Kerala

80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹരജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു

അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം പരമോന്നത കോടതി നിരസിച്ചു

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും ന്യൂനപക്ഷ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് നല്‍കി.

എം എസ് എം സംസ്ഥാന സമിതിയും കേരള സർക്കാറും മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആന്റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റും നല്‍കിയ ഹരജിയിലാണ് നോട്ടീസ്. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം പരമോന്നത കോടതി നിരസിച്ചു. വിധി സ്റ്റേ ചെയ്യണമെന്ന അപേക്ഷയിലും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

വിധി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാർ ആവശ്യം ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിരാകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടിസ് അയച്ച സുപ്രീംകോടതി നാലാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശം നൽകി.

ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80 ശതമാനം മുസ്ലിമുകൾക്കും, 20 ശതമാനം ക്രൈസ്തവർക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

വിധിക്കെതിരെ സർക്കാരിന് പുറമെ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആന്റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റും, MSM സംസ്ഥാന സമിതിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.

ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

നിലവിൽ ക്രൈസ്തവർക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം പിന്നാക്കാവസ്ഥ ഉണ്ടെങ്കിൽ അതിന് അനുപാതികമായി സ്കോളർഷിപ്പ് നൽകാൻ തയ്യാറാണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധിയെ അംഗീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഹൈക്കോടതി വിധിക്കെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ പിൻവലിക്കണമെന്ന് സഭ ആവശ്യപ്പെട്ടു.

സർക്കാറിന് വേണ്ടി സീനിയർ അഭിഭാഷകൻ സി യു സിങും സി കെ ശശിയും, എം.എസ്.എമ്മിന് വേണ്ടി അഡ്വ. അബ്ദുള്ള നസീഹും മുകുന്ദ് പി ഉണ്ണിയും, ട്രസ്റ്റിന് വേണ്ടി അഡ്വ ഹാരിസ് ബീരാനും ഹാജരായി.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x