പ്രയോജനപ്പെടുത്താം എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ചില രാജ്യങ്ങൾ ജീവിച്ചു പോകുന്നത് തന്നെ ടൂറിസത്തിലൂടെയാണ്. എല്ലാ രാജ്യങ്ങളും ഇതിൻറെ പേരിൽ ഇന്ന് വിദേശനാണ്യം നേടുന്നു.

ഈ മേഖലയിൽ നമ്മളും വമ്പിച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മഹാമാരി എല്ലാ മേഖലകളെയും സ്തംഭിപിച്ചത് പോലെ ടൂറിസം മേഖലയെയും വളരെ മോശമായി തന്നെ ബാധിച്ചു. മഹാമാരിയും കടന്നുപോയ പ്രളയങ്ങളെയും മറികടന്ന് ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് ലോക ടൂറിസം ദിനം എത്തിയിരിക്കുന്നത്.

സംസ്ഥാന സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദസഞ്ചാര രംഗം കെടുതികളുടെ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ്. സമ്പദ്ഘടനയുടെ പ്രധാനഘടകം ആയ വിനോദസഞ്ചാര മേഖലയുടെ വളർച്ചയിൽ നമുക്കും പങ്കാളികളാകാം

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x